വാഷിങ്ടൺ: ശബ്ദമില്ലാതെ വെടിവെക്കുന്നതിന് തോക്കിൽ ഘടിപ്പിക്കുന്ന 'സൈലൻസേഴ്സ്' നിയമ വിരുദ്ധമായി വൻ തോതിൽ വിറ്റഴിച്ച കേസ്സിൽ ഇന്ത്യക്കാരനായ മോഹിത് ചൗഹാനെ 30 മാസത്തേക്ക് ജയിലിലടക്കുന്നതിന് യു എസ് ഡിസ്ട്രിക്റ്റ് ജഡ്ജ് എലിസബത്ത് ഫൂട്ടി ഉത്തരവിട്ടു.ആക്ടിങ്ങ് യു എസ് അറ്റോർണി അലക്സാണ്ടർ സി വാൻ ഹുക്ക് അറിയിച്ചതാണിത്.

ജയിൽ ശിക്ഷ കഴിഞ്ഞതിന് ശേഷം 3 വർഷം പൊലീസ് നിരീക്ഷണത്തിലായിരിക്കുമെന്ന് ജൂലൈ 26 ന് യു എസ് ഡിപ്പാർട്ട്മെന്റ് ഓഫ് ജസ്റ്റിസ് ജൂലായ് 26 ന് ഇറക്കിയ പത്രകുറിപ്പിൽ പറയുന്നു.

സൈലൻസേഴ്സ് ആവശ്യമുള്ളവരെ ഇമെയിൽ, ഫോൺ വഴിയായി ബന്ധപ്പെട്ടാണ് വ്യാപാരം നടത്തിയിരുന്നത്.യു എസ് സിസ്റ്റംസിനെ മറികടക്കുന്നതിന് 'ഓട്ടോ പാർട്ട്സ്' എന്ന ലേബലിലാണ് ഇവ യു എസ്സിലേക്ക് കടത്തിയിരുന്നത്.

ഈ രഹസ്യം മനസ്സിലാക്കിയ അണ്ടർ കവർ ഓഫീസർ ചൗഹാനുമായി കാര്യങ്ങൾ പറഞ്ഞുറപ്പിക്കുന്നതിന് ലൂസിയാന റസ്റ്റോറന്റിൽ എത്തി. തുടർന്ന് നടത്തിയ സംഭാഷണങ്ങൾ റിക്കാർഡ് ചെയ്ത് ചൊഹാനെ കുടുക്കുകയായിരുന്നു. സൈലൻസേഴ്സ് വിൽക്കുന്നതിനോ, ഇറക്കുമതി ചെയ്യുന്നതിനോ, നിർമ്മിക്കുന്നതിനോ ഇയാൾക്ക് ലൈസൻസ് ഇല്ലായിരുന്നുവെന്ന് അധികൃതർ വെളിപ്പെടുത്തി