കൽബ: യു എ ഇ യുടെ 47 മത് ദേശീയ ദിനാഘോഷ പരിപാടികളിൽ പങ്കെടുത്ത കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ്ബിനു കൽബ നഗരസഭയുടെ ഉപഹാരം. കൽബ നഗരസഭ ലേബർ ക്യാമ്പ് അങ്കണത്തിൽ ചേർന്ന സാംസ്‌കാരിക പരിപാടിയിൽ വെച്ച് ജനറൽ മാനേജർ എൻജിനിയർ അബ്ദുൾ റഹിമാൻ അൽ നഖ്ബി ക്ലബ് ജനറൽ സെക്രട്ടറി കെ സി അബൂബക്കറിന് സമ്മാനിച്ചു.

വിവിധ രാജ്ജ്യങ്ങളിൽ നിന്നുമുള്ള തൊഴിലാളികൾ അടക്കം നൂറുക്കണക്കിന് ആളുകൾ തിങ്ങി നിറഞ്ഞ വേദിയിൽ ഹർഷാരവങ്ങളോടെ യാണ് ജനങ്ങൾ ഈ മഹത്തായ രാജ്യത്തിനു അഭിവാദ്യമർപ്പിച്ചത്. നഗരസഭ ഉദ്യോഗസ്ഥരും ക്ഷണിക്കപ്പെട്ടവരുമായി നിരവധി ആളുകൾ ചടങ്ങിൽ പങ്കെടുത്തു