- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
റമദാനിന്റെ ചൈതന്യം സമൂഹ ഐക്യത്തിനായി സമർപ്പിക്കുക: ശംസുദ്ധീൻ നദ്വി
കൽബ: ആത്മവിശുദ്ധിയുടെ നിർവൃതിക്കായുള്ള യത്‌നത്തിൽ കരഗതമാകുന്നറമളാന്റെ ചൈതന്യം സമൂഹത്തിന്റെ ഐക്യത്തിനും നാടിന്റെ സമാധാനത്തിനുംസമർപ്പിക്കണമെന്ന് പ്രമുഖ പണ്ഡിതനും വാഗ്മിയും വാടാനപ്പള്ളി ഇസ്ലാമിയകോളേജ് പ്രിൻസിപ്പലുമായ ശംസുദ്ധീൻ നദ്വി സാഹിബ് ആഹ്വാനം ചെയ്തു. നമ്മുടെ രാജ്യത്തടക്കം പല കാര്യങ്ങളിലും വൈകാരിക വിസ്‌ഫോടനങ്ങളിലേക്കും അസ്വസ്ഥതയിലെക്കും ,മത ജാതീയ സ്പർധയിലേക്കും വെറുപ്പിന്റെ സാമൂഹ്യ വ്യവസ്ഥിതിയിലെക്കും പലരും തെന്നി വീഴുമ്പോൾ സ്‌നേഹത്തിന്റെയുംസമാധാനത്തിന്റെയും ഹൃദയബന്ധത്തിന്റെയും ഊഷമളതയിലേക്ക് സമൂഹത്തെഎത്തിക്കുന്നതിൽ ഓരോരു ത്തർക്കും ബാധ്യതയും കsമയുമുണ്ടെന്ന് കൽബ ഇന്ത്യൻസോഷ്യൽ ആൻഡ് കൾച്ച റൽ ക്ലബി ന്റെ 'ഇഫ്താർ സംഗമം 2017' ഉൽഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു എല്ലാ വിഭാഗം ജനങ്ങളുടെയും ആചാരനുഷ്ടാനങ്ങളോടുള്ള ആദരവ് പ്രകടമാക്കികൊണ്ടു പ്രവർത്തിക്കാൻ ക്ലബ്ബ് ഇപ്പോഴും ശ്രമിക്കാറുണ്ടെന്നും അതിന്പൊതു സമൂഹത്തിൽ നിന്നും വൻ സ്വീകരണവും പിൻതുണയും ലഭിക്കുന്നതായും ചടങ്ങിൽ അദ്ധക്ഷത വഹിച്ചു കൊണ്ട് സംസാരിച്ച പ്
കൽബ: ആത്മവിശുദ്ധിയുടെ നിർവൃതിക്കായുള്ള യത്‌നത്തിൽ കരഗതമാകുന്നറമളാന്റെ ചൈതന്യം സമൂഹത്തിന്റെ ഐക്യത്തിനും നാടിന്റെ സമാധാനത്തിനുംസമർപ്പിക്കണമെന്ന് പ്രമുഖ പണ്ഡിതനും വാഗ്മിയും വാടാനപ്പള്ളി ഇസ്ലാമിയകോളേജ് പ്രിൻസിപ്പലുമായ ശംസുദ്ധീൻ നദ്വി സാഹിബ് ആഹ്വാനം ചെയ്തു.
നമ്മുടെ രാജ്യത്തടക്കം പല കാര്യങ്ങളിലും വൈകാരിക വിസ്‌ഫോടനങ്ങളിലേക്കും അസ്വസ്ഥതയിലെക്കും ,മത ജാതീയ സ്പർധയിലേക്കും വെറുപ്പിന്റെ സാമൂഹ്യ വ്യവസ്ഥിതിയിലെക്കും പലരും തെന്നി വീഴുമ്പോൾ സ്‌നേഹത്തിന്റെയുംസമാധാനത്തിന്റെയും ഹൃദയബന്ധത്തിന്റെയും ഊഷമളതയിലേക്ക് സമൂഹത്തെഎത്തിക്കുന്നതിൽ ഓരോരു ത്തർക്കും ബാധ്യതയും കsമയുമുണ്ടെന്ന് കൽബ ഇന്ത്യൻസോഷ്യൽ ആൻഡ് കൾച്ച റൽ ക്ലബി ന്റെ 'ഇഫ്താർ സംഗമം 2017' ഉൽഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു
എല്ലാ വിഭാഗം ജനങ്ങളുടെയും ആചാരനുഷ്ടാനങ്ങളോടുള്ള ആദരവ് പ്രകടമാക്കികൊണ്ടു പ്രവർത്തിക്കാൻ ക്ലബ്ബ് ഇപ്പോഴും ശ്രമിക്കാറുണ്ടെന്നും അതിന്പൊതു സമൂഹത്തിൽ നിന്നും വൻ സ്വീകരണവും പിൻതുണയും ലഭിക്കുന്നതായും ചടങ്ങിൽ അദ്ധക്ഷത വഹിച്ചു കൊണ്ട് സംസാരിച്ച പ്രസിഡണ്ട് കെ സി അബൂബക്കർ പറഞ്ഞു. എൻ എം അബ്ദുൾ സമദ് ആമുഖ പ്രസംഗം നടത്തി.
സ്തീകളു കുട്ടികളും സാമൂഹ്യ സാംസ്‌കാരിക സംഘടനാ ഭാരവാഹകളുമടക്കംമൂന്നുറിലധികം പേർ സംഗമത്തിലെത്തിയിരുന്നു. സ്ത്രീ പൂരുഷന്മാർക്കായിപ്രത്യേകം പ്രാർത്ഥനാ സൗകര്യം ഒരുക്കിയിരുന്നു. വൈസ് പ്രസിഡന്റ് വി ഡിമുരളീധരൻ, കെ സുബൈർ,അഷ്റഫ് വി, സമ്പത്ത്കുമാർ, നിസ്സാർ അഹമ്മദ്,ശിവദാസൻ, അഷറഫ് പൊന്നാനി, , വി.കെ ആന്റോ, അബിൻ ഷാഫി, ശിവദാസൻ , നിസാർഅഹമദ്, അബ്ദുൽ കലാം, തുടങ്ങിയവർ നേതൃത്വം നൽകി. സാമൂഹ്യ സാംസ്‌കാരികരംഗത്തെ പ്രമുഖരും വിവിധ സംഘടനാ നേതാക്കളും പങ്കെടുത്തു.