- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
ആഘോഷങ്ങൾ സമൂഹത്തിനു നന്മ യുടെ സന്ദേശം നല്കുന്നതാകണം; ഡോ: എബ്രഹാം മാർ സെറാഫിം
കൽബ : അർത്ഥശൂന്യവും പ്രകടനാത്മകമായ ധൂർത്തിനുംകാട്ടിക്കൂട്ടലുകളുക്കുപ്പുറം മനുഷ്യ മനസ്സിന് സന്തോഷം നൽകുന്നതുംസമൂഹത്തിനു നന്മയുടെ സന്ദേശം നല്കുന്നതുമായിരിക്കണം ആഘോഷങ്ങൾ എന്ന് ഡോ:എബ്രഹാം മാർ സെറാഫിം പറഞ്ഞു. കലുഷിതമായ കാലഘട്ടത്തിൽ ദൈവ ചിന്തകൾക്കുംസ്‌നേഹത്തിനും മാത്രമേ മാറ്റം ഉണ്ടാക്കാൻ കഴിയൂ. കുഞ്ഞുങ്ങളോട് കരുണയുംവാത്സല്യവും മുതിർന്നവരെ ബഹുമാനിക്കാനും സഹജീവിസ്‌നഹവും പുതു തലമുറയെപഠിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽക്ലബ്ബിൽ ക്രിസ്മസ് പുതുവത്സര ആഘോഷം ഉത്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം.ക്ലബ് പ്രസിഡന്റ് കെ സി അബൂബക്കർ പരിപാടിയിൽ അധ്യക്ഷത വഹിച്ചു .ജോയിന്റ് സെക്രട്ടറി റ്റി പി. മോഹൻദാസ്, ട്രഷറർ സി എക്‌സ് ആന്റണിഎഞ്ചിനീയർ വേദമൂർത്തി , ആർട്‌സ് സെക്രട്ടറി കെ സുബൈർ,കൺവീനർ അഷ്റഫ് വി,തുടങ്ങിയവർ പ്രസംഗിച്ചു . ഗാനമേള , നാടൻ നൃത്തങ്ങൾ , സിനിമാറ്റിക്ഡാൻസ് , അറബിക് ഡാൻസ് ദഫ്ഫു മുട്ട് , ക്രിസ്തുമസ് കരോൾ,സാന്താക്ലോസ് തുടങ്ങി വിവിധ കലാപരിപാടികൾ , തട്ടുകട തുടങ്ങിയവ ഉണ്ടായിരുന
കൽബ : അർത്ഥശൂന്യവും പ്രകടനാത്മകമായ ധൂർത്തിനുംകാട്ടിക്കൂട്ടലുകളുക്കുപ്പുറം മനുഷ്യ മനസ്സിന് സന്തോഷം നൽകുന്നതുംസമൂഹത്തിനു നന്മയുടെ സന്ദേശം നല്കുന്നതുമായിരിക്കണം ആഘോഷങ്ങൾ എന്ന് ഡോ:എബ്രഹാം മാർ സെറാഫിം പറഞ്ഞു. കലുഷിതമായ കാലഘട്ടത്തിൽ ദൈവ ചിന്തകൾക്കുംസ്‌നേഹത്തിനും മാത്രമേ മാറ്റം ഉണ്ടാക്കാൻ കഴിയൂ. കുഞ്ഞുങ്ങളോട് കരുണയുംവാത്സല്യവും മുതിർന്നവരെ ബഹുമാനിക്കാനും സഹജീവിസ്‌നഹവും പുതു തലമുറയെപഠിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽക്ലബ്ബിൽ ക്രിസ്മസ് പുതുവത്സര ആഘോഷം ഉത്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം.ക്ലബ് പ്രസിഡന്റ് കെ സി അബൂബക്കർ പരിപാടിയിൽ അധ്യക്ഷത വഹിച്ചു .ജോയിന്റ് സെക്രട്ടറി റ്റി പി. മോഹൻദാസ്, ട്രഷറർ സി എക്‌സ് ആന്റണിഎഞ്ചിനീയർ വേദമൂർത്തി , ആർട്‌സ് സെക്രട്ടറി കെ സുബൈർ,കൺവീനർ അഷ്റഫ് വി,തുടങ്ങിയവർ പ്രസംഗിച്ചു . ഗാനമേള , നാടൻ നൃത്തങ്ങൾ , സിനിമാറ്റിക്ഡാൻസ് , അറബിക് ഡാൻസ് ദഫ്ഫു മുട്ട് , ക്രിസ്തുമസ് കരോൾ,സാന്താക്ലോസ് തുടങ്ങി വിവിധ കലാപരിപാടികൾ , തട്ടുകട തുടങ്ങിയവ ഉണ്ടായിരുന്നു.
അബ്ദുൽ കലാം , ശിവദാസൻ ,സമ്പത് കുമാർ ,വനിതാ വിഭാഗം ഭാരവഹികളായ ഷൈല സവാദ് , ഹസീന അബൂബക്കർ,റജീനഹസ്സൻ, സുനന്ദ സമ്പത്തുകുമാർ , സബ്രീന ലുഖ്മാൻ തുടങ്ങിയവർ നേതൃത്വം നൽകി.