കൽബ: യുഎ ഇ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ് ന്റെ നേതൃത്വത്തിൽ ദുബായ് ഖവാനീജിലുള്ള അൽ റവാബി ഡയറി ഫാമിലേക്കു ഏക ദിന പഠന യാത്ര സംഘടിപ്പിച്ചു. രാവിലെ 11 മണിക്ക് ക്ലബ്ബ് അങ്കണത്തിൽ നിന്നും പുറപ്പെട്ട യാത്ര വളരെ പ്രയോജനകരമായിരുന്നു.

സ്ത്രീകളും കുട്ടികളുമടക്കം ധാരാളം പേർ യാത്രയിൽ പങ്കു ചേർന്നു. ഡയറി ഫാമിന്റെ പ്രവർത്തനങ്ങളെ കുറിച്ചും ഡയറി ഉത്പന്നങ്ങളുടെയും ജ്യൂസുകളുടെയും നിർമ്മാണത്തെ കുറിച്ചും പശുക്കളുടെ പരിപാലനത്തെക്കുറിച്ചും സംഘത്തെ സ്വീകരിച്ചു നയിച്ച ആരതി, ഷാജി എന്നിവർ വിശദീകരിച്ചു. സൈനുദ്ധീൻ, സത്യജിത് എന്നീ ജീവനക്കാർ എല്ലാ സഹായങ്ങളും ചെയ്തു തന്നു.

ക്ലബ് ജനറൽ സെക്രട്ടറി കെ സി അബൂബക്കർ, വൈസ് പ്രസിഡന്റ് ടി പി മോഹൻദാസ്, ട്രഷറർ വി ഡി മുരളീധരൻ, ജോയിന്റ് സെക്രട്ടറി ആന്റണി , സുബൈർ, സൈനുദ്ധീൻ, അഷ്റഫ്, വനിതാ- ബാലവേദി ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകി. വളരെ ഹൃദ്യമായ ഒരു പുതിയ അറിവും അനുഭവവു മാണ് യാത്ര സമ്മാനിച്ചതെന്നു യാത്രികർ അഭിപ്രായപ്പെട്ടു