കൽബ : ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ് 'റേഡിയോത്സവ് 2017' കലാപരിപാടികൾ സംഘടിപ്പിച്ചു. ക്ലബ് പ്രസിഡന്റ് കെ സി അബൂബക്കർ ഉൽഘാടനംചെയ്തു. മാധ്യമ പ്രവർത്തകനായ രമേശ് പയ്യന്നൂർ , ക്ലബ് ജനറൽ സെക്രട്ടറി ,എൻ എം അബ്ദുൾ സമദ് , വൈസ് പ്രസിഡന്റ് വി ഡി മുരളീധരൻ , ട്രഷറർ സി എക്‌സ്ആന്റണി , ആർട്‌സ് സെക്രട്ടറി സുബൈർ, പരിപാടിയുടെ പ്രായോജകർ തുടങ്ങിയവർപങ്കെടുത്തു.

ഗാനമേള, സിനിമാറ്റിക് ഡാൻസ്, ഹാസ്‌കലാ പ്രകടനങ്ങൾ ,നൃത്തങ്ങൾ, തുടങ്ങി വിവിധ കല പരിപാടികൾ ഉണ്ടായിരുന്നു. സ്ത്രീകളുംകുട്ടികളും കുടുംബങ്ങളുമടക്കം നൂറുകണക്കിനാളുകൾ പരിപാടിവീക്ഷിക്കാനെത്തിയിരുന്നു .