കൽബ : ഇന്ത്യൻ സോഷ്യൽ ആൻഡ് കൽച്ചറൽ ക്ലബ്ബിന്റെ ക്രിസ്തുമസ് പുതുവത്സര ആഘോഷം ഡിസംബർ 30 ന് വെള്ളിയാഴ്ച വൈകുന്നേരം 8 മണിക്ക്ക്ലബ് ഓഡിട്ടോറിയത്തിൽ നടക്കുമെന്നു ക്ലബ് പ്രസിഡന്റ് കെ സിഅബൂബക്കർ അറിയിച്ചു.

സാംസ്‌കാരിക സമ്മേളനം ,ഗാനമേള , ഡാൻസ് , മാർഗംകളി, ഒപ്പന , തിരുവാതിരക്കളി ,കോൽക്കളി, ക്രിസ്തുമസ് കരോൾ , സാന്താക്ലോസ് ,തുടങ്ങി വിവിധ കലാപരിപാടികളും, നടൻ വിഭവങ്ങളുടെ തട്ട്കടയുംഉണ്ടായിരിക്കും. പ്രവേശനം സൗജന്യം