- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- MOVIE REEL
ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് സൗജന്യ മെഡിക്കൽ ക്യാമ്പും രക്തദാനവും 24ന്
സൂർ: ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് സൂർ ഘടകം ഒമാൻ ആരോഗ്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന അഞ്ചാമത് സൗജന്യ മെഡിക്കൽ ക്യാമ്പും രക്തദാനവും 24ന് വൈകിട്ട് നാലു മണിക്ക് സൂർ നഴ്സിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ നടക്കും. സൂർ സർക്കാർ ആശുപത്രിയിലെയും സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളിലെയും ഡോക്ടർമാരുടെ സേവനം ലഭ്യമായിരിക്കുമെന്ന് സംഘാടകർ വാർത്താ കുറിപ്പിൽ അറിയിച്ചു. ജനറൽ മെഡിസിൻ, ശിശുരോഗ വിഭാഗം, നേത്ര വിഭാഗം, ഹൃദയാരോഗ്യ വിഭാഗം, എല്ല് രോഗം, സ്ത്രീ രോഗ വിഭാഗം, ദന്ത രോഗം, ഇ എൻ ടി, ചർമ്മ രോഗം, സർജറി വിഭാഗം എന്നിവയ്ക്കു പുറമേ ഇസിജി, സ്‌കാനിങ്, ഹിമോ ഗ്ലോബിൻ പരിശോധന, പ്രമേഹ നിർണയം, രക്ത സമ്മർദ പരിശോധനക്കുള്ള സൗകര്യങ്ങൾ എന്നിവ ക്യാമ്പിൽ ലഭ്യമായിരിക്കും. പരിപാടിയുടെ വിജയത്തിനായി ഡോ. ജോൺ മേലേത്ത് (ജന. കൺവീനർ), നാസർ, അഷ്റഫ് എം പി (ജോ. കൺവീനർ), ജി കെ പിള്ള (ഫിനാൻസ്), അനിൽ ഉഴമലക്കൽ (എക്ക്യുപ്മെന്റ്സ്), ബിന്നിൽ (മീഡിയ), ഹാജി ഹസ്ബുള്ള (വളണ്ടിയർ), എ കെ സുനിൽ (സ്വീകരണം), വേണു ഷാജു കോഷി (സ്റ്റേഷനറി) സൈനുദ്ധീൻ കൊടുവള്ളി (ഭക്ഷണ
സൂർ: ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് സൂർ ഘടകം ഒമാൻ ആരോഗ്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന അഞ്ചാമത് സൗജന്യ മെഡിക്കൽ ക്യാമ്പും രക്തദാനവും 24ന് വൈകിട്ട് നാലു മണിക്ക് സൂർ നഴ്സിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ നടക്കും. സൂർ സർക്കാർ ആശുപത്രിയിലെയും സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളിലെയും ഡോക്ടർമാരുടെ സേവനം ലഭ്യമായിരിക്കുമെന്ന് സംഘാടകർ വാർത്താ കുറിപ്പിൽ അറിയിച്ചു.
ജനറൽ മെഡിസിൻ, ശിശുരോഗ വിഭാഗം, നേത്ര വിഭാഗം, ഹൃദയാരോഗ്യ വിഭാഗം, എല്ല് രോഗം, സ്ത്രീ രോഗ വിഭാഗം, ദന്ത രോഗം, ഇ എൻ ടി, ചർമ്മ രോഗം, സർജറി വിഭാഗം എന്നിവയ്ക്കു പുറമേ ഇസിജി, സ്‌കാനിങ്, ഹിമോ ഗ്ലോബിൻ പരിശോധന, പ്രമേഹ നിർണയം, രക്ത സമ്മർദ പരിശോധനക്കുള്ള സൗകര്യങ്ങൾ എന്നിവ ക്യാമ്പിൽ ലഭ്യമായിരിക്കും.
പരിപാടിയുടെ വിജയത്തിനായി ഡോ. ജോൺ മേലേത്ത് (ജന. കൺവീനർ), നാസർ, അഷ്റഫ് എം പി (ജോ. കൺവീനർ), ജി കെ പിള്ള (ഫിനാൻസ്), അനിൽ ഉഴമലക്കൽ (എക്ക്യുപ്മെന്റ്സ്), ബിന്നിൽ (മീഡിയ), ഹാജി ഹസ്ബുള്ള (വളണ്ടിയർ), എ കെ സുനിൽ (സ്വീകരണം), വേണു ഷാജു കോഷി (സ്റ്റേഷനറി) സൈനുദ്ധീൻ കൊടുവള്ളി (ഭക്ഷണം), ഡോ. രഘു നന്ദനൻ, അമീൻ (രക്തദാനം) എന്നിവർ കൺവീനർമാരായ ജനകീയ കമ്മറ്റിക്ക് രൂപം നൽകി. പ്രവാസികൾക്കായി സോഷ്യൽ ക്ലബ്ബ് ഒരുക്കുന്ന ആരോഗ്യ ക്യാമ്പ് ഉപയോഗ പെടുത്തണമെന്ന് സോഷ്യൽ ക്ലബ്ബ് പ്രസിഡന്റ് ഡോ. രഘു നന്ദനൻ ആവശ്യപ്പെട്ടു. കൂടുതൽ വിവരങ്ങൾക്ക്: 99734880/99381165/ 99387665/ 96591870.