- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാലത്തായി പീഡനം; പ്രതിയെ സംരക്ഷിക്കാൻ സർക്കാർ കൂട്ടുനിൽക്കുന്നു: ഇന്ത്യൻ സോഷ്യൽ ഫോറം
അൽ അഹ്‌സ: പാലത്തായിൽ ബാലികയെ പീഡിപ്പിച്ച ബിജെപി നേതാവ് പത്മരാജനെതിരെ പോക്‌സോ നിയമം ഒഴിവാക്കിയത് സർക്കാരിന്റെ ഡയറക്ടർ ജനറൽ ഓഫ് പ്രിസിക്യൂഷന്റെ നിർദ്ദേശപ്രകാരമാണെന്ന് ക്രൈംബ്രാഞ്ച് കോടതിയിൽ നൽകിയ റിപ്പോർട്ട് പീഡനക്കേസിൽ സംഘപരിവാർ നേതാവിനെ സംരക്ഷിക്കാൻ സർക്കാർ കൂട്ടുനിൽക്കുന്നു എന്നതിന്റെ തെളിവാണെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം അൽ അഹ്സ ബ്ലോക്ക് കമ്മിറ്റി ആരോപിച്ചു. പെൺകുട്ടി പീഡിപ്പിക്കപെട്ടു എന്ന സഹപാഠികളുടെ മൊഴിയോ പെൺകുട്ടിയുടെ ലൈംഗികാവയവത്തിൽ പറ്റിയ ക്ഷതമോ, ശാരീരികമായി പീഡിപ്പിക്കപ്പെട്ട റിപ്പോർട്ടോ ഒന്നും തന്നെ കോടതിയിൽ സമർപ്പിച്ചിട്ടു പോലുമില്ല. അദ്ധ്യാപകൻ മർദ്ദിച്ചു എന്ന് മൊഴികൊടുത്ത എട്ടു കുട്ടികളെ സാക്ഷിയായി ഉൾപ്പെടുത്തിയിട്ടുണ്ട്. കുറ്റപത്രത്തിലുള്ള 19 സാക്ഷികളിൽ ആറു പേരും പൊലീസ് ഉദ്യോഗസ്ഥരുമാണ്. ഇരയായ കുട്ടി കള്ളം പറയുന്ന ആളാണെന്ന് പൊലീസ് റിപ്പോർട്ടിൽ പറയുന്നതും കോടതിയിൽ നിർണായക മൊഴികളും തെളിവുകളും സമർപ്പിക്കാത്തതും പ്രതിയെ രക്ഷിക്കാൻ സർക്കാർ തന്നെ മുന്നിലുണ്ട് എന്നതിന് വേറെ തെളിവിന്റെ ആവശ്യമില്ലെന്നും സോഷ്യൽ ഫോറം അൽ അഹ്സ ബ്ലോക്ക് കമ്മിറ്റി അഭിപ്രായപ്പെട്ടു.
മന്ത്രി ശൈലജ ടീച്ചറുടെ മണ്ഡലത്തിൽ ഒരു സംഘപരിവാർ അദ്യാപകന്റെ ക്രൂര പീഡനത്തിനിരയായ പതിനൊന്നുകാരിക്ക് നീതി നിഷേധിക്കുകയാണ്. പൊലീസിൽ ആർ.എസ്.എസ് സെൽ പ്രവർത്തിക്കുന്നുണ്ടെന്ന് ചാനൽ ചർച്ചക്കിടെ ശോഭാ സുരേന്ദ്രൻ പറഞ്ഞത് വെറുതെയല്ലെന്ന് സിപിഎം നേതാക്കൾ മനസിലാക്കണം. ഇരയുടെ നീതിക്ക് വേണ്ടി പ്രക്ഷോഭം നടത്തുകയും പിണറായി പൊലീസും ബിജെപി നേതാവായ പ്രതിയും തമ്മിലുള്ള ഒത്തുകളി പൊതു സമൂഹത്തിൽ തുറന്ന് കാണിക്കുകയും ചെയ്തതിന് എസ്.ഡി.പി.ഐയുടെ യുടെ മേൽ കുതിര കയറിയവർ പൊതു സമൂഹത്തോട് മറുപടി പറയണമെന്നും സോഷ്യൽ ഫോറം ആവശ്യപ്പെട്ടു.
യോഗത്തിൽ പ്രസിഡന്റ് ഫൈസൽ കരുനാഗപ്പള്ളി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് അലി ചാവക്കാട്, ജന: സെക്രട്ടറി സുജിൻ ചാവക്കാട്, ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ മുഹമ്മദ് താനൂർ, ഹക്കിം കരുനാഗപ്പള്ളി, സുധീർ മൈനാഗപ്പള്ളി, ഷബീർ വളപട്ടണം സംബന്ധിച്ചു.