മനാമ: രാഷ്ട്രപതി, ധനകാര്യ മന്ത്രി, വാണിജ്യ മന്ത്രി, വിദേശ കാര്യമന്ത്രി എന്നീ മേഖലകളിൽ പ്രവർത്തിച്ച പ്രണബ് മുഖർജിയുടെ നിര്യാണത്തിൽ ഇന്ത്യൻ സോഷ്യൽ ഫോറം ബഹ്റൈൻ അനുശോചനം രേഖപെടുത്തി. നയതന്ത്ര മേഖലയിൽ മികവ് കാട്ടിയിരുന്ന ഒരു വിദേശ കാര്യ മന്ത്രി ആയിരുന്നു അദ്ദേഹം. ദുഃഖം നിറഞ്ഞ അനുശോചനം നടത്തുന്നതായി ഇന്ത്യൻ സോഷ്യൽ ഫോറം കേരള ചാപ്റ്റർ പ്രസിഡന്റ് അലിഅക്‌ബർ ഉം ജനറൽ സെക്രട്ടറി റഫീഖ് അബ്ബാസ് ഉം അനുശോചന സന്ദേശത്തിൽ അറിയിച്ചു.