ജിദ്ദ: തിരുവനന്തപുരം വെമ്പായത്ത് ഇരു സംഘങ്ങൾ തമ്മിലുണ്ടായ അക്രമത്തിൽ രണ്ടു ചെറുപ്പക്കാർ വെട്ടേറ്റു മരിച്ചതുമായി ബന്ധപ്പെട്ട് കൊല നടത്തിയത് എസ്.ഡി.പി.ഐ പ്രവർത്തകരുൾപ്പെട്ട സംഘമാണെന്ന പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ പ്രസ്താവന നിരുത്തരവാദപരവും അബദ്ധജഡിലവുമാണെന്നു ഇന്ത്യൻ സോഷ്യൽ ഫോറം ജിദ്ദ കേരള സ്റ്റേറ്റ് കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു.

സ്വന്തം പാർട്ടിക്കാർ അക്രമം പ്രവർത്തിക്കുന്നതും കൊലപാതകങ്ങൾ നടത്തുന്നതും മറ്റുള്ളവരുടെ പേരിൽ ചാരിവെച്ച് നല്ലപിള്ള ചമയുന്ന സിപിഎമ്മിന്റെയും സംഘ്പരിവാരത്തിന്റെയും പരിപാടി കോൺഗ്രസ്സും വെച്ചുപിടിക്കുകയാണെന്നു യോഗം ആരോപിച്ചു. പിണറായി സർക്കാർ അധികാരമേറ്റതു മുതൽ ആഭ്യന്തര വകുപ്പിനെ മറ്റു ചിലർക്ക് വിളയാടാനുള്ള മേച്ചിൽപ്പുറമായി വിട്ടുകൊടുത്തതിനാലാണ് നാട്ടിൽ അക്രമവും കൊലപാതകങ്ങളും നിർബാധം തുടരുന്നതും നിയമം നടപ്പാക്കേണ്ട പൊലീസ് പോലും വിവേചനപരമായ സമീപനം സ്വീകരിക്കുന്നതെന്നും യോഗം കുറ്റപ്പെടുത്തി.

യോഗത്തിൽ ഇന്ത്യൻ സോഷ്യൽ ഫോറം ജിദ്ദ കേരളാ സ്റ്റേറ്റ് പ്രസിഡന്റ് ഹനീഫ കിഴിശ്ശേരി, ജനറൽ സെക്രട്ടറി കോയിസ്സൻ ബീരാൻകുട്ടി, സി.വി. അഷ്റഫ്, മുഹമ്മദ്കുട്ടി, ഷാഫി കോണിക്കൽ, ഷാഹുൽ ഹമീദ് തുടങ്ങിയവർ സംബന്ധിച്ചു.