- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'കരിപ്പൂർ വിമാനത്താവളത്തിനെതിരെ കുതന്ത്രം മെനയുന്നവർക്കെതിരെ ശബ്ദമുയരട്ടെ': ഇന്ത്യൻ സോഷ്യൽ ഫോറം
ജിദ്ദ: മലബാർ മേഖലയുടെ അന്തസ്സുയർത്തിയ കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തെ കെട്ടിപ്പൂട്ടാൻ ശ്രമിക്കുന്ന ഗൂഢ ശക്തികളുടെ നടപടികളെ ഇന്ത്യൻ സോഷ്യൽ ഫോറം ജിദ്ദ കേരള സ്റ്റേറ്റ് കമ്മിറ്റി യോഗം ശക്തമായി അപലപിച്ചു.
ഏതാനും ദിവസങ്ങൾക്ക് മുമ്പ് കരിപ്പൂരിൽ ബോയിങ് 737 വിമാനം ലാന്റിംഗിനിടെ തകർന്നതിന്റെ കാരണം മറയാക്കി വലിയ വിമാനങ്ങൾ സർവ്വീസ് നടത്തുന്നത് സസ്‌പെന്റ് ചെയ്തിരിക്കുകയാണ്. എന്നാൽ സുരക്ഷയുടെയും അന്താരാഷ്ട്ര നിലവാരത്തിന്റെയും കാര്യത്തിൽ രാജ്യത്ത് നാലാം സ്ഥാനത്ത് നിൽക്കുന്നതും സർക്കാരുടമസ്ഥതയിലുള്ളതുമായ കരിപ്പൂർ വിമാനത്താവളത്തിനെ തകർക്കാനുള്ള ബാഹ്യശക്തികളുടെ ഗൂഢ നീക്കങ്ങൾ പുതിയതല്ല.
കരിപ്പൂരിന്റെ ചിറകരിഞ്ഞ് മലബാറിന്റെ വികസനം തടയാൻ ശ്രമിക്കുന്ന അധോ ശക്തികൾക്കെതിരെ സമര രംഗത്തുള്ള എല്ലാ സന്നദ്ധ സംഘടനകൾക്കും ഇന്ത്യൻ സോഷ്യൽ ഫോറം സർവ്വ പിന്തുണയും പ്രഖ്യാപിച്ചു. കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളം യശസ്സുയർത്തി നിലനിൽക്കാൻ വലിയ വിമാനങ്ങളുടെ സർവ്വീസുകൾ പുനരാരംഭിക്കാൻ കേന്ദ്ര സർക്കാരും വ്യോമയാന മന്ത്രാലയവും നടപടികൾ സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
ഓൺലൈൻ മീറ്റിംഗിൽ പ്രസിഡന്റ് ഹനീഫ കിഴിശ്ശേരി , ജനറൽ സെക്രട്ടറി കോയിസ്സൻ ബീരാൻകുട്ടി, മുഹമ്മദ്കുട്ടി തിരുവേഗപ്പുറ, ഷാഫി കോണിക്കൽ, സി.വി.അഷ്‌റഫ് , വി.പി.സലീം, സൈനുൽ ആബിദ് പി.എ, യാഹു പട്ടാമ്പി, ഷാഹിദ് വേങ്ങര, റിയാസ് താനൂർ, കെ.പി.മുഹമ്മദ് വെളിമുക്ക്, അബ്ദുല്ല ക്കോയ പുളിക്കൽ, ഹസൈനാർ മാരായമംഗലം, ഷാഹുൽ ഹമീദ് ചേളാരി തുടങ്ങിയവർ സംബന്ധിച്ചു.