- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂരിലെ എസ്ഡിപിഐ പ്രവർത്തകന്റെ കൊലപാതകം മുസ്ലിം ഉന്മൂലന അജണ്ടയുടെ ഭാഗമാണെന്ന് ബഹ്റൈൻ ഇന്ത്യൻ സോഷ്യൽ ഫോറം
കണ്ണൂർ ജില്ലയിലെ കണ്ണവത്തിനടുത്ത് ചൂണ്ടയിൽ നടന്ന എസ്ഡിപിഐ പ്രവർത്തകന്റെ കൊലപാതകം ആർഎസ്എസ്സും സംഘ്പരിപാരവും നടത്തുന്ന മുസ്ലിം ഉന്മൂലന അജണ്ടയുടെ ഭാഗമാണെന്ന് ബഹ്റൈൻ ഇന്ത്യൻ സോഷ്യൽ ഫോറം പ്രസ്താവിച്ചു. കുടുംബത്തോടൊത്ത് ആശുപത്രിയിൽ പോയി മടങ്ങുന്ന വഴിയിൽ അപകടത്തിൽ പെട്ടതാണെന്ന് പറഞ്ഞ് വണ്ടി നിർത്തിച്ച് പുറത്തിറങ്ങിയ പ്രവർത്തകനെ പിന്നിൽ നിന്ന് തലക്ക് വെട്ടി മാരകമായി മുറിവേൽപ്പിച്ചത് ആർഎസ്എസ്സിന്റെ ഭീരുത്വമാണ് തെളിയിക്കുന്നത്. മുഴുവൻ ജനാധിപത്യ വിശ്വാസികളും ഈ അരുംകൊലയിൽ പ്രതിഷേധിക്കുകയും അക്രമികളെ ഒറ്റപ്പെടുത്തുകയും വേണം. കൊലപാതകത്തിലൂടെയും ആക്രമത്തിലൂടെയും ഫാസിസ്റ്റ് വിരുദ്ധ ജനകീയ മുന്നേറ്റത്തെ തകർത്തുകളയാമെന്നത് സംഘപരിപാരത്തിന്റെ വ്യാമോഹം മാത്രമാണ് എല്ലാർക്കും തുല്ല്യനീതി പുലരുന്ന അക്രമരഹിത ഇന്ത്യ പുലരുക തന്നെ ചെയ്യുമെന്നും സംഘടന പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.