- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഹമ്മദ് പട്ടേലിന്റെ വേർപാടിൽ ഇന്ത്യൻ സോഷ്യൽ ഫോറം അനുശോചിച്ചു
ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന്റെ വേർപാടിൽ ഇന്ത്യൻ സോഷ്യൽ ഫോറം ബഹ്റൈൻ കേരള ഘടകം അനുശോചനം രേഖപ്പെടുത്തി. കോൺഗ്രസ് പാർട്ടി പ്രതിസന്ധിയിലായപ്പോൾ ഒരിക്കലും പിന്മാറുകയോ ഓടിപ്പോകുകയോ ചെയ്യാത്ത ശക്തനും കരുത്തനുമായ പ്രവർത്തകനായിരുന്നു അദ്ദേഹം. സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും പ്രയാസകരമായ കാലഘട്ടത്തിലൂടെ കടന്നുപോകുന്ന കോൺഗ്രസ് പാർട്ടിക്ക് അദ്ദേഹത്തിന്റെ വേർപാട് വലിയ നഷ്ടമാണ്.
അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി ഉണ്ടാവട്ടെയെന്നും അദ്ദേഹത്തിന്റെ വേർപാട് ഏൽപ്പിച്ച ദുഃഖത്തെ അതിജീവിക്കാൻ കുടുംബത്തിന് കരുത്തുണ്ടാവട്ടെയെന്നും പ്രാർത്ഥിക്കുന്നതായി ഇന്ത്യൻ സോഷ്യൽ ഫോറം കേരള സ്റ്റേറ്റ് പ്രസിഡന്റ് അലിഅക്‌ബർ ഉം ജനറൽ സെക്രട്ടറി റഫീഖ് അബ്ബാസ് ഉം അനുശോചന സന്ദേശത്തിൽ പറഞ്ഞു.
Next Story