- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'വിവേചനമില്ലാത്ത വികസനത്തിനും നാടിന്റെ നന്മക്കും വോട്ടു ചെയ്തവർക്ക് അഭിവാദ്യങ്ങൾ': ഇന്ത്യൻ സോഷ്യൽ ഫോറം
ജിദ്ദ: സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മൂന്നു ഘട്ടങ്ങളിലായി നടന്ന തെരഞ്ഞെടുപ്പിൽ നാടിന്റെ നന്മക്കും വിവേചനമില്ലാത്ത വികസനത്തിനും വേണ്ടി സമ്മതിദാനാവകാശം വിനിയോഗിച്ച മുഴുവൻ ആളുകൾക്കും ഇന്ത്യൻ സോഷ്യൽ ഫോറം ജിദ്ദ കേരള സ്റ്റേറ്റ് കമ്മിറ്റി അഭിനന്ദനങ്ങൾ അറിയിച്ചു.
ഒരു വർഷത്തോളമായി കോവിഡിന്റെ ഭീതിയിലും ദുരിതത്തിലും അകപ്പെട്ടു കഴയുന്നതിനിടയിൽ സർക്കാരിന്റെയും ആരോഗ്യപ്രവർത്തകരുടെയും നിർദ്ദേശങ്ങൾ പാലിച്ചു കൊണ്ട് വോട്ട് ചെയ്യാനെത്തിയവരും തെരഞ്ഞെടുപ്പ് കുറ്റമറ്റ രീതിയിൽ നടത്തുന്നതിന് അവിശ്രമം സേവനം ചെയ്ത ഉദ്യോഗസ്ഥരടക്കമുള്ളവരും പ്രത്യേകം നന്ദി അർഹിക്കുന്നതായി ഇന്ത്യൻ സോഷ്യൽ ഫോറം ജിദ്ദ കേരള സ്റ്റേറ്റ് കമ്മിറ്റി പ്രസിഡണ്ട് ഹനീഫ കിഴിശ്ശേരി, ജനറൽ സെക്രട്ടറി കോയിസ്സൻ ബീരാൻകുട്ടി എന്നിവർ അനുമോദന സന്ദേശത്തിൽ പറഞ്ഞു.
ജനാധിപത്യരീതിയിൽ മത്സരിച്ചു വിജയികളാകുന്നവർക്ക് പഞ്ചായത്തീരാജ് വിഭാവനം ചെയ്ത വിധം പ്രവർത്തിക്കാൻ കഴിയട്ടെയെന്നും ഭാരവാഹികൾ ആശംസിച്ചു.