മനാമ : ഉയർന്നു വരുന്ന തൊഴിൽ നഷ്ടവും കോവിഡ് മഹാമാരി മൂലം ഉണ്ടാകുന്ന ബിസിനസ് തകർച്ചയും മൂലം പ്രവാസികൾ ഒരു പ്രയാസ കാലഘട്ടത്തിലൂടെ ആണ് കടന്ന് പോകുന്നത്. ഈ കാലഘട്ടത്തിൽ സ്വന്തം രാജ്യത്തെ ഭരണകൂടങ്ങളിൽ നിന്ന് അനുഭാവ പൂർണമായ നിലപാടുകളാണ് പ്രവാസികൾ പ്രതീക്ഷിക്കുന്നത്.നാട്ടിൽ യാതൊരു കോവിഡ് നിയന്ത്രണങ്ങളും ഇല്ലാതെ സമ്മേളനങ്ങളും യാത്ര കളും നടക്കുമ്പോൾ പ്രവാസികൾ ക്ക് മാത്രം കോറന്റൈൻ ഇരിക്കണം എന്ന വിചിത്ര മാനദണ്ഡം ആണ് സംസ്ഥാന സർക്കാർ നടപ്പിൽ വരുത്തി വന്നത്.

ആ ഒരു പ്രയാസത്തിനിടക്ക് ആണ് കൂനിൽ മേൽ കുരുവായി ഇപ്പോൾ പുതിയ കേന്ദ്ര സർക്കാർ മാനദണ്ഡങ്ങൾ വരുന്നത്. ഗൾഫിൽ നിന്ന് കൊറോണ ഇല്ല എന്ന നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉം ആയി ഒന്നിച്ചു യാത്ര ചെയ്യുന്ന ആളുകൾ വീണ്ടും നാട്ടിൽ എത്തുമ്പോൾ ടെസ്റ്റ് ചെയ്യണം എന്നതും ക്വാറന്റൈൻ ഇരിക്കണം എന്നതും തികച്ചും അനാവശ്യമാണ്,അതോടൊപ്പം കോവിഡ് ടെസ്റ്റിന്റെ ചിലവും പ്രവാസികൾ വഹിക്കണം എന്നത് ജോലി നഷ്ടപ്പെടും മാസങ്ങളായി ശമ്പളം ലഭിക്കാതെയും നാട്ടിൽ എത്തുന്ന പ്രവാസികൾക്ക് സർക്കാരിന്റെ ഭാഗത്തു നിന്നുള്ള ഇരുട്ടടി ആണ്, കോവിഡ് നിയന്ത്രണങ്ങൾ നടപ്പിലാക്കുമ്പോൾ അത് അനാവശ്യം അല്ലെന്ന് ഉറപ്പ് വരുത്തേണ്ടതും അത് മൂലം ജനങ്ങൾക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകളിൽ അവരെ സഹായിക്കേണ്ടതും ഒരു ജനക്ഷേമ സർക്കാരിന്റെ ബാധ്യത ആണ്, ഇത് മനസിലാക്കി പ്രവാസികളെ പ്രയാസപ്പെടുത്തുന്ന അനാവശ്യ നിയന്ത്രണങ്ങളിൽ നിന്ന് സർക്കാരുകൾ പിന്മാറണം എന്നും പ്രവാസികളെ സ്വന്തം പൗരന്മാർ എന്ന അവർ അർഹിക്കുന്ന പരിഗണന നൽകി അനുഭാവ പൂർണമായ നിലപാട് എടുക്കണം എന്നും ഇന്ത്യൻ സോഷ്യൽ ഫോറം കേരള ഘടകം പ്രസിഡന്റ് അലി അക്‌ബർ ഉം സെക്രട്ടറി സൈഫ് അഴിക്കോട് ഉം പത്ര പ്രസ്താവനയിൽ ആവശ്യപ്പെട്ടു