- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംഘ് പരിവാർ ഫാസിസത്തിനെതിരെ ശബ്ദം ഉയർത്താത്ത മുഖ്യധാരാ രാഷ്ട്രീയ കക്ഷികളുടെ നിലപാട് അപകടകരം': ഇന്ത്യൻ സോഷ്യൽ ഫോറം
ജിസാൻ (സൗദി അറേബ്യ): വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളുടെ നിരുത്തരവാദിത്വപരമായ രാഷ്ട്രീയ പേക്കൂത്തുകളാണ് അരങ്ങേറാൻ പോകുന്നത്. വികസന ചർച്ചകൾക്കും ക്രിയാത്മകമായ രാഷ്ട്രീയത്തിനും പകരം മുന്നണികൾ നടത്തി കൊണ്ടിരിക്കുന്ന വർഗീയ ധ്രുവീകരണ അജണ്ഡകൾ ജനങ്ങൾ തിരിച്ചറിഞ്ഞ് കഴിഞ്ഞതായും ഇന്ത്യൻ സോഷ്യൽ ഫോറം ജിസാൻ ബ്ലോക്ക് കമ്മിറ്റി
വിലയിരുത്തി. രാജ്യത്തിന്റെ സകല മേഖലകളും സംഘപരിവാര ഫാഷിസം വിഴുങ്ങിക്കൊണ്ടിരിക്കുന്ന വർത്തമാന കാലഘട്ടത്തിലെ നിർണായകമായ തിരഞ്ഞെടുപ്പിൽ പോലും ഫാഷിസത്തിനെതിരെ ഒരു മുദ്രാവാക്യവും ഉയർത്താൻ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ തയ്യാറാകുന്നില്ല. ഇത് രാജ്യത്തെ ബഹുസ്വരസമൂഹത്തിന് അത്യന്തം ആശങ്ക ഉളവാക്കുന്നതാണ്. മാത്രമല്ല ഇടത് വലത് കക്ഷികളിൽ അധികാരമോഹത്താൽ നേതൃനിരയിലുള്ളവർ വരെ ഉത്തരേന്ത്യൻ മാതൃകയിൽ ബിജെപിയിൽ ചേർന്നുകൊണ്ടിരിക്കുന്നത് നാടിന് അപകടകരമായ സന്ദേശമാണ് നൽകുന്നത്.
ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലും ജനങ്ങളെ വിഡ്ഢികളാക്കുന്ന സമീപനമാണ് ലോകസഭാ അംഗത്ത്വം രാജി വെക്കുന്നതിലൂടെ കുഞ്ഞാലിക്കുട്ടിയും മുസ്ലിം ലീഗും സ്വീകരിച്ചിട്ടുള്ളത്. ഫാഷിസത്തിനെതിരായ പോരാട്ടങ്ങൾക്ക് പ്രതിപക്ഷപാർട്ടികളുടെ യോജിച്ചുള്ള ശ്രമങ്ങൾക്ക് നേതൃത്വപരമായപങ്കുവഹിക്കലാണ് തന്റെ ദൗത്യം എന്ന് വോട്ടർമാരോട് പറഞ്ഞുകൊണ്ട് വൻഭൂരിപക്ഷത്തിൽ തിരഞ്ഞെടുക്കപ്പെട്ട കുഞ്ഞാലികുട്ടിയും മുസ്ലിം ലീഗും ദേശീയരാഷ്ട്രീയത്തിലെ മാറിയ സാഹചര്യമെന്താണെന്ന് വിശദീകരിക്കാൻ ബാധ്യസ്ഥരാണ്.
മലപ്പുറത്തെ വോട്ടർമാർക്ക് കാലഘട്ടം ആവശ്യപ്പെടുന്ന ദൗത്യം നിർവഹിക്കാൻ ലഭിച്ചമികച്ചൊരവസരമാണിതെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം ബ്ലോക്ക് കമ്മിറ്റി ഓർമിപ്പിച്ചു.അധികാരത്തിന്റെ മത്ത് പിടിച്ച ഇത്തരം രാഷ്ട്രീയ നേതാക്കന്മാർ ജനങ്ങളെവിഡ്ഢികളാക്കിക്കൊണ്ടിരിക്കുന്നതിന്റെ ഉത്തമോദാഹരണമാണ് ഇത്, ഇത്തരംനിരുത്തരവാദിത്വപരമായ നടപടികൾക്ക് മലപ്പുറത്തെ ജനങ്ങൾ കനത്ത തിരിച്ചടിനൽകണം, അധികാരത്തിനപ്പുറം ഫാസിസത്തിനെതിരെ പാർലമെന്റിൽ ശബ്ദിക്കാൻകരുത്തുള്ള എസ്.ഡി.പി.ഐ സഥാനാർത്ഥി ഡോ. തസ്ലീം റഹ്മാനിയെ
വിജയിപ്പിക്കണെമെന്ന് യോഗം പ്രസ്താവിച്ചു.
ഇന്ത്യയിലെ മതേതരത്വ, ജനാതിപത്യ വിശ്വാസികൾക്ക് ഇത്തരം മുഖ്യധാരാ രാഷ്ട്രീയകക്ഷികളിൽ വിശ്വാസം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ഒരു ജനകീയബദൽ അനിവാര്യമാണ്. അതുകൊണ്ട് തന്നെ ധ്രുവീകരണ രാഷ്ട്രീയത്തിനെതിരെ ജനകീയബദൽ എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചുകൊണ്ട് തിരഞ്ഞെടുപ്പിനെ നേരിടുന്നഎസ്.ഡി.പി.ഐ സാരഥികളെ വിജയിപ്പിക്കണമെന്ന് യോഗം ആഹ്വാനം ചെയ്തു.
ഇന്ത്യൻ സോഷ്യൽ ഫോറം ജിസാൻ വൈസ് പ്രസിഡന്റ് റസാഖ് വാളക്കുളം അധ്യക്ഷതവഹിച്ചു . ഇന്ത്യൻ സോഷ്യൽ ഫോറം അസീർ സെൻട്രൽ കമ്മറ്റി അംഗങ്ങളായമുസ്തഫ ആറ്റൂർ ,മുഹമ്മദലി എടക്കര എന്നിവരും സംബന്ധിച്ചു. ഹംസ മൗലവികാവനൂർ നന്ദിയും പറഞ്ഞു.