- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സി പി എം - സംഘപരിവാർ ബാന്ധവം: കാപട്യത്തിന്റെ മുഖംമൂടി കൊഴിഞ്ഞു വീഴുന്നു': ഇന്ത്യൻ സോഷ്യൽ ഫോറം
ജിദ്ദ: സി പി എമ്മും സംഘപരിവാറും തമ്മിലുള്ള രഹസ്യ ബന്ധം പുതിയ സംഭവല്ലെന്നും കാലങ്ങളായി ഇരു കൂട്ടരും നടത്തിവരുന്ന കച്ചവടത്തിന്റെ ലാഭനഷ്ടത്തർക്കം പുറത്തറിഞ്ഞതാണെന്നും ഇന്ത്യൻ സോഷ്യൽ ഫോറം സൗദി കേരള കോഓർഡിനേഷൻ ഭാരവാഹികൾ പ്രസ്താവനയിൽ പറഞ്ഞു. ഇരുകൂട്ടരും തമ്മിലുള്ള അന്തർധാരയെപ്പറ്റി മുമ്പേതന്നെ പല കോണുകളിൽ നിന്നും ആരോപണം ഉയർന്നു വന്നതാണ്.
സംഘപരിവാർ സഹയാത്രികനായ ശ്രീ എമ്മിനെ ഇടനിലക്കാരനാക്കി ആർ.എസ്.എസ്സും സിപിഎമ്മും തമ്മിൽ നടന്ന രഹസ്യ ചർച്ചയും വോട്ടുകച്ചവടത്തെപ്പറ്റിയുള്ള സംഘപരിവാർ നേതാവായ ബാലശങ്കറിന്റെ വെളിപ്പെടുത്തലും പുറത്തറിഞ്ഞപ്പോൾ മാത്രമാണ് പാർട്ടികൾക്ക് വേണ്ടി ചാവേറാകുന്ന സാദാ അണികൾ വഞ്ചിക്കപ്പെട്ടെന്ന് ബോധ്യമായത്.
വോട്ടു കച്ചവടവും സീറ്റു കച്ചവടവും നടത്തി ഇടതിന് ഭരണത്തുടർച്ച ഉറപ്പു വരുത്താനും പരോപകാരമായി നിയമസഭയിൽ ബിജെപി ക്ക് പ്രാതിനിധ്യം വർദ്ധിപ്പിക്കാനുമുള്ള കുതന്ത്രങ്ങളാണ് അന്തർനാടകത്തിലൂടെ പയറ്റുന്നത്.
സിപിഎമ്മിന്റെ പാർട്ടി സെക്രട്ടറിമാരെപ്പോലും നിയോഗിക്കുന്നത് സംഘപരിവാരത്തിന്റെ താല്പര്യമനുസരിച്ചാണെന്നത് എ.വിജയരാഘവന്റെ സമീപ കാലത്തെ പ്രസ്താവനകൾ മാത്രം വിലയിരുത്തിയാൽ മതിയാകും. സിപിഎമ്മിന്റെ ചില സ്ഥാനാർത്ഥികളെ നിർണ്ണയിച്ചിട്ടുള്ളതും സംഘി ബാന്ധവമാണ് വ്യക്തമാക്കുന്നത്.
എൻ.ഡി.എ മുന്നണിയിൽ ബിജെപി. സ്ഥാനാർത്ഥികളായി സിപിഎമ്മിന്റെ നേതാക്കൾ തന്നെ രംഗത്തിറങ്ങിയിട്ടുള്ളത് കോൺഗ്രസുകാരെപ്പോലും കടത്തിവെട്ടുന്ന വിധമാണ്.
ഫാഷിസ്റ്റ് വിരോധം പുറത്തു പറയുകയും ഉള്ളിൽ കാവി മനസ്സുമായി സാധാരണ പൗരന്മാരെ വിഡ്ഢികളാക്കുന്ന പ്രവണതയാണ് സിപിഎം.തുടർന്നുപോന്നതെന്നാണ് ഈ സംഭവവികാസങ്ങൾ വെളിവാക്കുന്നതെന്നും ഭാരവാഹികൾ പറഞ്ഞു.
സ്വാർത്ഥ ലാഭത്തിനു വേണ്ടി സംഘപരിവാറുമായി ഇടപാട് നടത്തുന്ന സിപിഎമ്മിന്റെയും കോൺഗ്രസ്സിന്റെയും വഞ്ചനാപരമായ നടപടികൾക്കെതിരെ പൊതു സമൂഹം ഉണർന്നു പ്രവർത്തിക്കണമെന്ന് പ്രസ്താവന തുടർന്നു.
വരുന്ന തെരഞ്ഞെടുപ്പിൽ വോട്ടവകാശം സമൂഹനന്മക്കായി വിനിയോഗിച്ച് ജനവഞ്ചക ഭരണക്കാർക്ക് ശക്തമായ തിരിച്ചടി നല്കണമെന്നും എസ്.ഡി.പി.ഐ. സ്ഥാനാർത്ഥികളെ വിജയിപ്പിക്കാൻ വോട്ടർമാർ രംഗത്തിറങ്ങണമെന്നും ഇന്ത്യൻ സോഷ്യൽ ഫോറം സൗദി കേരള കോഓർഡിനേറ്റർ ബഷീർ കാരന്തുർ (റിയാദ്), വിവിധ സ്റ്റേറ്റ് കമ്മിറ്റി ഭാരവാഹികളായ ഹനീഫ കടുങ്ങല്ലൂർ (ജിദ്ദ), മുഹമ്മദ് കോയ ചേലേമ്പ്ര (അബഹ), മുബാറക് പൊയിൽതൊടി (ദമ്മാം), കുഞ്ഞിക്കോയ താനൂർ (ജുബൈൽ) എന്നിവർ പ്രസ്താവനയിൽ ആഹ്വാനം ചെയ്തു.