ജിദ്ദ: ജമാഅത്തെ ഇസ്ലാമി നേതാവും പണ്ഡിതനുമായ പ്രൊഫ. കെ എ സിദ്ദീഖ് ഹസൻ സാഹിബിന്റെ നിര്യാണത്തിൽ ഇന്ത്യൻ സോഷ്യൽ ഫോറം ജിദ്ദ സെൻട്രൽ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. അദ്ദേഹത്തിന്റെ വിയോഗം മൂലം മുസ്ലിം പണ്ഡിത ലോകത്തിനും സമുദായത്തിനും വലിയ നഷ്ടമാണുണ്ടായിട്ടുള്ളത്.

പ്രഭാഷകൻ ഗ്രന്ഥകാരൻ തുടങ്ങിയ മേഖലകളിൽ സമുദായത്തിന്റെ ഉന്നതമായ ഭാവിക്ക് വേണ്ടി നൂതനമായ അവസരങ്ങൾ കണ്ടെത്തി വിജയിപ്പിച്ചെടുക്കുന്നതിൽ തന്റെ കഴിവ് പ്രയോജനപ്പെടുത്താൻ യത്‌നിച്ച പ്രതിഭാശാലിയായിരുന്നു അദ്ദേഹമെന്നും അനുശോചന സന്ദേശത്തിൽ പറഞ്ഞു. ഇന്ത്യൻ സോഷ്യൽ ഫോറം ജിദ്ദ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഇ.എം. അബ്ദുല്ല, ജനറൽ സെക്രട്ടറി ആലിക്കോയ ചാലിയം, അബ്ദുൽ ഗനി മലപ്പുറം, മുജാഹിദ് പാഷ (ബാംഗ്ലൂർ), അബ്ദുൽ നാസർ (മംഗളൂരു), നാസർഖാൻ (നാഗർകോവിൽ), ഹനീഫ കടുങ്ങല്ലൂർ, കോയിസ്സൻ ബീരാൻ കുട്ടി, ഹംസ ഉമർ, ഫൈസൽ മമ്പാട് എന്നിവർ സംബന്ധിച്ചു.