മനാമ : ജമാഅത്തെ ഇസ്?ലാമി മുൻ ഉപാധ്യക്ഷനും കേരള മുൻ അമീറും മാധ്യമം മുൻ ചെയർമാനുമായിരുന്ന പ്രഫ. കെ എ സിദ്ദീഖ്? ഹസ്സന്റെ നിര്യാണത്തിൽ ഇന്ത്യൻ സോഷ്യൽ ഫോറം ബഹ്‌റൈൻ കേരള ഘടകം അനുശോചനം രേഖപ്പെടുത്തി.

ഇന്ത്യയിലെ സാമൂഹിക വിദ്യാഭ്യാസ മേഖലയിൽ പിന്നാക്കം നിൽക്കുന്ന ജനവിഭാഗങ്ങളുടെ പുരോഗമനത്തിനായി അഹോരാത്രം പ്രവർത്തിച്ച അദ്ദേഹം,എഴുത്തുകാരൻ, ഇസ്ലാമിക പണ്ഡിതൻ, വാഗ്മി, സാമൂഹിക പ്രവർത്തകൻ എന്നീ നിലകളിൽ പകരം വെക്കാനാവാത്ത വ്യക്?തിത്വത്തിന് ഉടമയായിരുന്നു. സിദ്ദീഖ്? ഹസ്സന്റെ വിയോഗം പാർശ്വ വൽകൃത വിഭാഗങ്ങൾക്ക് നികത്താനാവാത്ത നഷ്ടമാണ്. അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും സഹപ്രവർത്തകരുടേയും ദുഃഖത്തിൽ പങ്കുചേരുന്നതായി ഇന്ത്യൻ സോഷ്യൽ ഫോറം കേരള ഘടകം പ്രസിഡന്റ് അലി അക്‌ബർ ഉം ജനറൽ സെക്രട്ടറി റഫീഖ് അബ്ബാസ് ഉം അനുശോചന സന്ദേശത്തിൽ അറിയിച്ചു