മനാമ: കോവിഡ് വന്നു മരണമടഞ്ഞവർക്കുള്ള ധന സഹായം പ്രവാസി കുടുംബങ്ങളേയും പരിഗണിക്കണം എന്ന ആവശ്യം മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും നിവേദനം നൽകാൻ ഇന്ത്യൻ സോഷ്യൽ ഫോറം കേരള ഘടകം തീരുമാനിച്ചു

കോവിഡ് മഹമാരിയിൽ ജീവൻ പൊളിഞ്ഞവർക്ക് അവരുടെ കുടുംബങ്ങൾക്ക് ധന സഹായം നൽകണമെന്ന സുപ്രിം കോടതി ഉത്തരവിനെ തുടർന്ന് സംസ്ഥാന സർക്കാരുകൾ അപേക്ഷകൾ സ്വീകരിക്കാൻ തയ്യാറാകുന്ന അവസരത്തിൽ പ്രവാസികളുടെ അപേക്ഷകൾ വിദേശത്തു നിന്നും മരണമടഞ്ഞവർക്ക് ഈ ആനുകൂല്യത്തിന് അർഹരല്ല എന്ന തരത്തിൽ അപേക്ഷകൾ സ്വീകരിക്കാത്ത സർക്കാരുകളുടെ തീരുമാനത്തിൽ നിന്നും പിന്മാറണം എന്നും പ്രവാസ ലോകത്തു നിന്നും കോവിഡ് ബാധിച്ചു മരണമടഞ്ഞവരുടെ കുടുംബങ്ങളുടെ ജീവിത ആശ്രയം നിലച്ചിരിക്കുന്ന യാഥാർഥ്യം അതിന്റെ ഗൗരവവും മനസ്സിലാക്കി സർക്കാർ നൽകുന്ന 50000 രൂപ പ്രവാസി കുടുംബങ്ങൾക്കും അവകാശ പെട്ടത് തന്നെ ആണെന്നും യോഗം വിലയിരുത്തി.

ഈ വിഷയത്തിൽ മുഖ്യമന്ത്രി പ്രവാസികൾക്ക് അനുകൂല തീരുമാനത്തിൽ എത്തുന്നതിനും പ്രവാസികളുടെ വിഷയം കാര്യ ഗൗരവത്തിൽ ശ്രദ്ധയിൽ കൊണ്ടുവരുന്നതിന് ഇടപെടണമെന്ന നിലയിൽ പ്രതിപക്ഷ നേതാവ് വിഡി സതീശനും നിവേദനം നൽകാൻ ഇന്ത്യൻ സോഷ്യൽ ഫോറം കേരള ഘടകം പ്രസിഡന്റ് സൈഫ് അഴിക്കോടിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു.

തുടർന്ന് ഈ വിഷയത്തിൽ പ്രവാസികളെ ഉൾപ്പെടുത്തി ഭീമ ഈ മെയിൽ ഹർജിയും സമർപ്പിക്കാനും പ്രവാസ മേഖലയിൽ ഇടപെടുന്ന സാമൂഹിക നേതാക്കളെ ഉൾപ്പെടുത്തി യോജിച്ചുള്ള ഇടപെടലുകൾക്ക് വഴിയൊരുക്കാൻ ശ്രമം ഉണ്ടാകണം എന്നും യോഗത്തിൽ ജനറൽ സെക്രട്ടറി കെ വി മുഹമ്മദലി സംസാരിച്ചു. റംഷി വയനാട്, സകരിയ ചാവക്കാട്, മുസ്തഫ ടോപ്പ് മാൻ എന്നിവർ പങ്കെടുത്തു. ജോയിന്റ് സെക്രട്ടറി അസീർ പാപ്പിനിശ്ശേരി സ്വാഗതവും വൈസ് പ്രസിഡന്റ് അഷറഫ് നന്ദിയും പറഞ്ഞു.