മനാമ : പ്രവർത്തനശൈലിയിൽ സംഘപരിവാര, ഫാസിസ്റ്റ് വർഗ്ഗീയ വാദികളെ അനുകരിക്കുന്നെന്ന് തോന്നും വിധമുള്ള ഭരണരീതിയും, പ്രവർത്തന ശൈലിയും മുഖ്യമന്ത്രി പിണറായി വിജയൻ അവസാനിപ്പിക്കണമെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം കേരള ചാപ്റ്റർ പ്രസിഡന്റ് യുസഫ് അലി തൃശൂർ അഭിപ്രായപ്പെട്ടു.

വ്യത്യസ്ത മതങ്ങളും സംസ്‌ക്കാരങ്ങളും വിശ്വാസങ്ങളും ഉൾക്കൊണ്ട് തോളോട് തോൾ ചേർന്ന് പ്രവർത്തിക്കുന്ന നമ്മുടെ രാജ്യത്തെ മതേതര സങ്കൽപങ്ങളെ ഇല്ലായ്മ ചെയ്യാൻ വേണ്ടി BJP സർക്കാർ നടപ്പാക്കികൊണ്ടിരിക്കുന്ന ന്യൂനപക്ഷ-ദളിത് വേട്ട കേരളത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടപ്പക്കികൊണ്ടിരിക്കുന്നത് അവസാനിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു. പോസ്റ്റർ ഒട്ടിച്ചതിന്റെ പേരിൽ, പ്രസംഗിച്ചതിന്റെ പേരിലോ പരാതി ലഭിച്ച പിറ്റേദിവസം കരിനിയമം ചാർത്തിയ പൊലീസാണ് മതം മാറിയതിന്റെ പേരിൽ കൊല്ലപ്പെട്ട ഫൈസൽ വധക്കേസിലെ യഥാർത്ഥ പ്രതികളെ ആഴ്ചകൾ കഴിഞ്ഞിട്ടും കന്‌ടെത്താൻ കഴിയാതെ ഇരുട്ടിൽ തപ്പികൊണ്ടിരിക്കുന്നത് .

മുഖ്യമന്ത്രി പിണറായി വിജയൻ ഫാസിസത്തിന്റെ വഴിയിൽ സഞ്ചരിക്കുകയല്ല വേണ്ടത്, ഫാസിസത്തിനെതിരെ ജനാധിപത്യ രീതിയിൽ പ്രതിരോധങ്ങളുണ്ടാകയാണ് ചെയ്യേണ്ടേതെന്നും അതാണ് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും ഇതാണ് ഇടതുപക്ഷ സർക്കാരിൽനിന്നും ജനം പ്രതീക്ഷിക്കുന്നതെന്നും അദേഹം കൂട്ടിച്ചേർത്തു

ഇന്ത്യൻ സോഷ്യൽ ഫോറം നോർക്കയുമായി സഹകരിച്ച് പ്രവാസികളായ മലയാളികൾക്ക് വേണ്ടി­ നടത്തുന്ന നോർക്ക രജിസ്‌ട്രേഷൻ ക്യാന്പയിന്റെ വളന്ടിയേർസ് മീറ്റിൽ സംസാരിക്കുകയായിരുന്നു. മനാമ കൾച്ചറൽ ഹാളിൽ നടന്ന പരിപാടി അൻവർ കുറ്റ്യാടി അധ്യക്ഷ വഹിച്ചു റഫീക്ക് അബ്ബാസ്, അലി അക്‌ബർ, ഫൈസൽ അറഫ, റാണ അലി, സിദ്ദിഖ് മഞ്ചേശ്വരം, ഹംസ വല്ലപ്പുഴ , നബീൽ, മുസ്തഫടോപ്മൻ, ഷംജീർ, മു­ഹമ്മദലി­ തുടങ്ങിയവർ സംബന്ധിച്ചു.