- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
സ്വാമി അഗ്‌നിവേശിന്റെ വേർപാടിൽ ഇന്ത്യൻ സോഷ്യൽ ഫോറം കേരള ഘടകം അനുശോചിച്ചു
മനാമ : ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടത്തിന്റെ മുന്നണി പോരാളിയായിരുന്ന സ്വാമി അഗ്‌നിവേശിന്റെ വേർപാട് മതേതര ഇന്ത്യക്ക് നികത്താനാവാത്ത നഷ്ടമാണ്. നിർഭയനായ മനുഷ്യാവകാശ പോരാളിയായിരുന്നു സ്വാമി അഗ്‌നിവേശ്. മതേതരത്വത്തിനു വേണ്ടി നിലകൊണ്ട അദ്ദേഹം എക്കാലത്തും സംഘപരിവാറിന്റെ കണ്ണിലെ കരടായിരുന്നു. വന്ദ്യവയോധികനായ അദ്ദേഹത്തെ കായികമായി നേരിടാൻ വരെ സംഘപരിവാർ പല തവണ ശ്രമിച്ചിരുന്നു. സാമൂഹിക നീതിക്കും അധസ്ഥിത ജനതയുടെ ശാക്തീകരണത്തിനുമുള്ള സാമൂഹിക ജനാധിപത്യം എന്ന ആശയത്തോട് എന്നും ഗുണകാംക്ഷയും സഹകരണവും അദ്ദേഹം പുലർത്തിയിരുന്നു. ഹരിയാന സംസ്ഥാന വിദ്യാഭ്യാസ മന്ത്രി, അദ്ധ്യാപകൻ, അഭിഭാഷകൻ തുടങ്ങി വിവിധ മേഖലകളിൽ സ്തുത്യർഹമായ സേവനത്തിലൂടെ ജനശ്രദ്ധപിടിച്ചുപറ്റിയ സാമൂഹിക പരിഷ്‌കർത്താവായിരുന്നു സ്വാമി അഗ്‌നിവേശ്. ബ്രാഹ്മണ കുടുംബത്തിൽ ജനിച്ച് രാജ്യത്തെ പാർശ്വവൽകൃത-അധ:സ്ഥിത ജനതയുടെ സാമൂഹിക നീതിക്കുവേണ്ടി ജീവിതം സമർപ്പിച്ച അദ്ദേഹത്തിന്റെ ദർശനങ്ങൾ സാമൂഹിക ജനാധിപത്യത്തിനും മതേതര ഇന്ത്യക്കുമായി പോരാടുന്ന എല്ലാവർക്കും എന്നും പ്രചോദനവും ഊർജ്ജവുമാണെന്നും ഇന്ത്യൻ സോഷ്യൽ ഫോറം പ്രസിഡന്റ് അലിഅക്‌ബർ ഉം ജനറൽ സെക്രട്ടറി റഫീഖ് അബ്ബാസ് ഉം അനുശോചന സന്ദേശത്തിൽ പറഞ്ഞു.