- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ട്രൈസൈക്കിളിൽ കളിച്ചുകൊണ്ടിരുന്ന മൂന്ന് വയസ്സുകാരൻ തെന്നിവീണത് നീന്തൽ കുളത്തിലേക്ക്; രക്ഷിക്കാനായി പിന്നാലെ ചാടിയ അച്ഛനും പോയത് മരണ കയത്തിലേക്ക്; അമേരിക്കയിലെ സോഫ്റ്റ്വെയർ എഞ്ചിനീയർ നാഗരാജുവും മകനും മരിച്ചതറിഞ്ഞ് ഞെട്ടൽ മാറാതെ അമേരിക്കയിലെ സുഹൃത്തുക്കൾ
മിഷിഗൺ: ഇന്ത്യൻ സോഫ്റ്റ് വെയർ എഞ്ചിനീയറും മകനും അമേരിക്കയിലെ നീന്തൽകുളത്തിൽ മുങ്ങി മരിച്ചു.അമേരിക്കയിലെ അപ്പാർട്‌മെന്റിന് താഴെയുള്ള നീന്തൽകുളത്തിലാണ് 31കാരനായ നാഗരാജു സുരേപള്ളിയും 3 വയസ്സുള്ള മകൻ ആനന്ദ് സായിയുമാണ് മരിച്ചത്. കുളത്തിന് സമീപത്ത് ട്രൈസക്കിളിൽ കളിച്ചിരുന്ന കുട്ടി കുളത്തിലേക്ക് മറിഞ്ഞപ്പോൾ രക്ഷിക്കാനാി നാഗരാജുവും പിന്നാലെ ചാടി. എന്നാൽ അഞ്ചടിയോളം താഴ്ചയുള്ള സ്വിമ്മിങ്ങ് പൂളിലേക്ക് നാഗരാജുംവും മുങ്ങിപോവുകയായിരുന്നു. ഈ സമയത്ത് സമീപത്ത് മറ്റാരും തന്നെ ഇല്ലാതിരുന്നതിനാലാണ് ഇവരെ രക്ഷിക്കാനാകാത്തത്. കഴിഞ്ഞ മൂന്ന് വർഷത്തോളമായി അമേരിക്കയിലെ മിഷിഗണിൽ താമസമാരംഭിച്ചത്. നാഗരാജുവും ഭാര്യയും കുഞ്ഞുമാണ് ഇവിടെ താമസിച്ചിരുന്നത്. ഇരുവരേയും ഉടൻ തന്നെ നോവിയിലെ സെന്റ് ജോൺസ് പ്രോവിഡൻസ് ആശുപത്രിയിലെത്തിയെങ്കിലും രക്ഷിക്കാനായില്ല.ആന്ദ്ര പ്രദേശിലെ ഗുണ്ടൂർ സ്വദേശികളായ കുടുംബത്തിന്റെ മൃതശരീരം നാട്ടിലെത്തി്കകാൻ വേണ്ട തയ്യാറെടുപ്പിലാണ് ഇപ്പോൾ അമേരിക്കയിലെ സുഹൃത്തുക്കൾ. എല്ലാവരോടും എപ്പോഴും ചിരിച്ചും കളിച
മിഷിഗൺ: ഇന്ത്യൻ സോഫ്റ്റ് വെയർ എഞ്ചിനീയറും മകനും അമേരിക്കയിലെ നീന്തൽകുളത്തിൽ മുങ്ങി മരിച്ചു.അമേരിക്കയിലെ അപ്പാർട്‌മെന്റിന് താഴെയുള്ള നീന്തൽകുളത്തിലാണ് 31കാരനായ നാഗരാജു സുരേപള്ളിയും 3 വയസ്സുള്ള മകൻ ആനന്ദ് സായിയുമാണ് മരിച്ചത്. കുളത്തിന് സമീപത്ത് ട്രൈസക്കിളിൽ കളിച്ചിരുന്ന കുട്ടി കുളത്തിലേക്ക് മറിഞ്ഞപ്പോൾ രക്ഷിക്കാനാി നാഗരാജുവും പിന്നാലെ ചാടി. എന്നാൽ അഞ്ചടിയോളം താഴ്ചയുള്ള സ്വിമ്മിങ്ങ് പൂളിലേക്ക് നാഗരാജുംവും മുങ്ങിപോവുകയായിരുന്നു. ഈ സമയത്ത് സമീപത്ത് മറ്റാരും തന്നെ ഇല്ലാതിരുന്നതിനാലാണ് ഇവരെ രക്ഷിക്കാനാകാത്തത്. കഴിഞ്ഞ മൂന്ന് വർഷത്തോളമായി അമേരിക്കയിലെ മിഷിഗണിൽ താമസമാരംഭിച്ചത്. നാഗരാജുവും ഭാര്യയും കുഞ്ഞുമാണ്
ഇവിടെ താമസിച്ചിരുന്നത്.
ഇരുവരേയും ഉടൻ തന്നെ നോവിയിലെ സെന്റ് ജോൺസ് പ്രോവിഡൻസ് ആശുപത്രിയിലെത്തിയെങ്കിലും രക്ഷിക്കാനായില്ല.ആന്ദ്ര പ്രദേശിലെ ഗുണ്ടൂർ സ്വദേശികളായ കുടുംബത്തിന്റെ മൃതശരീരം നാട്ടിലെത്തി്കകാൻ വേണ്ട തയ്യാറെടുപ്പിലാണ് ഇപ്പോൾ അമേരിക്കയിലെ സുഹൃത്തുക്കൾ. എല്ലാവരോടും എപ്പോഴും ചിരിച്ചും കളിച്ചും സന്തോഷിപ്പിച്ചും ഇടപഴകിയിരുന്നയാളാണ് നാഗരാജുവെന്ന് സുഹൃത്തുക്കൾ പറയുന്നു.