ഇന്ത്യൻ സ്‌പേയ്‌സ് റിസർച് ഓർഗനൈസേഷനിൽ വിവിധ സോണുകളിൽ ജൂനിയർ പേഴ്‌സനൽ അസിസ്റ്റന്റ്/സ്‌റ്റെനോഗ്രാഫ്രർ തസ്തികകളിലെ 171 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

പേഴ്‌സനൽ അസിസ്റ്റന്റ്
അഹ്മദാബാദ്: 19 (ജനറൽ -12, ഒ.ബി.സി -രണ്ട്, എസ്.സി -ഒന്ന്, എസ്.ടി- നാല്)
ബംഗളൂരു: 61 (ജനറൽ-34, ഒ.ബി.സി-14, എസ്.സി-10, എസ്.ടി-മൂന്ന്)
ഹൈദരാബാദ്: 16 (ജനറൽ-10, ഒ.ബി.സി-മൂന്ന്, എസ്.സി- രണ്ട്, എസ്.ടി- ഒന്ന്)
ന്യൂഡൽഹി: ജനറൽ ഒന്ന്
ശ്രീഹരികോട്ട: 44 (ജനറൽ-15, ഒ.ബി.സി-അഞ്ച്, എസ്.സി-മൂന്ന്, എസ്.ടി -രണ്ട്)
തിരുവനന്തപുരം: 44 (ജനറൽ- 28, ഒ.ബി.സി 11, എസ്.സി അഞ്ച്)

സ്‌റ്റെനോഗ്രാഫർ
ബംഗളൂരു: അഞ്ച് (ജനറൽ- നാല്, ഒ.ബി.സി- ഒന്ന്)

യോഗ്യത: ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്ന് ആർട്‌സ്, കോമേഴ്‌സ്, മാനേജ്മന്റെ്, സയൻസ്, കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് എന്നിവയിൽ ഫസ്റ്റ് ക്ലാസ് ബിരുദം.
അല്ലെങ്കിൽ ഫസ്റ്റ് ക്ലാസോടുകൂടിയ കമേഴ്‌സ്യൽ / സെക്രട്ടേറിയൽ പ്രാക്ടീസ് ഡിപ്ലോമയും ഒരു വർഷത്തെ സ്‌റ്റെനോ ടൈപ്പിസ്റ്റ്/ സ്‌റ്റെനോഗ്രാഫർ തസ്തികയിൽ മുൻപരിചയം, കമ്പ്യൂട്ടർ വിജ്ഞാനം.

ഉയർന്ന പ്രായപരിധി: 26 വയസ്സ്. എസ്.സി/എസ്.ടി, ഒ.ബി.സി വിഭാഗത്തിന് പ്രായപരിധിയിൽ ഇളവ് ലഭിക്കും.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും www.isro.gov.in സന്ദർശിക്കുക. അപേക്ഷ അയക്കേണ്ട അവസാനതീയതി ഏപ്രിൽ 30.