- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കെ എൽ രാഹുലും അക്സർ പട്ടേലും ഇല്ല; വെസ്റ്റ് ഇൻഡീസിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; പകരക്കാരായി എത്തുന്നത് യുവതാരങ്ങൾ

X
മുംബൈ: വെസ്റ്റ് ഇൻഡീസിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ നിന്ന് കെഎൽ രാഹുലിനേയും അക്ഷർ പട്ടേലിനേയും ഒഴിവാക്കി. പരിക്കാണ് ഇരുവർക്കും തിരിച്ചടിയായത്. റുതുരാജ് ഗെയ്ക്വാദ്, ദീപക് ഹൂഡ എന്നിവരാണ് ഇരുവർക്കും പകരം ടീമിൽ ഇടം കണ്ടത്.
വിൻഡീസിനെതിരായ രണ്ടാം ഏകദിനത്തിൽ ഫീൽഡിങ്ങിനിടെയാണ് രാഹുലിന് പരിക്കേറ്റത്. കോവിഡിൽ നിന്ന് മുക്തനായ അക്ഷർ ശാരീരിക ക്ഷമത വീണ്ടെടുത്തിട്ടില്ല. ഇരുവരും ബംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലെത്തി ഫിറ്റ്നെസ് വീണ്ടെടുക്കുമെന്ന് ബിസിസിഐ വ്യക്തമാക്കി.
വിൻഡീസിനെതിരേ മൂന്ന് ടി20യാണ് ഇന്ത്യ കളിക്കുക. കൊൽക്കത്തയിൽ ഫെബ്രുവരി 16,18, 20 തീയതികളിലാണ് മത്സരങ്ങൾ.
Next Story


