- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
ബഹ്റിനി തൊഴിലുടമയെ ഇന്ത്യക്കാരൻ കുത്തിക്കൊന്നു; തൊഴിലുടമയുമായുള്ള തർക്കം കത്തിക്കുത്തിൽ കലാശിച്ചതായി ദൃക്സാക്ഷികൾ
മനാമ: ബഹ്‌റിനിൽ ജോലി ചെയ്യുന്ന ഇന്ത്യൻ തൊഴിലാളിയുടെ കുത്തേറ്റ് ബഹ്‌റിൻ സ്വദേശിയായ തൊഴിലുടമ മരിച്ചു. ഇന്ന് രാവിലെ 10.30ഓടെ ആലിയിലാണ് സംഭവം നടന്നത്. ഇവിടെയുള്ള ഒരു കാർപ്പെന്ററി വർക്ക് ഷോപ്പിൽ ജോലി ചെയ്യുകയായിരുന്ന തൊഴിലാളിയാണ് തൊഴിലുടമയെ കുത്തി കൊന്നത്. കുത്തേറ്റ തൊഴിലുടമ തൽക്ഷണം മരിച്ചു. മറ്റൊരു സ്വദേശിക്ക് സംഭവത്തിൽ പരിക്കേറ്റിട്ടുണ്ട്. പൊലീസ് സ്ഥലത്തെത്തി പ്രതിയെ അറസ്റ്റ് ചെയ്തു. സംഭവം ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. രാജസ്ഥാൻ സ്വദേശിയായ പ്രതിക്ക് തൊഴിലുടമയുമായുള്ള പ്രശ്‌നമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് റിപ്പോർട്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
മനാമ: ബഹ്‌റിനിൽ ജോലി ചെയ്യുന്ന ഇന്ത്യൻ തൊഴിലാളിയുടെ കുത്തേറ്റ് ബഹ്‌റിൻ സ്വദേശിയായ തൊഴിലുടമ മരിച്ചു. ഇന്ന് രാവിലെ 10.30ഓടെ ആലിയിലാണ് സംഭവം നടന്നത്. ഇവിടെയുള്ള ഒരു കാർപ്പെന്ററി വർക്ക് ഷോപ്പിൽ ജോലി ചെയ്യുകയായിരുന്ന തൊഴിലാളിയാണ് തൊഴിലുടമയെ കുത്തി കൊന്നത്. കുത്തേറ്റ തൊഴിലുടമ തൽക്ഷണം മരിച്ചു. മറ്റൊരു സ്വദേശിക്ക് സംഭവത്തിൽ പരിക്കേറ്റിട്ടുണ്ട്.
പൊലീസ് സ്ഥലത്തെത്തി പ്രതിയെ അറസ്റ്റ് ചെയ്തു. സംഭവം ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. രാജസ്ഥാൻ സ്വദേശിയായ പ്രതിക്ക് തൊഴിലുടമയുമായുള്ള പ്രശ്‌നമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് റിപ്പോർട്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
Next Story