- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
വീട്ടിലിരുന്നു മദ്യപിച്ചത് ചോദ്യം ചെയ്തതു കൊലപാതകത്തിൽ കലാശിച്ചു; ഭാര്യയേയും ഭാര്യാമാതാവിനേയും കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യക്കാരൻ അറസ്റ്റിൽ
ക്യൂൻസ് ലാൻഡ്: കുടുംബവഴക്ക് അവസാനം കൊലപാതകത്തിൽ കലാശിച്ചതോടെ ജീവൻ നഷ്ടമായത് രണ്ടു സ്ത്രീകൾക്ക്. ഇന്ത്യക്കാരനായ ബാൽവീന്ദർ ഗുമാൻ മദ്യലഹരിയിൽ കുത്തിക്കൊന്നത് ഭാര്യയേയും ഭാര്യാമാതാവിനേയുമാണ്. നോർത്ത് ക്യൂൻസ് ലാൻഡിലെ ഗോർഡൻേവിലാണ് ഇന്ത്യക്കാരെ നടുക്കിയ കൊലപാതകം അരങ്ങേറിയത്. തിങ്കളാഴ്ച ഉച്ചയ്ക്കാണ് നാല്പത്തിമൂന്നുകാരനായ ബാൽവീന്ദർ ഗുമാൻ ഭാര്യ മഞ്ചീന്ദറെയെ കുത്തുന്നത്. മകളെ കുത്തുന്നതു കണ്ട് രക്ഷയ്‌ക്കെത്തിയ മഞ്ചീന്ദറിന്റെ മാതാപിതാക്കൾക്കും കുത്തേറ്റു. പിതാവ് എഴുപത്തിരണ്ടുകാരനായ ശരവൺ സിങ് ഗുമാനെ കുത്തിയ ബാൽവീന്ദർ പിന്നീട് ഭാര്യാ മാതാവിനെ കുത്തുകയായിരുന്നു. അറുപത്താറു വയസുള്ള സുഖ്വിന്ദർ ഗുമാൻ മുന്നിലുള്ള വാതിലിലൂടെ രക്ഷപ്പെടാൻ ശ്രമിക്കവേയാണ് ബാൽവീന്ദറിന്റെ കുത്തേൽക്കുന്നത്. മഞ്ചീന്ദറും സുഖ് വീന്ദറും സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു. സംഭവത്തിൽ ബാൽവീന്ദറിന്റെ 17 വയസുള്ള മകൾക്കും കുത്തേറ്റിട്ടുണ്ട്. മകളുടെ പരിക്ക് നിസാരമാണ്. ഗുരുതരപരിക്കേറ്റ ഭാര്യാപിതാവ് ശരവൺ സിങ് ചികിത്സയിലാണ്. വീട്ടിലിരുന്നു മദ്യപി
ക്യൂൻസ് ലാൻഡ്: കുടുംബവഴക്ക് അവസാനം കൊലപാതകത്തിൽ കലാശിച്ചതോടെ ജീവൻ നഷ്ടമായത് രണ്ടു സ്ത്രീകൾക്ക്. ഇന്ത്യക്കാരനായ ബാൽവീന്ദർ ഗുമാൻ മദ്യലഹരിയിൽ കുത്തിക്കൊന്നത് ഭാര്യയേയും ഭാര്യാമാതാവിനേയുമാണ്. നോർത്ത് ക്യൂൻസ് ലാൻഡിലെ ഗോർഡൻേവിലാണ് ഇന്ത്യക്കാരെ നടുക്കിയ കൊലപാതകം അരങ്ങേറിയത്.
തിങ്കളാഴ്ച ഉച്ചയ്ക്കാണ് നാല്പത്തിമൂന്നുകാരനായ ബാൽവീന്ദർ ഗുമാൻ ഭാര്യ മഞ്ചീന്ദറെയെ കുത്തുന്നത്. മകളെ കുത്തുന്നതു കണ്ട് രക്ഷയ്‌ക്കെത്തിയ മഞ്ചീന്ദറിന്റെ മാതാപിതാക്കൾക്കും കുത്തേറ്റു. പിതാവ് എഴുപത്തിരണ്ടുകാരനായ ശരവൺ സിങ് ഗുമാനെ കുത്തിയ ബാൽവീന്ദർ പിന്നീട് ഭാര്യാ മാതാവിനെ കുത്തുകയായിരുന്നു. അറുപത്താറു വയസുള്ള സുഖ്വിന്ദർ ഗുമാൻ മുന്നിലുള്ള വാതിലിലൂടെ രക്ഷപ്പെടാൻ ശ്രമിക്കവേയാണ് ബാൽവീന്ദറിന്റെ കുത്തേൽക്കുന്നത്. മഞ്ചീന്ദറും സുഖ് വീന്ദറും സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു. സംഭവത്തിൽ ബാൽവീന്ദറിന്റെ 17 വയസുള്ള മകൾക്കും കുത്തേറ്റിട്ടുണ്ട്. മകളുടെ പരിക്ക് നിസാരമാണ്. ഗുരുതരപരിക്കേറ്റ ഭാര്യാപിതാവ് ശരവൺ സിങ് ചികിത്സയിലാണ്.
വീട്ടിലിരുന്നു മദ്യപിക്കുകയായിരുന്ന ബാൽവീന്ദറെ ഭാര്യ മഞ്ചീന്ദർ ചോദ്യം ചെയ്തതാണ് ഇരട്ടകൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് കരുതുന്നു. സംഭവത്തെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് കാണുന്നത് രക്തത്തിൽ കുളിച്ച് മരിച്ചു കിടക്കുന്ന സ്ത്രീകളെയാണ്. ഉടൻ തന്നെ ബാൽവീന്ദറിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. പൊലീസ് അറസ്റ്റ് ചെയ്യുമ്പോൾ ബാൽവീന്ദർ മദ്യലഹരിയിലായിരുന്നു. അടുത്ത ദിവസങ്ങളിൽ ബാൽവീന്ദറിനെ കെയ്ൻസ് കോടതിയിൽ ഹാജരാക്കും.