വില്ലെട്ടൺ: ഭക്ഷ്യസുരക്ഷാ നിയമങ്ങൾ പാലിക്കാത്തതിനെ തുടർന്ന് വില്ലെട്ടണിലെ ഇന്ത്യൻ പലചരക്കു കടയ്ക്ക് 12,000 ഡോളർ പിഴ. വില്ലെട്ടണിലെ മഹാരാജ സ്റ്റോറിനാണ് ശുചിത്വമില്ലായ്മയുടെ പേരിൽ പിഴയടയ്‌ക്കേണ്ടി വന്നിരിക്കുന്നത്. കൂടാതെ വൃത്തിഹീനമായ സ്ഥലത്ത് ഭക്ഷ്യവസ്തുക്കൾ സൂക്ഷിച്ചിരിക്കുന്നതിനും കീടങ്ങളെ നീക്കം ചെയ്യുന്നതിനും അവയെ തടയാനുള്ള മാർഗങ്ങൾ സ്വീകരിക്കാതിരുന്നതിനും 1338.50 ഡോളർ കൂടി അധികപിഴയായി ചുമത്തിയിട്ടുണ്ട്.

മൂന്ന് അവസരങ്ങളിലായി സിറ്റി ഓഫ് കാനിങ് ഓഫീസർമാർ ഇവിടെ നടത്തിയ പരിശോധനയിലാണ് ഫുഡ് ആക്ട് ലംഘിച്ചിരിക്കുന്നതായി കണ്ടെത്തിയത്. ഒക്ടോബർ 20, ഡിസംബർ 20, ജനുവരി ആറ് എന്നീ തിയതികളിലായി ഇവിടെ ഫുഡ് സേഫ്റ്റി ഓഫീസർമാർ പരിശോധന നടത്തിയിരുന്നു. മഹാരാജ സ്‌റ്റോറിനൊപ്പം മറ്റ് 27 സ്റ്റോറുകളും ഭക്ഷ്യനിയമം ലംഘിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ബെൽമോണ്ട് സ്‌റ്റോർ ഉൾപ്പെടെ രാജ്യത്തെ പ്രമുഖ സ്റ്റോറുകളും ഇത്തരത്തിൽ ഫുഡ് ആക്ട് ലംഘിച്ചതായി കണ്ടെത്തിയിട്ടുണ്ട്.