- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ഹൈദരാബാദ് സ്വദേശിയായ വിദ്യാർത്ഥി ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിൽ; ഐഐടി ഉന്നത വിജയിയുടെ മരണം പരീക്ഷയിൽ റാങ്ക് കുറഞ്ഞതു മൂലമാണെന്ന് സംശയം
നോർത്ത് കരോലിന: ഹൈദരാബാദ് ഐഐടിയിൽ നിന്ന് ഉന്നത വിജയം നേടിയ ശേഷം നോർത്ത് കരോലിനയിൽ ഉപരി പഠനത്തിനെത്തിയ ഇന്ത്യൻ വിദ്യാർത്ഥി തൂങ്ങി മരിച്ച നിലയിൽ. നോർത്ത് കരോലിന യൂണിവേഴ്‌സിറ്റിയിൽ എം എസ് വിദ്യാർത്ഥി ശിവ കരണിനെയാണ് ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. ഹൈദരാബാദിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ മുൻ വിദ്യാർത്ഥിയ
നോർത്ത് കരോലിന: ഹൈദരാബാദ് ഐഐടിയിൽ നിന്ന് ഉന്നത വിജയം നേടിയ ശേഷം നോർത്ത് കരോലിനയിൽ ഉപരി പഠനത്തിനെത്തിയ ഇന്ത്യൻ വിദ്യാർത്ഥി തൂങ്ങി മരിച്ച നിലയിൽ. നോർത്ത് കരോലിന യൂണിവേഴ്‌സിറ്റിയിൽ എം എസ് വിദ്യാർത്ഥി ശിവ കരണിനെയാണ് ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്.
ഹൈദരാബാദിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ മുൻ വിദ്യാർത്ഥിയായ ശിവ കരൺ ആറു മാസം മുമ്പാണ് തുടർപഠനത്തിനായി അമേരിക്കയിലേക്ക് പോയത്. കാമ്പസിനുള്ളിലെ ഹോസ്റ്റൽ റൂമിലാണ് ശിവ കരണിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുന്നത്. അവസാന സെമസ്റ്റർ പരീക്ഷയിൽ പ്രതീക്ഷിച്ചത്ര റാങ്ക് ലഭിക്കാത്തതാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പറയപ്പെടുന്നത്.
നോർത് അമേരിക്കയിലെ തെലുങ്ക് അസോസിയേഷനാണ് മരണവിവരം കുടുംബത്തെ അറിയിച്ചത്. സംഭവത്തെക്കുറിച്ച് അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും എല്ലാ നിയമസഹായങ്ങളും നൽകുമെന്നും അസോസിയേഷൻ പ്രസിഡന്റ് ചൗധരി ചമ്പാല പറഞ്ഞു. കരണിന്റെ പിതാവ് ശിവകുമാർ തെലുങ്കാന ആരോഗ്യ വകുപ്പിലാണ് ജോലി ചെയ്യുന്നത്. മൃതദേഹം നാട്ടിലത്തെിക്കുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചു.