ഹൈദരാബാദ്: ന്യൂസിലാൻഡിൽ ഇന്ത്യൻ വിദ്യാർത്ഥി വാഹനാപകടത്തിൽ കൊല്ലപ്പെട്ടു. ഓക് ലാൻഡിൽ താമസിച്ച് പഠിക്കുകയായിരുന്ന ഹെദരാബാദ് സ്വദേശിയായ സയിദ് അബ്ദുൾ റഹീം ഫഹദ്(29) ആണ് കൊല്ലപ്പെട്ടത്. മദ്യലഹരിയിലായിരുന്ന മറ്റൊരാൾ ഓടിച്ചിരുന്ന കാർ സയ്യിദിന്റെ കാറിൽ ഇടിച്ചു മറിഞ്ഞാണ് അപകടം ഉണ്ടായത്. സംഭവ സ്ഥലത്ത് വെച്ച് തന്നെ സയ്യിദ് മരണപ്പെടുകയായിരുന്നു.

പഠനത്തോടൊപ്പം ഡ്രൈവറായും ജോലി നോക്കിയുരുന്ന സയ്യിദ് പഠന ശേഷം ഡ്രൈവറായി ജോലി നോക്കുമ്പോഴാണ് അപകടം ഉണ്ടായത്. അമിത വേഗത്തിൽ സിഗ്നൽ മറികടന്നെത്തിയ മറ്റൊരു കാർ ആണ് അപകടം ഉണ്ടാക്കിയത്. മദ്യലഹരിയിൽ ആയിരുന്നു ഈ കാർ ഓടിച്ചിരുന്നയാൾ. ഈ വാഹനം സിഗ്നൽ തകർത്ത് സയിദിന്റെ കാറിൽ ഇടിച്ചു കയറുകയായിരുന്നു. ഓസ്ട്രേലിയയിൽ താമസിക്കുന്ന അബ്ദുൾ റഷീദിന്റെ ബന്ധുവായ ഫൈസലാണ് മരണ വിവരം മാധ്യമങ്ങളെ അറിയിച്ചത്.

അബ്ദുൾ റഷീദിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനായി ഹൈസൽ വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ സഹായം അഭ്യർത്ഥിച്ചു. ന്യൂസിലാൻഡിലെ ഇന്ത്യൻ എംബസിയിലും സഹായം അഭ്യർത്ഥിച്ചുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഹൈദരബാദിലെ ചഞ്ചൽഗുഡ മേഖലയിലാണ് അബ്ദുൾ റഷീദിന്റെ കുടുംബം താമസിക്കുന്നത്. തെലുങ്കാന ബിജെപി പ്രസിഡന്റ് കെ. ലക്ഷ്മണനും സുഷമ സ്വരാജിനോട് സഹായം അഭ്യർത്ഥിച്ചിട്ടുണ്ട്.