- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ഡന്റൽ വിദ്യാർത്ഥിനിയായ ഇന്ത്യക്കാരി കാലിഫോർണിയയിൽ മരിച്ച നിലയിൽ
ലോസ് ആഞ്ചലസ്: യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോർണിയ സാൻ ഫ്രാൻസിസ്‌കോ (യുസിഎസ്എഫ്) ഡന്റൽ വിദ്യാർത്ഥിയും ഇന്ത്യക്കാരിയുമായ രൺധീർ കൗറിനെ അൽബാനിയിലുള്ള അപ്പാർട്ട്‌മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കെയിൻസ് അവന്യൂവിലുള്ള അപ്പാർട്ട്‌മെന്റിൽ തിങ്കളാഴ്ച വൈകുന്നേരം നാലോടെയാണ് മുപ്പത്തേഴുകാരിയായ രൺധീറിനെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. ഫോൺകോ
ലോസ് ആഞ്ചലസ്: യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോർണിയ സാൻ ഫ്രാൻസിസ്‌കോ (യുസിഎസ്എഫ്) ഡന്റൽ വിദ്യാർത്ഥിയും ഇന്ത്യക്കാരിയുമായ രൺധീർ കൗറിനെ അൽബാനിയിലുള്ള അപ്പാർട്ട്‌മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കെയിൻസ് അവന്യൂവിലുള്ള അപ്പാർട്ട്‌മെന്റിൽ തിങ്കളാഴ്ച വൈകുന്നേരം നാലോടെയാണ് മുപ്പത്തേഴുകാരിയായ രൺധീറിനെ മരിച്ച നിലയിൽ കണ്ടെത്തുന്നത്.
ഫോൺകോളിനെ തുടർന്ന് അപ്പാർട്ട്‌മെന്റിലെത്തിയ പൊലീസിന് നിലത്ത് മരിച്ചുകിടക്കുന്ന രൺധീറിനെയാണ് കാണാൻ സാധിച്ചത്. സംഭവസ്ഥലത്തു വച്ചു തന്നെ യുവതി മരിച്ചതായി പൊലീസ് പ്രസ്താവനയിൽ പറയുന്നു. പൊലീസ് എത്തിയപ്പോൾ ചോരയിൽ കുളിച്ചു കിടന്ന രൺധീറിനെയാണ് കാണാൻ സാധിച്ചതെന്നും സമീപത്തു നിന്ന് ഒരു കാർട്ടറിഡ്ജ് കണ്ടെടുത്തിട്ടുണ്ടെന്നും കാലിഫോർണിയ പൊലീസ് ഡിപ്പാർട്ട്‌മെന്റ് പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.
പോസ്റ്റുമോർട്ടത്തിനു ശേഷം മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളൂവെന്നും സംഭവത്തിൽ ഇതുവരെ ആരേയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പൊലീസ് പറയുന്നു. പഞ്ചാബിൽ നിന്നുള്ള രൺധീർ കൗർ യുസിഎസ്എഫിന്റെ സ്‌കൂൾ ഓഫ് ഡെന്റിസ്ട്രീസ് ഇന്റർനാഷണൽ ഡന്റിസ്റ്റ് പ്രോഗ്രാമിലെ വിദ്യാർത്ഥിയായിരുന്നു. പഞ്ചാബ് രൂപനഗറിലെ സീനിയർ ലോയറുടെ മകളാണ്. ചൊവ്വാഴ്ച രാവിലെയാണ് രൺധീറിന്റെ മരണം പഞ്ചാബിലെ വീട്ടിൽ അറിയുന്നത്. തുടർന്ന് സഹോദരൻ പരംപ്രീത് സിങ് അമേരിക്കയിലേക്ക് തിരിച്ചിട്ടുണ്ട്.