- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്റ്റുഡന്റ് വിസയിൽ ഹോട്ടൽ മാനേജ്മെന്റ് പഠിക്കാൻ കാനഡയിൽ പോയ ഇന്ത്യൻ യുവാവിനെ താമസസ്ഥലത്തിന് പുറത്തെ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; അൽപനേരം മുമ്പ് വരെ സന്തോഷത്തോടെ ഫോൺ വിളിച്ച മകൻ ആത്മഹത്യ ചെയ്യില്ലെന്ന് വീട്ടുകാർ; എന്താണ് സംഭവിച്ചത് എന്ന് മൂന്ന് ദിവസത്തിനകം അറിയിക്കാമെന്ന് കനേഡിയൻ പൊലീസ്
പഞ്ചാബി യുവാവ് വിശാൽ ശർമ(21) കാനഡയിലെ ടൊറന്റോയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തന്റെ താമസസ്ഥലത്തിന് പുറത്തെ മരത്തിലാണ് യുവാവിന്റെ ഞായറാഴ്ച രാത്രി മൃതദേഹം കാണപ്പെട്ടത്. ഇതിന് ഏതാനും സമയം മുമ്പ് വരെ തങ്ങളോട് സന്തോഷത്തോടെ ഏറെ നേരം ഫോണിൽ സംസാരിച്ച മകന്റെ മരണം വിശ്വസിക്കാനാവാത്ത ഞെട്ടലിലാണ് പഞ്ചാബിലെ നബയിലുള്ള മാതാപിതാക്കളെന്നാണ് റിപ്പോർട്ട്. തങ്ങളുടെ മകൻ ആത്മഹത്യ ചെയ്യില്ലെന്നും അവനെ ആരോ വകവരുത്തിയതാണെന്നുമാണ് മാതാപിതാക്കൾ ഉറച്ച് വിശ്വസിക്കുന്നത്. വിശാലിന് എന്താണ് സംഭവിച്ചതെന്ന് മൂന്ന് ദിവസത്തിനകം അറിയിക്കാമെന്നാണ് കനേഡിയൻ പൊലീസ് മാതാപിതാക്കൾക്ക് ഉറപ്പ് നൽകിയിരിക്കുന്നത്. സ്റ്റുഡന്റ് വിസയിൽ ഹോട്ടൽമാനേജ്മെന്റ് പഠിക്കുന്നതിന് വേണ്ടിയായിരുന്നു വിശാൽ കാനഡയിലേക്ക് പോയിരുന്നത്. സംഭവം അറിഞ്ഞയുടൻ പൊലീസ് സമഗ്രമായ അന്വേഷണം തുടങ്ങിയെങ്കിലും വിശാലിന്റേത് ആത്മഹത്യയോ കൊലപാതകമോ എന്ന് പോലും ഇതുവരെ സ്ഥിരീകരിക്കാനായിട്ടില്ലെന്ന വിമർശനവും പൊലീസിന് നേരിടേണ്ടി വരുന്നുണ്ട്. വിശാലിന്റെ മൃതദേഹം മരത്തിൽ വളരൈ ഉയരത്
പഞ്ചാബി യുവാവ് വിശാൽ ശർമ(21) കാനഡയിലെ ടൊറന്റോയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തന്റെ താമസസ്ഥലത്തിന് പുറത്തെ മരത്തിലാണ് യുവാവിന്റെ ഞായറാഴ്ച രാത്രി മൃതദേഹം കാണപ്പെട്ടത്. ഇതിന് ഏതാനും സമയം മുമ്പ് വരെ തങ്ങളോട് സന്തോഷത്തോടെ ഏറെ നേരം ഫോണിൽ സംസാരിച്ച മകന്റെ മരണം വിശ്വസിക്കാനാവാത്ത ഞെട്ടലിലാണ് പഞ്ചാബിലെ നബയിലുള്ള മാതാപിതാക്കളെന്നാണ് റിപ്പോർട്ട്. തങ്ങളുടെ മകൻ ആത്മഹത്യ ചെയ്യില്ലെന്നും അവനെ ആരോ വകവരുത്തിയതാണെന്നുമാണ് മാതാപിതാക്കൾ ഉറച്ച് വിശ്വസിക്കുന്നത്.
വിശാലിന് എന്താണ് സംഭവിച്ചതെന്ന് മൂന്ന് ദിവസത്തിനകം അറിയിക്കാമെന്നാണ് കനേഡിയൻ പൊലീസ് മാതാപിതാക്കൾക്ക് ഉറപ്പ് നൽകിയിരിക്കുന്നത്. സ്റ്റുഡന്റ് വിസയിൽ ഹോട്ടൽമാനേജ്മെന്റ് പഠിക്കുന്നതിന് വേണ്ടിയായിരുന്നു വിശാൽ കാനഡയിലേക്ക് പോയിരുന്നത്. സംഭവം അറിഞ്ഞയുടൻ പൊലീസ് സമഗ്രമായ അന്വേഷണം തുടങ്ങിയെങ്കിലും വിശാലിന്റേത് ആത്മഹത്യയോ കൊലപാതകമോ എന്ന് പോലും ഇതുവരെ സ്ഥിരീകരിക്കാനായിട്ടില്ലെന്ന വിമർശനവും പൊലീസിന് നേരിടേണ്ടി വരുന്നുണ്ട്. വിശാലിന്റെ മൃതദേഹം മരത്തിൽ വളരൈ ഉയരത്തിലാണ് തൂങ്ങിക്കിടന്നതെന്നും അതിനാൽ ഇതുകൊലപാതകമാണെന്നുമാണ് കുടുംബാംഗങ്ങൾ സംശയലേശമന്യേ തറപ്പിച്ച് പറയുന്നത്.
ഇതിന് പുറമെ തന്റെ മരുമകന് ആത്മഹത്യ ചെയ്യേണ്ടുന്ന കാരണങ്ങളൊന്നുമില്ലായിരുന്നു വെന്നും അമ്മാവനായ ജസ്വീന്ദർ കുമാർ പറയുന്നു. മരണത്തിന് കുറച്ച് മുമ്പ് ഫോൺ ചെയ്തപ്പോഴും വിശാൽ നല്ല സന്തോഷത്തോടെ ഏറെ നേരം സംസാരിച്ചിരുന്നുവെന്നും കാനഡയിലെ ജീവിതത്തിൽ സംതൃപ്തനായിരുന്നുവെന്നും കുടുംബം വെളിപ്പെടുത്തുന്നു. കുടുംബത്തിലെ ഒരു വിവാഹത്തിൽ പങ്കെടുക്കാൻ കഴിഞ്ഞ ജൂലൈയിലായിരുന്നു ഏറ്റവും ഒടുവിൽ വിശാൽ പഞ്ചാബിലെത്തിയിരുന്നത്. തുടർന്ന് സെപ്റ്റംബറിൽ കാനഡയിലേക്ക് തിരിച്ച് പോവുകയും ചെയ്തിരുന്നു.
ശനിയാഴ്ചയും ഞായറാഴ്ചയും തങ്ങൾ മകനോട് ടെലിഫോണിൽ സംസാരിച്ചിരുന്നുവെന്നും അപ്പോൾ അസ്വാഭാവികതകളൊന്നും തോന്നിയിരുന്നില്ലെന്നും വിശാലിന്റെ പിതാവ് നരേഷ് ശർമ വെളിപ്പെടുത്തുന്നു. വിശാലിന്റെ മൃതദേഹം സംസ്‌കരിക്കാനായി ഇന്ത്യയിലേക്ക് കൊണ്ടു വരാൻ സഹായിക്കണമെന്ന് കുടുംബം ഗവൺമെന്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. നബയിൽ നിന്നുമുള്ള സുഹൃത്തുക്കൾക്കൊപ്പം ടൊറന്റോയിലെ ഒരു അപാർട്മെന്റിലായിരുന്നു വിശാൽ കഴിഞ്ഞിരുന്നത്. വിശാലിന്റെ പിതാവ് വിദ്യാഭ്യാസ വകുപ്പിലാണ് പഞ്ചാബിൽ ജോലി ചെയ്യുന്നത്. എട്ട് ലക്ഷം രൂപ ലോണെടുത്തായിരുന്നു അദ്ദേഹം മകനെ കാഡനയിൽ പഠിക്കാൻ വിട്ടിരുന്നത്.