സാൻകാർലോസ്(കാലിഫോർണിയ): സ്റ്റാൻഫോർഡ് യൂണിവേഴ്‌സിറ്റി പോസ്റ്റ് ഡോക്ടറൽ റിസേർച്ച് ഫെല്ലോ സയക ബാനർജി(33)യെ ഏപ്രിൽ 24 മുതൽ കാണാതായതായി സാൻ മാറ്റിയൊ കൗണ്ടി ഷെറിഫ് ഓഫീസ് അറിയിച്ചു.

ഓർലാന്റോ എയർപോർട്ടിൽ ഏപ്രിൽ 24 ന് ഭാര്യ ഖേയ ചക്രബർത്തിയെ സ്വീകരിക്കാൻ എത്തേണ്ടതായിരുന്നു സായക്. സാൻഫ്രാൻസിസ്‌കോ, സാൻ കാർലോസ് നിവാസിയാണ് 33 കാരനായ ഇന്ത്യൻ അമേരിക്കൻ വിദ്യാർത്ഥി. വീട്ടിൽ നിന്നും ഹുണ്ടെയ് കാറിൽ യാത്ര പുറപ്പെട്ടതായി പൊലീസ് പറയുന്നു. ശാന്ത പ്രകൃതക്കാരനായ സായകിന്റെ തിരോധാനം സംശയാസ്പദമാണെന്നും പൊലീസ് ചൂണ്ടികാട്ടി.

ഐ.ഐ.ടി. കാൺപൂരിൽ നിന്നും മെക്കാനിക്കൽ എൻജിനീയറിംഗിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുള്ള ഇദ്ദേഹം 2014 ൽ സ്റ്റാൻഫോഡിൽ നിന്നും പിഎച്ചഡി കരസ്ഥമാക്കിയിട്ടുണ്ട്.സായക്കിനെ കുറിച്ചു വിവരം ലഭിക്കുന്നവർ 650363 4066 എന്ന നമ്പറിലോ, Dhoss@smcgov.org എന്ന ഇമെയിലിലോ, ബന്ധപ്പെടണമെന്ന് പൊലീസ് അഭ്യർത്ഥിച്ചു.