- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അയർലണ്ടിൽ വംശീയ ആക്രമണത്തിൽ ഇന്ത്യൻ വിദ്യാർത്ഥിനിയുടെ കാറിന്റെ ഗ്ലാസ് ഉടച്ചു; ഭീഷണി മുഴക്കിയ സംഘം നിരന്തരം ശല്യപ്പെടുത്തുന്നതായി ഇന്ത്യൻ വിദ്യാർത്ഥികൾ; രാജ്യം വിടാനൊരുങ്ങി വിദ്യാർത്ഥി സംഘം
ഡബ്ലിൻ: അയർലണ്ടിൽ ഇന്ത്യൻ വിദ്യാർത്ഥികൾക്കു നേരെ വംശീയ ആക്രമണവും ഭീഷണിയും നേരിടുന്നതായി വെളിപ്പെടുത്തൽ. ഡബ്ലിനിൽ താമസിക്കുന്ന കാത്തി എന്ന വിദ്യാർത്ഥിനിയാണ് തങ്ങൾക്കു നേരെ അടുത്തകാലത്തായി വംശീയ ആക്രമണവും ഭീഷണിയും തുടരുന്നതായി 98 എഫ് എം പരിപാടിയിൽ വെളിപ്പെടുത്തിയിരിക്കുന്നത്. കാത്തിയും മറ്റ് അഞ്ച് ഇന്ത്യൻ വിദ്യാർത്ഥികളും താമ
ഡബ്ലിൻ: അയർലണ്ടിൽ ഇന്ത്യൻ വിദ്യാർത്ഥികൾക്കു നേരെ വംശീയ ആക്രമണവും ഭീഷണിയും നേരിടുന്നതായി വെളിപ്പെടുത്തൽ. ഡബ്ലിനിൽ താമസിക്കുന്ന കാത്തി എന്ന വിദ്യാർത്ഥിനിയാണ് തങ്ങൾക്കു നേരെ അടുത്തകാലത്തായി വംശീയ ആക്രമണവും ഭീഷണിയും തുടരുന്നതായി 98 എഫ് എം പരിപാടിയിൽ വെളിപ്പെടുത്തിയിരിക്കുന്നത്. കാത്തിയും മറ്റ് അഞ്ച് ഇന്ത്യൻ വിദ്യാർത്ഥികളും താമസിക്കുന്ന വീടിനു നേരെ ഒരു സംഘം കൗമാരക്കാർ ആക്രമണം അഴിച്ചുവിടുന്നതായി വ്യക്തമാക്കിയിരിക്കുന്നത്.
പല സന്ദർഭങ്ങളിലായി ഈ സംഘം കാത്തിയുടെ കാറിന്റെ വിൻഡ് സ്‌ക്രീൻ ഇവർ ഉടയ്ക്കുകയും വീടിനു നേരെ ആക്രമണം നടത്തുകയും ചെയ്തിട്ടുണ്ടെന്ന് വിദ്യാർത്ഥിനി പറയുന്നു. കൂടാതെ വിദ്യാർത്ഥി സംഘത്തിനു നേരെ നിരവധി തവണ ആക്രോശിക്കുകയും ചെയ്തിട്ടുണ്ട്.
2014 ജനുവരി മുതൽ കാത്തി ഡബ്ലിനിൽ താമസിച്ചു വരികയാണ്. മൂന്നു മാസം മുമ്പാണ് പ്രശ്‌നങ്ങൾ ആരംഭിച്ചതെന്നും കൗമാരക്കാരുടെ ഒരു സംഘമാണ് തങ്ങളുടെ വീടിനു നേരെ ആക്രമണം നടത്തുന്നതെന്നും ഡബ്ലിൻ ടോക്‌സിൽ കാത്തി വെളിപ്പെടുത്തുന്നു.
ദിവസം ചെല്ലുന്തോറം സംഘാംഗങ്ങളുടെ എണ്ണം വർധിച്ചുവരികയാണെന്നും കൂടുതൽ അക്രമാസക്തമായ രീതിയിലേക്കാണ് കാര്യങ്ങൾ വളരുന്നതെന്നും കാത്തി ഭീതിയോടെ പറയുന്നു. രണ്ടു തവണ കാറിന്റെ ഗ്ലാസുകൾ തകർക്കുകയും വാതിൽ കേടുവരുത്തുകയും ചെയ്തു. കാര്യങ്ങൾ ഇത്രത്തോളമായപ്പോഴേയ്ക്കും തങ്ങൾക്ക് പേടിയായിത്തുടങ്ങിയെന്നും പല രാത്രികളിലും ഇരുന്ന് കരയുകയായിരുന്നുവെന്നുമാണ് കാത്തി പറയുന്നത്.
ഇരുപതു വയസുള്ള യുവാവ് നേരിട്ട് ഭീഷണിപ്പെടുത്തുക വരെ ചെയ്തു. ഇക്കാര്യം നേരിട്ടു ചോദിച്ചപ്പോൾ നിങ്ങളുടെ തല തല്ലിത്തകർക്കുമെന്നും കാത്തിരുന്ന് കാണുകയെന്നും ഇയാൾ പറഞ്ഞെന്നുമാണ് വിദ്യാർത്ഥിനി വ്യക്തമാക്കുന്നത്. കൂടാതെ ഇയാൾ തന്നെ വളരെയടുത്ത് വന്ന് തന്നെ പാക്കി എന്നും തടിച്ചിയെന്നും വിളിച്ച് അധിക്ഷേപിച്ചുവെന്നും കാത്തി പറഞ്ഞു.
കാത്തിയോടൊപ്പം താമസിക്കുന്ന ആഷിർ എന്ന വിദ്യാർത്ഥി കൂട്ടത്തിലൊരാളെ അക്രമി സംഘത്തിലുള്ളവർ കല്ല് വച്ച് എറിഞ്ഞതായും വ്യക്തമാക്കിയിരുന്നു. ഡബ്ലിൻ ബിസനസ് സ്‌കൂളിലെ വിദ്യാർത്ഥിയാണ് ആഷിർ. പഠനത്തിന് ശേഷം അയർലൻഡിൽ തന്നെ തുടരനായിരുന്നു ഉദ്ദേശമെങ്കിലും ഇതോടെ ആലോചന മാറ്റിയെന്നും വിദ്യാർത്ഥി വ്യക്തമാക്കി. ഇത്തരമൊരു രാജ്യത്ത് തുടരാൻ ഇനി സാധിക്കുമെന്നു തോന്നുന്നില്ല. ഓരോ ദിവസവും തങ്ങൾ ഓരോ പ്രശ്‌നത്തിൽ അകപ്പെടുന്നുവെന്നാണ് ആഷിർ പറയുന്നത്. കഴിഞ്ഞ ദിവസം രാത്രിയിൽ നടന്ന സംഭവം ഗാർഡയോടെ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് ഇരുവരും വ്യക്തമാക്കി.