- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മികവിന്റെ കൗമാര ദീപങ്ങളെ ടൈം മാഗസിൻ ആദരിച്ചപ്പോൾ ജ്വലിച്ച് നിന്നത് ഇന്ത്യൻ പ്രഭ; ലോകത്തെ സ്വാധീനിച്ച 25 കൗമാരക്കാരുടെ പട്ടികയിൽ മലയാളി ഉൾപ്പടെ മൂന്ന് ഇന്ത്യൻ വംശജർ; ആർത്തവ ശുചിത്വത്തിന്റെ സന്ദേശം വിളിച്ചോതിയ ക്യാംപയിനിലൂടെ അമിക ലോകത്തിന്റെ ആദരം നേടിയപ്പോൾ അർബുദത്തിനെതിരെ പടപൊരുതാനുള്ള ഋഷഭിന്റെയും കാവ്യയുടേയും കണ്ടെത്തലിന് നിറകൈയടി
ഹൂസ്റ്റൺ : ജീവിതത്തിൽ പഠനവും മറ്റ് വിനോദവും മാത്രമല്ല കൗമാരത്തിലൂടെ കടന്ന് പോകേണ്ടതെന്നും സമൂഹത്തിനും മാനവ കുലത്തിന്റെ നന്മയ്ക്കും തങ്ങളാൽ കഴിയുന്നത് നാം ചെയ്യണമെന്നും ലോകത്തിന് സന്ദേശം നൽകുന്ന വാർത്തയാണ് ഹൂസ്റ്റണിൽ നിന്നും വരുന്നത്. അതിന് മലയാളി സ്പർശം കൂടിയുണ്ടെന്ന് അറിയുമ്പോൾ ഇത് പൊന്നിൻ പ്രഭയുള്ള ഒന്നായി മാറുകയാണ്. ലോകത്തിന് തന്നെ പ്രചോദനവും മാറ്റവും സൃഷ്ടിക്കുന്ന മികവുറ്റ കണ്ടുപിടുത്തങ്ങൾ നടത്തുന്ന കൗമാരങ്ങളെ ടൈം മാഗസിൻ ആദരിച്ചപ്പോൾ അതിൽ മലയാളി ഉൾപ്പടെ മൂന്ന് ഇന്ത്യൻ പ്രതിഭകളാണ് മികവ് തെളിയിച്ചത്. മലയാളി വേരുകളുള്ള ബ്രിട്ടിഷുകാരി അമിക ജോർജ്, യുഎസ്സിൽ താമസിക്കുന്ന കാവ്യ കൊപ്പരാപ്പു, ഋഷഭ് ജെയ്ൻ എന്നിവരാണ് ടൈം മാഗസിനിന്റെ പട്ടികയിൽ കയറി ലോകത്തിനു തന്നെ അഭിമാനമായത്. ബ്രിട്ടനിലെ പാവപ്പെട്ട പെൺകുട്ടികൾക്ക് സൗജന്യമായി സാനിറ്ററി പാഡുകൾ നൽകി ആർത്തവകാല ശുചിത്വം ഉറപ്പാക്കുന്നതിനുള്ള 'ഫ്രീ പിരിയഡ്‌സ്' ക്യാംപെയ്‌നു തുടക്കമിട്ടാണ് അമിക രാജ്യാന്തര പ്രശസ്തയായത്. എട്ടാം ക്ലാസുകാരനായ ഋഷഭ് പാൻക്രിയാസ്
ഹൂസ്റ്റൺ : ജീവിതത്തിൽ പഠനവും മറ്റ് വിനോദവും മാത്രമല്ല കൗമാരത്തിലൂടെ കടന്ന് പോകേണ്ടതെന്നും സമൂഹത്തിനും മാനവ കുലത്തിന്റെ നന്മയ്ക്കും തങ്ങളാൽ കഴിയുന്നത് നാം ചെയ്യണമെന്നും ലോകത്തിന് സന്ദേശം നൽകുന്ന വാർത്തയാണ് ഹൂസ്റ്റണിൽ നിന്നും വരുന്നത്. അതിന് മലയാളി സ്പർശം കൂടിയുണ്ടെന്ന് അറിയുമ്പോൾ ഇത് പൊന്നിൻ പ്രഭയുള്ള ഒന്നായി മാറുകയാണ്. ലോകത്തിന് തന്നെ പ്രചോദനവും മാറ്റവും സൃഷ്ടിക്കുന്ന മികവുറ്റ കണ്ടുപിടുത്തങ്ങൾ നടത്തുന്ന കൗമാരങ്ങളെ ടൈം മാഗസിൻ ആദരിച്ചപ്പോൾ അതിൽ മലയാളി ഉൾപ്പടെ മൂന്ന് ഇന്ത്യൻ പ്രതിഭകളാണ് മികവ് തെളിയിച്ചത്.
മലയാളി വേരുകളുള്ള ബ്രിട്ടിഷുകാരി അമിക ജോർജ്, യുഎസ്സിൽ താമസിക്കുന്ന കാവ്യ കൊപ്പരാപ്പു, ഋഷഭ് ജെയ്ൻ എന്നിവരാണ് ടൈം മാഗസിനിന്റെ പട്ടികയിൽ കയറി ലോകത്തിനു തന്നെ അഭിമാനമായത്. ബ്രിട്ടനിലെ പാവപ്പെട്ട പെൺകുട്ടികൾക്ക് സൗജന്യമായി സാനിറ്ററി പാഡുകൾ നൽകി ആർത്തവകാല ശുചിത്വം ഉറപ്പാക്കുന്നതിനുള്ള 'ഫ്രീ പിരിയഡ്‌സ്' ക്യാംപെയ്‌നു തുടക്കമിട്ടാണ് അമിക രാജ്യാന്തര പ്രശസ്തയായത്.
എട്ടാം ക്ലാസുകാരനായ ഋഷഭ് പാൻക്രിയാസ് കാൻസറിനുള്ള മരുന്നുകളുടെ കണ്ടെത്തലിലേക്കു നയിക്കാവുന്ന കംപ്യൂട്ടർ പ്രോഗ്രാമുകളുടെ ഘടന വികസിപ്പിച്ചു. ഹാർവഡ് സർവകലാശാല വിദ്യാർത്ഥിയായ ആന്ധ്രക്കാരി കാവ്യ, തലച്ചോറിൽ അർബുദം ബാധിച്ചവരുടെ കോശങ്ങൾ സൂക്ഷ്മമായും ആഴത്തിലും പഠിക്കാനുള്ള കംപ്യൂട്ടർ സംവിധാനം വികസിപ്പിച്ചു ശ്രദ്ധ നേടി. കോശങ്ങളുടെ സാന്ദ്രതയുടെയും നിറത്തിന്റെയും രൂപത്തിന്റെയും അടുക്കുകളിലെയും വ്യത്യാസം ഈ സംവിധാനത്തിലൂടെ ഇഴകീറി പരിശോധിക്കുന്നു.
അമികയുടെ അച്ഛൻ ഫിലിപ് ജോർജിന്റെ കുടുംബം പത്തനംതിട്ട കുമ്പളാംപൊയ്കയിലാണ്. അമ്മ നിഷ കൊല്ലംകാരി. അമികയും സഹോദരൻ മിലനും ജനിച്ചതും വളർന്നതും ബ്രിട്ടനിൽ. പെൺകുട്ടികൾക്ക് സൗജന്യ സാനിറ്ററി പാഡുകൾ നൽകുന്ന കേരളത്തിലെ ഷി പാഡ് പദ്ധതിയാണു അമികയ്ക്കു ബ്രിട്ടനിൽ ക്യാംപെയ്‌നു പ്രചോദനമായത്.
അമികയുടെ ലോകം മാറ്റിയ വാർത്ത
കഴിഞ്ഞ വർഷം ഏപ്രിലിൽ പത്രത്തിൽവന്ന ഒരു വാർത്തയാണ് അമികയുടെ ലോകം മാറ്റിമറിച്ചത്. സാനിറ്ററി നാപ്കിൻ വാങ്ങാൻ പണമില്ലാതെ ആർത്തവസമയങ്ങളിൽ സ്‌കൂളിൽ പോകാനാകാത്ത കുട്ടികളെക്കുറിച്ചായിരുന്നു വാർത്ത. ബ്രിട്ടൻ പോലെയൊരു വികസിതരാജ്യത്തിനുള്ളിൽ ഇപ്പോഴും ഇത്തരം അവസ്ഥകളുണ്ടെന്ന തിരിച്ചറിവാണ് അമികയുടെ പ്രവർത്തനങ്ങളുടെ തുടക്കം.
ഫ്രീ പീരിയഡ്‌സ് ഹാഷ്ടാഗിലൂടെ കഴിഞ്ഞവർഷം ഡിസംബർ 20-ന് ബ്രിട്ടനിൽ നടന്ന റാലിയിൽ രാഷ്ട്രീയക്കാരും മോഡലുകളുമടക്കം ആയിരക്കണക്കിന് പേർ പങ്കെടുത്തു.
ദരിദ്ര വിദ്യാർത്ഥികൾക്ക് സാനിറ്ററി നാപ്കിൻ സൗജന്യമായി നൽകണമെന്ന് അവർ സർക്കാരിനോട് ആവശ്യപ്പെട്ടു. അമികയുടെ നേതൃത്വത്തിൽ നടന്ന ശ്രമങ്ങൾക്ക് വലിയ സ്വീകാര്യതയാണ് ബ്രിട്ടനിൽ ലഭിച്ചത്. റാലിക്കുപിന്നാലെ ആർത്തവദാരിദ്ര്യം അവസാനിപ്പിക്കാൻ ബ്രിട്ടനിലെ സ്‌കൂളുകൾക്കായി ലേബർപാർട്ടി ഒരുകോടി യൂറോ വകയിരുത്തി.
ദരിദ്രവിദ്യാർത്ഥികൾക്ക് സൗജന്യമായി സാനിറ്ററി പാഡ് നൽകാമെന്ന് ഗ്രീൻ പാർട്ടിയും പറഞ്ഞു. കേരളത്തിലെ ഷി പാഡ് പദ്ധതിയിൽനിന്നാണ് സൗജന്യ സാനിറ്ററി പാഡെന്ന ആശയം താൻ മുന്നോട്ടുവെച്ചതെന്ന് അമിക പറയുന്നു. ബ്രിട്ടനിൽ റാലി നടന്നതിന്റെ ഒന്നാം വാർഷികത്തിലാണ് ടൈം മാഗസിന്റെ പട്ടിക പുറത്തുവന്നത്.