- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വാതന്ത്ര്യം നേടുന്നതിന് മുമ്പ് ഇന്ത്യൻ അധികാര കേന്ദ്രങ്ങളിൽ നടന്ന മസാലക്കഥകളുമായി ബ്രിട്ടീഷ് ചാനൽ; ചാനൽ ഫോറിലെ ഇന്ത്യൻ സമ്മറിലെ പരമ്പര ചിത്രീകരിച്ചത് കോടാനുകോടികൾ മുടക്കി
1980-കൾക്കു ശേഷം ആദ്യമായി കോളനി കാലത്തെ ഇന്ത്യയുടെ കഥ വീണ്ടും മിനിസ്‌ക്രീനിൽ. ചാനൽ ഫോറിലെ ഇന്ത്യൻ സമ്മർ എന്ന ഡ്രാമയിലൂടെയാണ് ബ്രിട്ടീഷ് രാജിന്റെ പതനത്തിലേക്ക് നയിച്ച 1932-ലെ സമ്മറിൽ നടന്ന സ്‌ഫോടനാത്മക മസാല കഥകൾ പ്രൈംടൈം ടിവിയിൽ തിരിച്ചെത്തുന്നത്. ഇന്ത്യക്കാർ അക്കാലത്ത് സ്വാതന്ത്ര്യത്തെക്കുറിച്ച് സ്വപ്‌നം കണ്ടിരുന്നപ്പോൾ ബ്രിട്ടീ
1980-കൾക്കു ശേഷം ആദ്യമായി കോളനി കാലത്തെ ഇന്ത്യയുടെ കഥ വീണ്ടും മിനിസ്‌ക്രീനിൽ. ചാനൽ ഫോറിലെ ഇന്ത്യൻ സമ്മർ എന്ന ഡ്രാമയിലൂടെയാണ് ബ്രിട്ടീഷ് രാജിന്റെ പതനത്തിലേക്ക് നയിച്ച 1932-ലെ സമ്മറിൽ നടന്ന സ്‌ഫോടനാത്മക മസാല കഥകൾ പ്രൈംടൈം ടിവിയിൽ തിരിച്ചെത്തുന്നത്. ഇന്ത്യക്കാർ അക്കാലത്ത് സ്വാതന്ത്ര്യത്തെക്കുറിച്ച് സ്വപ്‌നം കണ്ടിരുന്നപ്പോൾ ബ്രിട്ടീഷുകാർ അധികാരത്തിൽ മുറുകെപ്പിടിച്ചു തുടരുകയായിരുന്നു.
ബ്രീട്ടീഷ് ഭരണത്തിന്റെ അവസാന കാലയളവിൽ ഉണ്ടാകുന്ന വിള്ളലുകളും സ്വന്തം അസ്തിത്വം സ്ഥാപിച്ചെടുക്കാനുള്ള ഇന്ത്യയുടെ നീക്കങ്ങളുമാണ് 10 ഭാഗങ്ങളായുള്ള ഈ ചരിത്ര പരമ്പര പറയുന്നത്. ഏതാനും ബ്രിട്ടീഷുകാർ ചേർന്ന് ഇന്ത്യയെന്ന വലിയ രാജ്യത്തെ ഭരിച്ചിരുന്നത് എങ്ങനെയാണെന്നും ഈ പരമ്പര പറയുന്നു. വിലക്കപ്പെട്ട പ്രണയവും, വ്യഭിചാരവും, സാംസ്‌കാരിക ഭിന്നതകളും വംശീയതയും കൊലപാതക ശ്രമങ്ങളും എല്ലാം കടന്നു വരുന്നുണ്ട്.
ഹിമാചൽ പ്രദേശിലെ ഷിംലയിലാണ് കഥ നടക്കുന്നത്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ കാലാവസ്ഥ ചൂടേറി വരുന്ന സമ്മറിൽ ഹിമാലയൻ താഴ്‌വരയിലെ ഹിമാചലിലെ തണുപ്പിലേക്ക് ഭരണ കേന്ദ്രം മാറ്റുന്ന ബ്രിട്ടീഷുകാരെ സീരിയൽ ചിത്രീകരിക്കുന്നു. ഇന്നത്തെ ഷിംല ഒരു പ്രധാന ടൂറിസ്റ്റ് കേന്ദ്രമായതിനാൽ ചിത്രീകണം പ്രയാസമായതിനാൽ പൂർണമായും ചിത്രീകരിച്ചത് മലേഷ്യൻ ദ്വീപായ പിനാംഗിൽ വച്ചാണ്. പ്രമുഖ നടി 64-കാരിയായ ജൂലി വാൾട്ടേഴ്‌സാണ് പ്രധാന വേഷം ചെയ്യുന്നത്. ബ്രിട്ടീഷുകാർ ഭരിച്ചിരുന്ന ഇന്ത്യയെ കുറിച്ച് തനിക്ക് ഒന്നുമറിയില്ലായിരുന്നെന്നും ഈ ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് വായിച്ചാണ് ഇതറിയുന്നതെന്നും അവർ പറയുന്നു.
സിന്തിയ കഫിൻ എന്ന വോൾട്ടേഴ്‌സിന്റെ കഥാപാത്രം ബ്രിട്ടീഷ് ഉന്നതർക്കു വേണ്ടി പ്രവർത്തിക്കുന്ന റോയൽ ക്ലബിന്റെ ഉടമസ്ഥയായാണ് വരുന്നത്. ഈ ക്ലബിലാണ് അക്കാലത്തെ മസാല കഥകളും ഗോസിപ്പുകളും നടക്കുന്നത്. നേരത്തെ വന്ന ഇക്കാലയളവ് ചിത്രീകരിച്ച സിനിമകളൊന്നും ചരിത്രത്തോട് നീതി പുലർത്തുന്നവയായിരുന്നില്ല. ഈ പരമ്പര ഇന്ത്യാക്കെരയും ബ്രിട്ടീഷുകാരേയും കുറിച്ചാണ്. ബ്രിട്ടീഷ് രാജിന്റെ പതനത്തെ അവർ എങ്ങനെ നേരിട്ടു എന്നതിനെകുറിച്ചാണ് പറയുന്നതെന്നും വോൾട്ടേഴ്‌സ് പറയുന്നു.
14 ദശലക്ഷം പൗണ്ട് ചെലവിട്ട് നിർമ്മിച്ച ഈ വൻ ബജറ്റ് പരമ്പര ചാനൽ ഫോറിന്റെ ഇന്നുവരെയുള്ള ഏറ്റവും ചെലവേറിയതാണ്. രണ്ടു വ്യത്യസ്ത സഹോരങ്ങളുടെ വ്യക്തിപരമായ അനുഭവങ്ങളെ കേന്ദ്രീകരിച്ചാണ് കഥ മുന്നോട്ടു പോകുന്നത്. ഇന്ത്യൻ സിവിൽ സർവീസിലെ കീഴ് ഉദ്യോഗസ്ഥനായ യുവ പാർസി ഇന്ത്യക്കാരാൻ നികേഷ് പട്ടേലായി അഫ്രിൻ ദലാലാണ് യഥാർത്ഥ ഇന്ത്യയെ സീരിയലിൽ അവതരിപ്പിക്കുന്നത്. ഡാർജിലിങ്ങിലെ ഒരു ഹോട്ടലിൽ കഴിയവെയാണ് നിർമ്മാതാവ് പോൾ റുട്മാൻ ഇന്ത്യൻ സമ്മർ എന്ന പരമ്പരയുടെ ആശയം ലഭിച്ചത്. അക്കലാത്തെ ഒത്തിരി ഫോട്ടോഗ്രാഫുകൾ അദ്ദേഹം ഇതിനിടെ കാണാനിടയായി. ജീവിതത്തിന്റെ നാനാതുറകളിൽപ്പെട്ട ബ്രിട്ടീഷുകാരുടേതായിരുന്നു അത്.
ആശയം ലഭിച്ച റുട്മാന് ദീർഘകാല ഗവേഷണത്തിനു ശേഷമാണ് ഇതുവരെ ആരും പറയാത്ത എരിവും പുളിയുമുള്ള കഥ ലഭിച്ചത്. പലപ്പോഴും തെറ്റിദ്ധരിക്കപ്പെട്ടു പോയവരായിരുന്നു അക്കാലത്ത് ജീവിച്ചിരുന്നവരെന്നും റുട്മാൻ പറയുന്നു. ഒരു യുവ പാർസിയുടെ ജീവതമായാലും ഒരു ബ്രിട്ടീഷുകാരന്റെ ജിവിതമായാലും അക്കാലത്ത് അത് എങ്ങിനെ ആയിരുന്നെന്ന് മനസ്സിലക്കാനും ആരുടേയും പക്ഷം ചേരാതിരിക്കാനും ശ്രമിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു.