മസ്‌കത്ത്: സോഷ്യൽ മീഡിയയിലുടെ വിദ്വേഷ പ്രചാരണം നടത്തിയ ഇന്ത്യക്കാരനായ അദ്ധ്യാപകന് ഒമാനിൽ ജോലി നഷ്ടമായി. ലോകത്തെ ഏറ്റവും വലിയ മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററിലൂടെ വിദ്വേഷ പ്രചാരണം നടത്തിയ നാഷനൽ യൂനിവേഴസിറ്റി ഓഫ സയൻസ ആൻഡ ടെകനോളജിയിലെ അദ്ധ്യാപകനായ ഡോ. സുധീർ കുമാർ ശുക്ലയെയാണ ജോലിയിൽ നിന്ന പിരിച്ചുവിട്ടത്.

ഫലസ്തീനെ നിന്ദിച്ചും ഫലസ്തീനിലെ ഇസ്രയേൽ അക്രമണങ്ങളെ പിന്തുണച്ചും സുധീർ കുമാർ ശുക്ല ട്വീറ്റ് ചെയ്തിരുന്നു. ഇതിനെതിരെ വ്യാപകമായി പ്രതിഷേധം ഉയർന്നെങ്കിലും അദ്ദേഹം വീണ്ടും ട്വീറ്റിനെ ന്യായീകരിക്കുകയായിരുന്നു. നിരവധിയാളുകൾ ഇദ്ദേഹത്തിന്റെ ട്വീറ്റിന് കീഴിൽ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതോടെ യൂണിവേഴ്‌സിറ്റിയിൽ ഇദ്ദേഹത്തിനെതിരെ പ്രതിഷേധം ശക്തമായി. വിദ്യാർത്ഥികൾ ഇദ്ദേഹത്തിന്റെ ക്ലാസുകൾ ബഹിഷ്‌കരിക്കാൻ തുടങ്ങി. കഴിഞ്ഞ ദിവസം സുധീർ കുമാർ ശുക്ലയെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് ഒരു സംഘം വിദ്യാർത്ഥികൾ പ്ലക്കാർഡുകളുമായി പ്രകടനം നടത്തി.

ഇതോടെയാണ് കടുത്ത നടപടിയിലേക്ക് സർവകലാശാല അധികൃതർ കടന്നത്. സുധീർ കുമാർ ശുക്ലയെ പിരിച്ചുവിട്ടുകൊണ്ട് ഉത്തരവ് പുറത്തിറക്കി. ഇതോടെ നിലപാട് തിരുത്തിക്കൊണ്ടുള്ള ട്വീറ്റുകളുമായി സുധീർ കുമാർ ശുക്ല രംഗത്തെത്തി. അപക്വമായ പെരുമാറ്റത്തിന മാപ്പ ചോദിക്കുന്നതായി ഇദ്ദേഹം ട്വീറ്റ് ചെയ്തു. പാലസതീന പിന്തുണ പ്രഖ്യാപിച്ച് ട്വിറ്ററിൽ പോസറ്റിടുകയും ചെയതു. എന്നാൽ സുധീർ കുമാർ ശുക്ലയ്‌ക്കെതിരായ പ്രതിഷേധത്തിന് ഒരു കുറവുമില്ലായിരുന്നു. ഒടുവിൽ പ്രതിഷേധത്തെ തുടർന്ന ഡോ. സുധീർ കുമാർ ശുക്ല തന്റെ ട്വിറ്റർ അക്കൗണ്ട ഡിലീറ്റ ചെയ്യുകയായിരുന്നു. കർഷക സമരം. സി.എ.എ-എൻ.ആർ.സി സമരം തുടങ്ങിയവക്കെതിരെയും ഡോ. സുധീർകുമാർ നേരത്തേ വിദ്വേഷ ട്വീറ്റുകൾ പോസ്റ്റ ചെയതിട്ടുണ്ട. ട്വിറ്ററിൽ സംഘപരിവാർ അനുകൂല തീവ്ര നിലപാടുകൾ സ്വീകരിക്കുന്നയാളാണ് ഡോ. സുധീർ കുമാർ ശുക്ല.

പശ്ചിമേഷ്യയിലെ ഇസ്രയേൽ - ഫലസ്തീൻ സംഘർഷത്തിൽ പാലസ്തിനൊപ്പം ശക്തമായി നിലകൊള്ളുന്ന രാജ്യമാണ് ഒമാൻ. അതുകൊണ്ടുതന്നെ തങ്ങളുടെ രാജ്യത്തുനിന്ന് ഫലസ്തീനെതിരായ പ്രചാരണം അംഗീകരിക്കാനാകില്ലെന്നും നാഷണൽ സർവകലാശാല അധികൃതർ വ്യക്തമാക്കുന്നു