- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യൻ ടീമിന്റെ പോരാട്ടത്തിന് തോൽവിയോടെ തുടക്കം; യു.എസ്.എയ്‌ക്കെതിരെ ഏകപക്ഷിയമായ മൂന്ന് ഗോളിനായിരുന്നു ആതിഥേയരുടെ തോൽവി; ചരിത്രത്തിൽ ആദ്യമായി ലോകകപ്പിൽ മലയാളി താരം രാഹുൽ ഇന്ത്യയുടെ ബൂട്ടണിഞ്ഞു
ന്യൂഡൽഹി: ചരിത്രത്തിലാദ്യമായി ബൂട്ടിട്ട് ലോകകപ്പിനിറങ്ങിയ ഇന്ത്യൻ ടീമിന്റെ പോരാട്ടത്തിന് തോൽവിയോടെ തുടക്കം. അണ്ടർ-17 ലോകകപ്പിൽ യു.എസ്.എയ്‌ക്കെതിരെ ഏകപക്ഷിയമായ മൂന്ന് ഗോളിനായിരുന്നു ഇന്ത്യയുടെ തോൽവി. ലോകകപ്പ് പോലുള്ള വലിയ ടൂർണമെന്റിലെ പരിചയക്കുറവാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്. 30ആം മിനിറ്റിൽ പെനാൽറ്റിയിലൂടെ ജോഷ് സർഗന്റ് ആണ് യു.എസ്.എയുടെ ആദ്യ ഗോൾ നേടിയത്. 51ആം മിനിറ്റിൽ മികച്ച ഒരു കോർണർ പാസിൽ നിന്നും ക്രിസ് ഡർക്കിൻ രണ്ടാം ഗോളും 81ആം മിനിറ്റിൽ ആൻഡ്രൂ കാർട്ടൻ മൂന്നാം ഗോളും ഇന്ത്യയുടെ വലയിൽ എത്തിച്ചു. ബോക്‌സിൽ ജിതേന്ദ്ര സിങ് വരുത്തിയ ഫൗളാണ് യു.എസ്.എയുടെ ആദ്യ ഗോളിലേക്ക് നയിച്ചത്. ലക്ഷ്യം കാണുന്നതിൽ ജോഷ് സെർജെന്റിന് പിഴക്കാതിരുന്നതോടെ യു.എസ്.എ നിർണായകമായ ലീഡ് നേടി. പിന്നീട് ആദ്യ പകുതിയിൽ മികച്ച പ്രകടനം ഇന്ത്യ എടുത്തെങ്കിലും യു.എസ്.എയെ ഞെട്ടിക്കുന്ന പ്രകടനങ്ങളൊന്നും ഇന്ത്യയുടെ ഭാഗത്ത് നിന്നുണ്ടായില്ല. അണ്ടർ-17 ലോകകപ്പിൽ യു.എസ്.എയെ നേരിടുന്ന ഇന്ത്യൻ ടീമിന്റെ അദ്യ ഇലവനിൽ മലയാളി താരം രാഹുൽ ഇടംപിടി
ന്യൂഡൽഹി: ചരിത്രത്തിലാദ്യമായി ബൂട്ടിട്ട് ലോകകപ്പിനിറങ്ങിയ ഇന്ത്യൻ ടീമിന്റെ പോരാട്ടത്തിന് തോൽവിയോടെ തുടക്കം. അണ്ടർ-17 ലോകകപ്പിൽ യു.എസ്.എയ്‌ക്കെതിരെ ഏകപക്ഷിയമായ മൂന്ന് ഗോളിനായിരുന്നു ഇന്ത്യയുടെ തോൽവി. ലോകകപ്പ് പോലുള്ള വലിയ ടൂർണമെന്റിലെ പരിചയക്കുറവാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്.
30ആം മിനിറ്റിൽ പെനാൽറ്റിയിലൂടെ ജോഷ് സർഗന്റ് ആണ് യു.എസ്.എയുടെ ആദ്യ ഗോൾ നേടിയത്. 51ആം മിനിറ്റിൽ മികച്ച ഒരു കോർണർ പാസിൽ നിന്നും ക്രിസ് ഡർക്കിൻ രണ്ടാം ഗോളും 81ആം മിനിറ്റിൽ ആൻഡ്രൂ കാർട്ടൻ മൂന്നാം ഗോളും ഇന്ത്യയുടെ വലയിൽ എത്തിച്ചു.
ബോക്‌സിൽ ജിതേന്ദ്ര സിങ് വരുത്തിയ ഫൗളാണ് യു.എസ്.എയുടെ ആദ്യ ഗോളിലേക്ക് നയിച്ചത്. ലക്ഷ്യം കാണുന്നതിൽ ജോഷ് സെർജെന്റിന് പിഴക്കാതിരുന്നതോടെ യു.എസ്.എ നിർണായകമായ ലീഡ് നേടി. പിന്നീട് ആദ്യ പകുതിയിൽ മികച്ച പ്രകടനം ഇന്ത്യ എടുത്തെങ്കിലും യു.എസ്.എയെ ഞെട്ടിക്കുന്ന പ്രകടനങ്ങളൊന്നും ഇന്ത്യയുടെ ഭാഗത്ത് നിന്നുണ്ടായില്ല.
അണ്ടർ-17 ലോകകപ്പിൽ യു.എസ്.എയെ നേരിടുന്ന ഇന്ത്യൻ ടീമിന്റെ അദ്യ ഇലവനിൽ മലയാളി താരം രാഹുൽ ഇടംപിടിച്ചിരുന്നു. തൃശൂർ സ്വദേശിയായ രാഹുൽ ഇന്ത്യൻ ടീമിലെ ഏക മലയാളിയാണ്. ഇന്ത്യൻ കായിക ചരിത്രത്തിൽ ആദ്യമായാണ് ഒരു മലയാളി ഫുട്‌ബോൾ ലോകകപ്പിന് ഇറങ്ങുന്നത്.