- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോമൺവെൽത്ത് ഗെയിംസിനുള്ള 322 അംഗ ഇന്ത്യൻ സംഘമായി; കരുത്തുറ്റ സംഘത്തെയാണ് ഇത്തവണ കോമൺവെൽത്ത് ഗെയിംസിന് അയക്കുന്നതെന്ന് ഐഒഎ സെക്രട്ടറി രാജീവ് മേത്ത; ഗെയിംസിന് ജൂലൈ 28 ന് ബർമിങ്ഹാമിൽ തുടക്കമാകും
ന്യൂഡൽഹി: ഈ മാസം അവസാനം ഇംഗ്ലണ്ടിലെ ബർമിങ്ഹാമിൽ ആരംഭിക്കുന്ന കോമൺവെൽത്ത് ഗെയിംസിനുള്ള 322 അംഗ ഇന്ത്യൻ സംഘത്തെ ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ(ഐഒഎ) പ്രഖ്യാപിച്ചു. 215 കായികതാരങ്ങളും ഒഫീഷ്യൽസും സപ്പോർട്ട് സ്റ്റാഫും അടക്കം 107 പേരും അടങ്ങുന്നതാണ് ഇന്ത്യയുടെ ജംബോ സംഘം. ജൂലൈ 28 മുതൽ ഓഗസ്റ്റ് എട്ടുവരെയാണ് കോമൺവെൽത്ത് ഗെയിംസ്.
2018ൽ ഗോൾഡ് കോസ്റ്റിൽ നടന്ന ഗെയിംസിൽ മെഡൽ വേട്ടയിൽ ഓസ്‌ട്രേലിയക്കും ഇംഗ്ലണ്ടിനും പുറകിൽ മൂന്നാമതായാണ് ഇന്ത്യ ഫിനിഷ് ചെയ്തത്. കരുത്തുറ്റ സംഘത്തെയാണ് ഇത്തവണ കോമൺവെൽത്ത് ഗെയിംസിന് അയക്കുന്നതെന്നും ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായ ഷൂട്ടിങ് ഗെയിംസിൽ മത്സരയിനമല്ലെങ്കിലും കഴിഞ്ഞ തവണത്തേതിൽ നിന്ന് നില മെച്ചപ്പെടുത്തനാവുമെന്നാണ് പ്രതീക്ഷയെന്നും ഐഒഎ സെക്രട്ടറി രാജീവ് മേത്ത പറഞ്ഞു.
215 athletes and 107 officials will represent @WeAreTeamIndia as part of 322 strong Contingent for @birminghamcg22 #weareteamindia #indianolympicassociation #commonwealthgames2022 #Birmingham2022 pic.twitter.com/kbNWGUJeQT
- Team India (@WeAreTeamIndia) July 16, 2022
അഞ്ച് ഗെയിംസ് വില്ലേജുകളിലായിട്ടായിരിക്കും ഇന്ത്യൻ സംഘം താമസിക്കുക. അതേസമയം, വനിതാ ക്രിക്കറ്റ് ടീമിന് ബർമിങ്ഹാമിൽ പ്രത്യേക താമസ സൗകര്യമൊരുക്കിയിട്ടുണ്ട്. ഒളിംപിക്‌സ് സ്വർണമെഡൽ ജേതാവ് നീരജ് ചോബ്ര, പി സിന്ധു, മിരാഭായ് ചാനു, ലോവ്ലിന ബോർഗോഹെയ്ൻ, ബജ്‌റങ് പുനിയ, രവികുമാർ ദഹിയ, മണിക ബത്ര, വിനേഷ് ഫോഗട്ട്, തജീന്ദർപാൽ സിങ്, ഹിമ ദാസ്, അമിത് പങ്കാൽ എന്നിവരടങ്ങുന്നതാണ് ഇന്ത്യൻ സംഘം.
ബോക്‌സിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ വൈസ് പ്രസിഡന്റ് രാജേഷ് ബണ്ഡാരിയാമ് സംഘത്തിന്റെ ചീഫ് ഡി മിഷൻ. 15 ഇനങ്ങളിലും പാരാ വിഭാഗത്തിൽ നാല് ഇനങ്ങളിലുമാണ് ഇന്ത്യ ഗെയിംസിൽ മത്സരിക്കുക. ടീം അംഗങ്ങളിൽ ഭൂരിഭാഗം പേരും ഇപ്പോൾ തന്നെ ബർമിങ്ഹാമിൽ എത്തി പരിശീലനം തുടങ്ങിയിട്ടുണ്ട്. ഒളിംപിക് ചാമ്പ്യൻ നീരജ് ചോപ്രയാണ് ഗെയിംസിൽ ഇന്ത്യൻ പതാകയേന്തുക.
സ്പോർട്സ് ഡെസ്ക്