- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കഴിഞ്ഞ വർഷം ഓസ്‌ട്രേലിയ സന്ദർശിച്ച ഇന്ത്യക്കാരുടെ എണ്ണത്തിൽ 18.6 ശതമാനം വർധന; ഇന്ത്യൻ ടൂറിസ്റ്റുകളുടെ സംഭാവന 1.1 ബില്യൺ ഡോളർ
മെൽബൺ: ഇന്ത്യയിൽ നിന്നുള്ള ടൂറിസ്റ്റുകളുടെ എണ്ണത്തിൽ വൻ വർധനയുണ്ടായതായി ടൂറിസം ഓസ്‌ട്രേലിയ വെളിപ്പെടുത്തൽ. കഴിഞ്ഞ വർഷം ഓസ്‌ട്രേലിയ സന്ദർശിച്ച ടൂറിസ്റ്റുകളുടെ എണ്ണത്തിൽ 18.6 ശതമാനം വർധനയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇന്ത്യയിൽ നിന്നുള്ള ടൂറിസ്റ്റുകളുടെ എണ്ണത്തിൽ ഇത്രത്തോളം വർധനയുണ്ടായ സാഹചര്യത്തിൽ ഇനിയും 2,50,000ലേറെ ടൂറിസ്റ്റുകള
മെൽബൺ: ഇന്ത്യയിൽ നിന്നുള്ള ടൂറിസ്റ്റുകളുടെ എണ്ണത്തിൽ വൻ വർധനയുണ്ടായതായി ടൂറിസം ഓസ്‌ട്രേലിയ വെളിപ്പെടുത്തൽ. കഴിഞ്ഞ വർഷം ഓസ്‌ട്രേലിയ സന്ദർശിച്ച ടൂറിസ്റ്റുകളുടെ എണ്ണത്തിൽ 18.6 ശതമാനം വർധനയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇന്ത്യയിൽ നിന്നുള്ള ടൂറിസ്റ്റുകളുടെ എണ്ണത്തിൽ ഇത്രത്തോളം വർധനയുണ്ടായ സാഹചര്യത്തിൽ ഇനിയും 2,50,000ലേറെ ടൂറിസ്റ്റുകളെയാണ് നിലവിൽ ഓസ്‌ട്രേലിയ പ്രതീക്ഷിക്കുന്നത്.
ഓസ്‌ട്രേലിയ സന്ദർശിച്ച ഇന്ത്യക്കാരിൽ 68 ശതമാനത്തോളം പേർ അതായത് 1,58,500 പേർ ഓസ്‌ട്രേലിയയിലെത്തിയത് വിനോദ ആവശ്യങ്ങൾക്കായാണെന്നാണ് കണക്ക്. അതേസമയം 26,400 പേർ ബിസിനസ് ആവശ്യങ്ങൾക്കായും ഓസ്‌ട്രേലിയ സന്ദർശിച്ചു. ഷോർട്ട് ടേം വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി 14,800 പേരും മറ്റ് ആവശ്യങ്ങൾക്കായി 33,500 പേരും രാജ്യത്ത് എത്തിയതായാണ് റിപ്പോർട്ട്.
ഓസ്‌ട്രേലിയൻ സമ്പദ് ഘടനയ്ക്ക് ഇന്ത്യൻ ടൂറിസ്റ്റുകൾ 1.1 ബില്യൺ ഡോളറിന്റെ സംഭാവനയാണ് കഴിഞ്ഞ വർഷം തന്നെ നൽകിയിരിക്കുന്നത്. മുൻ വർഷങ്ങളെക്കാൾ 38 ശതമാനം കൂടുതലാണിത്. ചൈനയിൽ നിന്നുള്ളവരിൽ 22 ശതമാനവും യുഎസ്എയിൽ നിന്നുള്ളവരുടെ എണ്ണത്തിൽ 15ശതമാനവും യുകെയിൽ നിന്നുള്ളവരുടെ എണ്ണത്തിൽ 12 ശതമാനവും വർധനവുണ്ടായെന്നാണ് കണക്കുകൾ വെളിപ്പെടുത്തുന്നത്.