- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിസക്ക് അപേക്ഷിച്ച് 48 മണിക്കൂറിനകം ലഭിച്ചില്ലെങ്കിൽ കനത്ത പിഴ; പ്രവാസികൾക്ക് ആദ്യ സമ്മാനവുമായി മോദി സർക്കാർ
പ്രവാസി മലയാളികൾക്കായി പ്രത്യേക മന്ത്രാലയം വരെ സൃഷ്ടിച്ചായിരുന്നു യുപിഎ സർക്കാരിന്റെ പ്രവർത്തനം. എന്നാൽ അത് കൊണ്ട് എന്തെങ്കിലും പ്രയോജനം പ്രവാസികൾക്ക് ലഭിച്ചോ എന്ന് ചോദിച്ചാൽ കൈമലർത്താനേ സാധിക്കു. മോദി സർക്കാർ അധികാരമേറ്റപ്പോൾ ആ മന്ത്രാലയം വേണ്ടെന്നു വച്ചു. എന്നാൽ പ്രവാസികളെ സഹായിക്കാൻ എല്ലാ വകുപ്പുകൾക്കും കർശന നിർദ്ദേശം ന
പ്രവാസി മലയാളികൾക്കായി പ്രത്യേക മന്ത്രാലയം വരെ സൃഷ്ടിച്ചായിരുന്നു യുപിഎ സർക്കാരിന്റെ പ്രവർത്തനം. എന്നാൽ അത് കൊണ്ട് എന്തെങ്കിലും പ്രയോജനം പ്രവാസികൾക്ക് ലഭിച്ചോ എന്ന് ചോദിച്ചാൽ കൈമലർത്താനേ സാധിക്കു. മോദി സർക്കാർ അധികാരമേറ്റപ്പോൾ ആ മന്ത്രാലയം വേണ്ടെന്നു വച്ചു. എന്നാൽ പ്രവാസികളെ സഹായിക്കാൻ എല്ലാ വകുപ്പുകൾക്കും കർശന നിർദ്ദേശം നൽകിയാണ് മോദി സർക്കാരിന്റെ തുടക്കം. വിദേശികൾക്കും വിദേശ പൗരത്വം ഉള്ള ഇന്ത്യാക്കാർക്കും ഇന്ത്യൻ വിസ നൽകുന്ന രീതിയിൽ കർക്കശമായ പൊളിച്ചെഴുത്താണ് ആദ്യം നടപ്പിലാക്കുക. ഇന്ത്യൻ വിസക്ക് അപേക്ഷിച്ചാൽ 48 മണിക്കൂറിനകം അത് നൽകണമെന്ന് നിർബന്ധിക്കുന്ന നിയമ നിർമ്മാണം വരികയാണ്.
ഇന്ത്യൻ വിസക്ക് അപേക്ഷിച്ചാൽ അത് വേഗം ലഭിക്കുന്നതിന് തടസ്സമാകുന്ന കുറ്റകരമായ അനാസ്ഥയെ ഇല്ലാതാക്കാൻ പുതിയനിയമത്തിലൂടെ സാധിക്കും. ഇന്ത്യയിൽ നിക്ഷേപിക്കാനെത്തുന്ന വിദേശികളെ ആകർഷിക്കാൻ ഇത് സഹായിച്ചേക്കും. ഇതു പ്രകാരം വിസ ഏജൻസികൾ വിസക്ക് അപേക്ഷിച്ചയാൾക്ക് 48മണിക്കൂറിനകം വിസ നൽകുകയോ കൃത്യമായ കാരണം കാണിച്ച് അപേക്ഷ നിരസിച്ചതായ അറിയിപ്പോ നൽകേണ്ടതുണ്ടെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.
തങ്ങളുടെ കഴിവിനനുസരിച്ചായിരുന്നു ഇതു വരെ വിസ ഏജൻസികൾ വിസ ശരിയാക്കി നൽകിയിരുന്നത്. തങ്ങളുമായി മത്സരിക്കുന്ന സ്ഥാപനങ്ങളുടേതിനേക്കാൾ കുറഞ്ഞ നിരക്കിൽ വിസ നൽകാനുമാണവർ ശ്രമിക്കുന്നത്. ഇത് പലപ്പോഴും കാലതാമസത്തിന് വഴിയൊരുക്കാറുണ്ടായിരുന്നു. വിസ അപേക്ഷകരിൽ നിന്നും പലവിധ പരാതിയുയരാൻ ഈ സമ്പ്രദായം കാരണമായി. യു.കെ, യു.എസ്, തെക്ക്കിഴക്കൻ ഏഷ്യ എന്നിവിടങ്ങളിലെ ഇന്ത്യൻ ഗ്രൂപ്പുകളിൽ നിന്നും വിദേശനിക്ഷേപകരിൽ നിന്നുമായിരുന്നു ഇതു സംബന്ധിച്ച അസംതൃപ്തികൾ കൂടുതലായും ഉയർന്ന് വന്നത്. പടിഞ്ഞാറൻ രാജ്യങ്ങളിൽ ചിലത് അനുവർത്തിച്ചിരുന്ന മോദിബഹിഷ്‌ക്കരണത്തെ ഇല്ലാതാക്കാനും വിസ നിയമം സംബന്ധിച്ച ഉദാരവൽക്കരണം വഴിയൊരുക്കും.
വിസനിയമപരിഷ്‌ക്കരണം സംബന്ധിച്ച ആദ്യനടപടികൾ യു.പി.എ സർക്കാരിന്റെ അവസാനനാളുകളിൽ ആരംഭിച്ചിരുന്നുവെന്നും മോദി ഇത് നടപ്പാക്കാനൊരുങ്ങുകയാണെന്നുമാണ് ഇതുമായി ബന്ധപ്പെട്ട ചില ഉദ്യോഗസ്ഥന്മാർ പറയുന്നത്. ഇന്ത്യയെ പുനർനിർമിക്കാനുള്ള യജ്ഞത്തിൽ പങ്കാളികളാകാൻ വിദേശഇന്ത്യക്കാർക്കും വിദേശികളായ നിക്ഷേപകർക്കും താൽപര്യമേറുമെന്നാണ് ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറയുന്നത്. വർഷം തോറും 10 ദശലക്ഷത്തിന് മുകളിൽ പേർ ഇന്ത്യ സന്ദർശിക്കാനുള്ള വിസക്ക് അപേക്ഷ നൽകുന്നുണ്ട്.
കഴിഞ്ഞ രണ്ടു വർഷങ്ങളായി വിസ സംബന്ധമായ ജോലികൾ നിർവഹിക്കാൻ ഇന്ത്യ പ്രെ#െവറ്റ് ഏജൻസികളെ ഏൽപ്പിച്ചിരിക്കുകയാണ്. ഇത്തരത്തിലുള്ള നിരവധി ഏജൻസികൾ ലോകമാകമാനം ഇതിനുവേണ്ടി പ്രവർത്തിക്കുന്നുമുണ്ട്. എന്നാൽ ഇതിൽ പലവിധ പാളിച്ചകളും ഇപ്പോൾ സംഭവിക്കുന്നുണ്ടെന്നതാണ് പലവിധ പരാതികൾക്കിടയാക്കിയിരിക്കുന്നത്. യു.എസിലെ ഇന്ത്യൻ എംബസിയിലും കോൺസുലേറ്റുകളിലും വിസയ്ക്ക് അപേക്ഷിക്കുന്നവർക്ക് വിസ കിട്ടാത്തതോ പോകട്ടെ.. പോരാത്തതിന് അവരുടെ പാസ്‌പോർട്ട് നഷ്ടപ്പെടുകയും ചെയ്യുന്ന അവസ്ഥയാണത്രെ പ്രെ#െവറ്റ് ഏജൻസികളിലൂടെ അവർക്കുണ്ടായിരിക്കുന്നത്. ഇത് ദുഖകരമായ ഒരു സംഗതിയാണെന്നാണ് ഇതുമായി ബന്ധപ്പെട്ട ഒരു മുതിർന്ന ഉദ്യോഗസ്ഥൻ അഭിപ്രായപ്പെടുന്നത്. വിദേശനിക്ഷേപകരെ ഇവിടേക്ക് ആകർഷിക്കാൻ നാം കുറച്ചുകൂടി ഉത്തരവാദിത്വത്തോടെ പെരുമാറണമെന്ന് നാം മനസ്സിലാക്കിത്തുടങ്ങിയെന്നാണ് പുതിയ പരിഷ്‌ക്കാരത്തെക്കുറിച്ച് അദ്ദേഹം പ്രതികരിച്ചത്.
പുതിയ പരിഷ്‌ക്കാരം നടപ്പിലാക്കാൻ ഇന്ത്യയുടെ ഫോറിൻ ഓഫീസ് ഈ മാസം തന്നെ യു.കെ, യു.എസ്, പോളണ്ട് എന്നിവിടങ്ങളിൽ തുറക്കുന്നുണ്ട്. അടുത്ത കുറച്ചു മാസങ്ങൾക്കിടെ ഈ പരിഷ്‌ക്കാരം വിസ സംബന്ധമായ എല്ലാ ഏജൻസികളിലേക്കും വ്യാപിക്കുമെന്നും ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.
പുതിയ നിയമപ്രകാരം അപേക്ഷകർക്ക് 48 മണിക്കൂറിനകം പാസ്‌പോർട്ട് തിരിച്ചു കൊടുക്കുന്നതിൽ പ്രെ#െവറ്റ് ഏജൻസികൾ പരാജയപ്പെടുകയാണെങ്കിൽ അവർ അപേക്ഷകരിൽ നിന്ന് ഈടാക്കിയ തുക വൈകുന്ന ഓരോ ദിവസത്തിനും അവർക്ക് തന്നെ പിഴയായി തിരിച്ചു കൊടുക്കണം. ഉദാഹരണമായി ഒരു ഏജൻസി പ്രൊസസിങ് ഫീസായി അഞ്ച് ഡോളർ കൈപ്പറ്റിയെന്നിരിക്കട്ടെ. അപേക്ഷകന് പാസ്‌പോർട്ട് തിരിച്ചു കൊടുക്കാൻ അവർ 30ദിവസമെടുക്കുകയാണെങ്കിൽ 150 ഡോളർ നഷ്ടപരിഹാരമായി അപേക്ഷകന് ഏജൻസി നൽകേണ്ടതുണ്ട്. ഒരു ഡസനിലധികം യു.എസ് അപേക്ഷകർക്ക് ഇത് ആശ്വാസമേകും. കഴിഞ്ഞ ആറുമാസമായി അവർ വിസക്ക് അപേക്ഷിച്ച് എങ്ങുമെത്താതെ അനിശ്ചിതമായി കാത്തിരിക്കുകയാണ്.
ഇത്തരത്തിലുള്ള നഷ്ടപരിഹാരം ഏജൻസി മിഷനാണ് സമർപ്പിക്കേണ്ടത്. അപേക്ഷന് ലഭിക്കേണ്ടുന്ന തുക തീരുമാനിക്കേണ്ടത് അതാത് രാജ്യങ്ങളിൽ നിയമിക്കപ്പെട്ട അംബാസിഡർമാരും ഹൈക്കമ്മീഷണർമാരുമാണ്. അത് കഴിച്ച് നഷ്ടപരിഹാരത്തിൽ വരുന്ന തുക സാമൂഹ്യക്ഷേമഫണ്ടിലേക്ക് പോവും. ചിലർക്ക് വിസ ലഭിക്കാൻ കാലതാമസമുണ്ടായിട്ടില്ലെങ്കിലും വിസ പ്രൊസസിങ് ഏജൻസികളിൽ നിന്നും മോശമായ പെരുമാററങ്ങൾ അനുഭവിക്കേണ്ടി വന്നിട്ടുണ്ടാവാം. അതിനും അറുതിവരുത്താനുള്ള വഴികൾ പുതിയ പരിഷ്‌ക്കാരത്തിലുണ്ട്.
പുതിയ പരിഷ്‌ക്കാരം ഏറെ ഗുണം ചെയ്യുമെന്നാണ് ഇന്ത്യൻ വംശജനായ കനേഡിയൻ വ്യവസായി സുദർശൻ രംഗരാജ് പറയുന്നത്. ഇന്ത്യയിലേക്ക് വിസ ലഭിക്കാത്തതു മൂലം കഴിഞ്ഞ വർഷം തനിക്ക് നാലു കുടിക്കാഴ്ചകൾ റദ്ദാക്കേണ്ടി വന്നിട്ടുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി.