ഫ്ളോറിഡ: മകന്റെ അഭ്യർത്ഥനയനുസരിച്ചു മരുമകളെ അച്ചടക്കവും അനുസരണവും പഠിപ്പിക്കുവാൻ ഇന്ത്യയിൽ നിന്നും പറന്നെത്തിയ മാതാപിതാക്കളെയുംയുവതിയുടെ ഭർത്താവിനെയും അറസ്റ്റു ചെയ്തു ജയിലിലടച്ചു. മരുമകളെമർദ്ദിക്കുകയും മുറിയിലിട്ടു പൂട്ടുകയും ചെയ്ത കുറ്റത്തിനാണ് മൂവരേയുംസെപ്റ്റംബർ മൂന്നിന് ഹിസ്ബോടൈ കൗണ്ടി ജയിലിൽ ജാമ്യമില്ലാതെഅടച്ചിരിക്കുന്നത്.

മുപ്പത്തി മൂന്നു വയസ്സുള്ള സിൽക്കി എന്ന യുവതിക്കാണ് ശരീരമാസകലംമർദ്ദനമേറ്റത്. പ്രസവിച്ചു രണ്ടു മാസം പ്രായമുള്ള കുട്ടിയെ കൈയിൽനിന്നും പിടിച്ചുവാങ്ങിയാണ് മർദ്ദനമുറകൾ മൂവരും ഇവർക്ക് നേരെപ്രയോഗിച്ചതെന്ന് കൗണ്ടി ഷെറിഫ് ഡിപ്പാർട്ട്മെന്റ് പറഞ്ഞു.തുടർച്ചയായ മർദ്ദനവും മുറിയിൽ തടവിൽ പാർപ്പിക്കുന്നതുംതുടർന്നപ്പോൾ ഇന്ത്യയിലുള്ള മാതാപിതാകളെ രഹസ്യമായി യുവതി ഫോൺചെയ്തു അറിയിച്ചു.

മാതാപിതാക്കൾ ഫ്ലോറിഡാ എൻഫോഴ്സ്മെന്റ് അധികൃതരുമായി ബന്ധപ്പെട്ടുഇവർ നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തായത്. സെപ്റ്റംബർ രണ്ടിന്‌പൊലീസ് വീട്ടിലെത്തി വാതിൽ മുട്ടിയപ്പോൾ ആദ്യം വാതിൽ തുറക്കാൻവിസമ്മതിച്ചുവെങ്കിലും പിന്നീട് യുവതി വാതിൽ തുറന്നു സംഭവങ്ങൾവിവരിച്ചു.33 വയസ്സുള്ള ഭർത്താവ് ദേവ്ബീർ, മാതാപിതാക്കളായ ജസ് ബന്ദെർ (67),ഭൂപിൻന്ദർ (61) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.