- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വിറ്റ്സർലൻഡിൽ ക്രൂരമായി മാനഭംഗം ചെയ്യപ്പെട്ടത് ഇന്ത്യക്കാരി
ലുറ്റ്‌സേൺ: സിറ്റ്‌സർലാൻഡിലെ ലുറ്റ്‌സേൺ ജില്ലയിൽ ജൂലൈ 21 ന് ക്രൂരമായി മാനഭംഗം ചെയ്യപ്പെട്ടത് ഇന്ത്യക്കാരി എന്ന് ലുറ്റ്‌സേൺ അറിയിച്ചു. യുവതിയെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസ് പുറത്തു വിട്ടിരുന്നില്ല. വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുന്നതിൽ ജാഗ്രത പുലർത്തിയ പൊലീസ് യുവതി എന്ന് മാത്രമേ പറഞ്ഞിരുന്നുള്ളൂ. 26 വയസ്സ് പ്രായമുള്ള യുവതി ജോലി കഴ
ലുറ്റ്‌സേൺ: സിറ്റ്‌സർലാൻഡിലെ ലുറ്റ്‌സേൺ ജില്ലയിൽ ജൂലൈ 21 ന് ക്രൂരമായി മാനഭംഗം ചെയ്യപ്പെട്ടത് ഇന്ത്യക്കാരി എന്ന് ലുറ്റ്‌സേൺ അറിയിച്ചു. യുവതിയെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസ് പുറത്തു വിട്ടിരുന്നില്ല. വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുന്നതിൽ ജാഗ്രത പുലർത്തിയ പൊലീസ് യുവതി എന്ന് മാത്രമേ പറഞ്ഞിരുന്നുള്ളൂ. 26 വയസ്സ് പ്രായമുള്ള യുവതി ജോലി കഴിഞ്ഞ് സൈക്കിളിൽ വീട്ടിലേക്ക് വരുമ്പോൾ പൊതുവഴിയിലാണ് ആക്രമിക്കപ്പെട്ടതും ക്രൂരമായ മാനഭംഗത്തിന് ഇരയായതും. സൈക്കിളിൽ നിന്നും താഴെ വീണ യുവതിയെ ആക്രമി എമ്മെൻ റുസ് നദീതീരത്തെ കുറ്റികാട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയാണ് ആക്രമിച്ചത്. യുവതിയുടെ നട്ടെല്ലിന് മാരകമായ ക്ഷതമേറ്റിരുന്നു.
നഴ്‌സ് ആയി ജോലി ചെയ്തിരുന്ന യുവതി ഇന്ത്യയിലാണ് ജനിച്ചത്. ബാല്യത്തിലേ സ്വിറ്റ്‌സർലാൻഡിൽ വന്ന് വിദ്യാഭാസത്തിനു ശേഷം അംഗവൈകല്യം ഉള്ളവർക്ക് വേണ്ടിയുള്ള സ്ഥാപനത്തിൽ സേവനം ചെയ്ത് വരികയായിരുന്നു. വിവിധ ഷിഫ്റ്റ് ജോലികൾ നഴ്‌സിങ് മേഖലയിൽ സാധാരണമാണ്. ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നിന്നും വെറും ഒരു കിലോമീറ്റർ പരിധിക്കുള്ളിൽ തന്നെയായിരുന്നു യുവതി താമസിച്ചിരുന്നത്. സ്ഥിരം യാത്ര ചെയുന്ന പൊതുവഴിയിൽ ഇത്രയും ക്രൂരമായി ആക്രമിക്കപ്പെട്ടത് സ്വിസ് ജനതയെ ഒന്നടങ്കം നടുക്കി.
യുവതി ഇപ്പോഴും ആശുപത്രിയിലാണ്. അതീവ ഗുരുതരാവസ്ഥയിലായിരുന്ന യുവതിക്ക് പക്ഷാഘാതവും ഉണ്ടായി. യുവതിയുടെ കഴുത്തിന് താഴോട്ട് പൂർണ്ണമായും തളർന്നതായി ആഴ്പത്രി അധികൃതരും പാരപ്ലേഗി വകുപ്പും അറിയിച്ചു.
ആക്രമിയെ ഇതുവരെയും പിടികൂടാനായില്ല. കൊടും ക്രൂരനായ പ്രതിയെക്കുറിച്ച് അധികം വിവരങ്ങൾ പോലും പൊലീസിന് ലഭ്യമായിട്ടില്ല. വെള്ളക്കാരനും സ്വദേശ ഭാഷയായ ജർമ്മൻ വശമില്ലാത്തവനും 1.70 നും 1.80 (മീറ്റർ) ഇടയിൽ ഉയരവുമുള്ള ആളാണ് പ്രതിയെന്ന് പൊലീസ് പറയുന്നു. ആക്രമിയെക്കുറിച്ചു വിവരം നൽകുന്നവർക്ക് പൊലീസ് 7 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിട്ടുണ്ട്. വിവിധ സംഘടനകൾ യുവതിക്ക് വേണ്ടി ഐക്യദാർഡ്യം പ്രഖ്യാപിച്ച് മുന്നോട്ട് വരുന്നുണ്ട്.
യുവതിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ നൽകാൻ പൊലീസ് വകുപ്പും ആശുപത്രി അധികൃതരും തയ്യാറാകുന്നില്ല. കഴിഞ്ഞ വർഷമാണ് ഒരു സ്വിസ് വനിത ഇന്ത്യയിൽ വച്ച് മാനഭംഗത്തിന് ഇരയായതും ലോക മാദ്ധ്യമങ്ങളിൽ വാർത്തയായതും.
വാർത്ത: ജേക്കബ് മാളിയേക്കൽ