- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൈൻ ബോർഡ് തെറ്റിച്ചു വലത്തേക്ക് തിരിയാൻ നോക്കിയപ്പോൾ അപകടം ഉണ്ടായി; എതിരെ വന്ന ഗർഭിണിയുടെ കാറിടിച്ച് ഉദരത്തിൽ ഉണ്ടായിരുന്ന കുഞ്ഞു മരിച്ചു; ഓസ്ട്രേലിയയിൽ മലയാളി നഴ്സിനു രണ്ടര വർഷം തടവ്; മെൽബണിൽ നഴ്സായിരുന്ന ഡിംപിൽ ഗ്രേസ് തോമസിനെ ശിക്ഷയ്ക്കു ശേഷം നാടു കടത്തിയേക്കും
ഓസ്ട്രേലിയയിലെ മലയാളി നഴ്സ് തെറ്റായി വാഹനമോടിച്ചതിനെ തുടർന്ന് എതിരെ വന്ന കാർ ഇടിക്കുകയും വാഹനമോടിച്ചിരുന്ന ഗർഭിണിയുടെ ഗർഭസ്ഥ ശിശു മരിക്കുകയും ചെയ്ത സംഭവത്തിൽ മലയാളി നഴ്സിന് രണ്ടര വർഷം തടവ്. മെൽബണിൽ നഴ്സായിരുന്ന ഡിംപിൽ ഗ്രേസ് തോമസിനെ ശിക്ഷയ്ക്കു ശേഷം നാടു കടത്തിയേക്കുമെന്നാണ് ലഭിക്കുന്ന വിവരം. കഴിഞ്ഞ വർഷം ഓഗസ്റ്റ് എട്ടിന് മെൽബണിലെ ക്രാൻബേണിലാണ് കേസിനാസ്പദമായ കാറപകടമുണ്ടായത്. ഗിപ്സ്ലാന്റ് ഹൈവേയിൽ റോഡിലെ സൈൻ ബോർഡ് തെറ്റിച്ച് വലതുവശത്തേക്ക് തിരിയാൻ നോക്കിയപ്പോഴാണ് അപകടമുണ്ടായത്. നിർബന്ധമായും ഇടത്തേക്ക് തിരിയണം (Must Turn Left) എന്ന നിബന്ധനയുള്ള ഈ പ്രദേശത്ത്, ഹൈവേയിലെ മൂന്നു ലൈനുകൾ കടന്ന് ഡിംപിൾ റോഡിന്റെ മധ്യത്തുള്ള മീഡിയനിലേക്ക് എത്തി. ഈ സമയത്ത് എതിർ വശത്തു നിന്ന് വന്ന കാർ ഡിംപിളിന്റെ കാറിൽ ഇടിക്കുകയായിരുന്നു. 28 ആഴ്ച ഗർഭിണിയായ ആഷ്‌ലി അലനായിരുന്നു ഈ കാർ ഓടിച്ചിരുന്നത്. വയറ്റിൽ സീറ്റ് ബെൽറ്റ് മുറുകിയ ആഷ്‌ലിയെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും, എമർജൻസി സിസേറിയനിലൂടെ പെൺകുഞ്ഞ് പിറക്കുകയും ചെയ
ഓസ്ട്രേലിയയിലെ മലയാളി നഴ്സ് തെറ്റായി വാഹനമോടിച്ചതിനെ തുടർന്ന് എതിരെ വന്ന കാർ ഇടിക്കുകയും വാഹനമോടിച്ചിരുന്ന ഗർഭിണിയുടെ ഗർഭസ്ഥ ശിശു മരിക്കുകയും ചെയ്ത സംഭവത്തിൽ മലയാളി നഴ്സിന് രണ്ടര വർഷം തടവ്. മെൽബണിൽ നഴ്സായിരുന്ന ഡിംപിൽ ഗ്രേസ് തോമസിനെ ശിക്ഷയ്ക്കു ശേഷം നാടു കടത്തിയേക്കുമെന്നാണ് ലഭിക്കുന്ന വിവരം. കഴിഞ്ഞ വർഷം ഓഗസ്റ്റ് എട്ടിന് മെൽബണിലെ ക്രാൻബേണിലാണ് കേസിനാസ്പദമായ കാറപകടമുണ്ടായത്.
ഗിപ്സ്ലാന്റ് ഹൈവേയിൽ റോഡിലെ സൈൻ ബോർഡ് തെറ്റിച്ച് വലതുവശത്തേക്ക് തിരിയാൻ നോക്കിയപ്പോഴാണ് അപകടമുണ്ടായത്. നിർബന്ധമായും ഇടത്തേക്ക് തിരിയണം (Must Turn Left) എന്ന നിബന്ധനയുള്ള ഈ പ്രദേശത്ത്, ഹൈവേയിലെ മൂന്നു ലൈനുകൾ കടന്ന് ഡിംപിൾ റോഡിന്റെ മധ്യത്തുള്ള മീഡിയനിലേക്ക് എത്തി. ഈ സമയത്ത് എതിർ വശത്തു നിന്ന് വന്ന കാർ ഡിംപിളിന്റെ കാറിൽ ഇടിക്കുകയായിരുന്നു.
28 ആഴ്ച ഗർഭിണിയായ ആഷ്‌ലി അലനായിരുന്നു ഈ കാർ ഓടിച്ചിരുന്നത്. വയറ്റിൽ സീറ്റ് ബെൽറ്റ് മുറുകിയ ആഷ്‌ലിയെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും, എമർജൻസി സിസേറിയനിലൂടെ പെൺകുഞ്ഞ് പിറക്കുകയും ചെയ്തു. എന്നാൽ അപകടത്തിന്റെ ആഘാതം മൂലം രണ്ടു ദിവസത്തിനുള്ളിൽ കുഞ്ഞ് മരിച്ചു.
സംഭവ സമയത്ത് ഗർഭിണിയായിരുന്ന ഡിംപിളിന്റെ ഗർഭം അപകടത്തിനു ശേഷം അലസുകയും ചെയ്തിരുന്നു. മരണകാരണമാകുന്ന രീതിയിൽ അപകടകരമായി വണ്ടിയോടിച്ചു എന്ന കുറ്റമാണ് ഡിംപിളിനു മേൽ ചുമത്തിയിരിക്കുന്നത്. ഈ കുറ്റം ഡിംപിൾ നേരത്തേ തന്നെ സമ്മതിച്ചിരുന്നു. തുടർന്ന് നടന്ന വാദത്തിൽ മെൽബൺ കൗണ്ടി രണ്ടര വർഷം ശിക്ഷ വിധിക്കുകയായിരുന്നു.
പത്തു വർഷം വരെ ശിക്ഷ കിട്ടാവുന്ന കുറ്റമാണെങ്കിലും, ഡിംപിളിന്റെ പേരിൽ ഇതുവരെ കേസുകളൊന്നും ഇല്ലാ എന്നതും, കുടുംബത്തിന്റെ സ്ഥിതിയും കൂടി പരിഗണിച്ചാണ് രണ്ടര വർഷമാക്കി തടവു കുറച്ചത്. അതിൽ 15 മാസം മാത്രം ജയിലിൽ കഴിഞ്ഞാൽ മതിയാകും. ഒരു വർഷത്തിനു മേൽ ശിക്ഷ കിട്ടുന്ന പെർമനന്റ് റെസിഡന്റ്‌സി വിസയിലുള്ളവരെ നാടു കടത്താം എന്നാണ് ഓസ്‌ട്രേലിയയിലെ ഇപ്പോഴത്തെ നിയമം.
ഈ നിയമം ചൂണ്ടിക്കാണിച്ച് ശിക്ഷാ വിധി ഒരു വർഷത്തിൽ താഴെയാക്കണം എന്ന് ഡിംപിളിന്റെ അഭിഭാഷകർ കോടതിയിൽ വാദിച്ചിരുന്നു. നാടുകടത്തൽ ഭീഷണി നേരിടുന്നുണ്ട് എന്ന കാര്യം വിധിയിലും ചൂണ്ടിക്കാണിച്ച കോടതി, വിധിയിൽ ഇളവുകളൊന്നും ചെയ്തിട്ടില്ല. കുടിയേറ്റകാര്യമന്ത്രിയുടെ പ്രത്യേക ഇടപെടൽ ഉണ്ടായില്ലെങ്കിൽ ശിക്ഷാ കാലാവധിക്കു ശേഷം ഡിംപിളിനെ നാടു കടത്തും. വിധി കേൾക്കാൻ ഡിംപിളിനൊപ്പം ഭർത്താവും മൂന്നു വയസുള്ള മകനും കോടതിയിലുണ്ടായിരുന്നു. പൊട്ടിക്കരഞ്ഞുകൊണ്ടാണ് എല്ലാവരും വിധിപ്രസ്താവം കേട്ടത്.