സാമ്പത്തിക പ്രശ്‌നങ്ങളെചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ബഹ്‌റിനിൽ ഇന്ത്യക്കാരിയായ യുവതി ഭർത്താവിനെ കുത്തിക്കൊന്ന കേസിന്റെ വിചാരണ പുരോഗമിക്കുന്നു. മുൻക്രിക്കറ്റ് താരമായിരുന്ന ഭർത്താവിനെയാണ് യുവതി സാമ്പത്തിക പ്രശ്‌നങ്ങളെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് കുത്തികൊലപ്പെടുത്തിയത്. കഴിഞ്ഞ വർഷം ഏപ്രിലായിരുന്നു സംഭവം.

ഇന്ത്യക്കാരിയായ യുവതിയാണ് ബഹ്‌റിൻ കോടതിയിൽ ഇപ്പോഴും വിചാരണ നേരിടുന്നത്. എന്നാൽ കഴിഞ്ഞ ദിവസം നടന്ന വിചാരണ വേളയിൽ യുവതി കുറ്റം നിഷേധിച്ചു. മരുന്ന് കഴിച്ചതിനെത്തുടർന്ന് കലശലായ വയറുവേദന അനുഭവപ്പെട്ട ഭർത്താവ് സ്വയം വയറിൽ കുത്തി മരിച്ചതാണെന്ന് യുവതി പറയുകയുണ്ടായി. സംഭവത്തിന് ദൃക്‌സാക്ഷികളായ ദമ്പതിമാരുടെ രണ്ട് മക്കളും യുവതിയുടെ മൊഴിയെ തള്ളിപ്പറഞ്ഞു.

2004 ലാണ് യുവതിയും ക്രിക്കറ്റ് കാരവും വിവാഹിതരായത്. ബഹ്റിനിലെ ഒരു ജൂവല്ലറിയിൽ ഇവർ ജോലി ചെയ്യുകയായിരുന്നു. നാട്ടിൽ വീട് പണിയുന്നതിന് വേണ്ടി ഇവർ പലരിൽ നിന്നും പണം കടം വാങ്ങിയിരുന്നു. കൂടുതൽ പണം കടം വാങ്ങുന്നതിന് വേണ്ടി ഭർത്താവിനെ നിർബന്ധിച്ചു . ക്രമേണ ദമ്പതിമാരുടെ സാമ്പത്തിക ഭദ്രത തകർന്നു. പണത്തെപ്പറ്റി പറഞ്ഞ് വഴക്കായി. വഴക്കിനെ തുടർന്നുണ്ടായ തർക്കത്തിനിടയിൽ യുവതിയുടെ കുത്തേറ്റ് ഭർത്താവ് മരിക്കുകയായിരുന്നുഫോറൻസിക് റിപ്പോർട്ട് ഉൾപ്പടെ യുവതിക്ക് എതിരാണ്. കേസിന്റെ വിധി നവംബറിൽ പ്രഖ്യാപിക്കും.