- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒഴിഞ്ഞു മാറാൻ ശ്രമിച്ചിട്ടും ശല്യം തുടർന്നു; യുവാവിനെ പൊക്കി നിലത്തടിച്ചു യുവതി മടങ്ങി: മുംബൈ സ്റ്റേഷനിലെ ഒരു കാഴ്ച്ച
മുംബൈ: സ്ത്രീകൾ അബലകളാണെന്ന ധാരണയിൽ അവരോടുള്ള അധിക്ഷേപങ്ങൾ കൂടിവരുന്ന കാലമാണിത്. എന്നാൽ അങ്ങനെയുള്ള ധാരണകൾ ആർക്കും വേണ്ട. സ്വയരക്ഷയ്ക്കായി കരാട്ടെയും ബ്ലാക്‌ബെൽറ്റും പഠിച്ച യുവതികളും ധാരാളം ഇപ്പോൾ സമൂഹത്തിലുണ്ട്. വേണ്ടി വന്നാൽ അറിയാവുന്ന റെസ്ലിങ് മുറയും അവസരോചിതമായി പ്രയോഗിക്കാൻ സ്ത്രീകൾ മടിക്കില്ലെന്നതിന്റെ തെളിവായുള്ള വ
മുംബൈ: സ്ത്രീകൾ അബലകളാണെന്ന ധാരണയിൽ അവരോടുള്ള അധിക്ഷേപങ്ങൾ കൂടിവരുന്ന കാലമാണിത്. എന്നാൽ അങ്ങനെയുള്ള ധാരണകൾ ആർക്കും വേണ്ട. സ്വയരക്ഷയ്ക്കായി കരാട്ടെയും ബ്ലാക്‌ബെൽറ്റും പഠിച്ച യുവതികളും ധാരാളം ഇപ്പോൾ സമൂഹത്തിലുണ്ട്. വേണ്ടി വന്നാൽ അറിയാവുന്ന റെസ്ലിങ് മുറയും അവസരോചിതമായി പ്രയോഗിക്കാൻ സ്ത്രീകൾ മടിക്കില്ലെന്നതിന്റെ തെളിവായുള്ള വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയ വഴി വൈറലായത്. അസഭ്യം പറഞ്ഞ് നിരന്തരം ശല്യപ്പെടുത്തിയ യുവാവിന് കാലിൽപിടിച്ച് പൊക്കി നിലത്തടിച്ചാണ് മുംബൈ റെയിൽവേ സ്റ്റേഷനിലെ അജ്ഞാത യുവതി താരമായത്. റസ്ലിങ് മത്സർത്ഥികളെ പോലും വെല്ലുന്നതായിരുന്നു യുവതിയുടെ പ്രകടനം.
മുംബൈയിലെ റെയിൽവേ സ്‌റ്റേഷനിൽ തനിക്കെതിരെ അസഭ്യ വർഷം ചൊരിഞ്ഞത്തിയ യുവാവിൽ നിന്നും അകന്നുപോകാനാണ് യുവതി ശ്രമിച്ചത്. അസഭ്യപ്രയോഗം അതിരുവിട്ടപ്പോൾ ക്ഷമകെട്ട് യുവതി തന്റെ റസ്ലിങ് സ്‌കിൽസ് പ്രയോഗിക്കുകയായിരുന്നു. ഈ ദൃശ്യങ്ങൾ സ്‌റ്റേഷനിലുണ്ടായിന്ന യാത്രക്കാരൻ മൊബൈലിൽ പകർത്തി യുട്യുബിൽ പോസ്റ്റ് ചെയ്തതോടെ സോഷ്യൽ മീഡിയയിൽ വൻ പ്രതികരണങ്ങളാണ് ലഭിച്ചത്.
വീഡിയോയിൽ കാണുന്ന ദൃശ്യങ്ങൾ ഇങ്ങനെയാണ്: തർക്കിക്കാൻ എത്തിയ യുവാവിൽ നിന്നും അകന്ന് പിന്മാറാനാണ് ആദ്യം യുവതിയുടെ ശ്രമം. ഇതിനിടയിൽ കൈ ഓങ്ങിയ യുവാവിനെ ചെരുപ്പൂരിക്കാണിച്ച് ബാഗുമായി നടന്നകലാൻ ശ്രമിക്കുന്ന യുവതിയെ വീണ്ടും യുവാവ് പ്രലോഭിപ്പിക്കുന്നു. ഒടുവിൽ അസഭ്യവർഷം കലശലായതോടെയാണ് യുവതി ശക്തമായി പ്രതികരിക്കുന്നത്. ആദ്യം കൈ മുട്ടുകൊണ്ടൊരു അടികൊടുത്തു. പിന്നീട് യുവാവിന്റെ കാലിൽ കൈചുറ്റിയെടുത്ത് പൊക്കിയെടുത്ത് നിലത്തൊരടി. കാഴ്ചയിൽ സാധാരണക്കാരിയായ യുവതി ഒരു അഭ്യാസിയുടെ മെയ്‌വഴക്കത്തോടെയാണ് ഇത്രയും ചെയ്യുന്നത്.
അപ്രതീക്ഷിതമായ ആക്രമണത്തിൽ യുവാവിന് പ്രതിരോധിക്കാൻ പോലും സാധിച്ചില്ല. യുവാവിന്റെ അസഭ്യ വർഷത്തേക്കാൾ യുവതിയുടെ പ്രകടനം കണ്ടാണ് പലരും അത്ഭുതപ്പെട്ടത്. ദൃശ്യങ്ങൾ വൈറലായതോടെ യുവതിയുടെ പ്രകടനം റസ്‌ലിങ് താരങ്ങൾക്ക് തുല്യമെന്നു പലരും വിലയിരുത്തി. റസ്‌ലിങിലെ 'സ്‌പൈൻ ബസ്റ്റർ' എന്ന ടെക്‌നിക്കാണ് യുവതി പ്രയോഗിച്ചതെന്ന അഭിപ്രായവുമായി റസ്‌ലിങ് വിദഗ്ദ്ധരും രംഗത്തെത്തിയിട്ടുണ്ട്. അക്രമിയെ എങ്ങനെ നേരിടണമെന്ന് അറിയാൻ ഇത്തരം ടെക്‌നിക്കുകൾ പ്രയോഗിക്കുന്നത് നല്ലതാണെന്നാണ് ഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടത്.