- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- NOVEL
ബാഗിൽ ഗോമൂത്രം; ന്യൂസിലാൻഡ് എയർപോർട്ടിൽ പിടിക്കപ്പെട്ട ഇന്ത്യക്കാരിക്ക് 17000 രൂപ പിഴ
ഓക്ക്‌ലാൻഡ്: ബാഗിൽ ഗോമൂത്രം സൂക്ഷിച്ച ഇന്ത്യക്കാരിയായ യാത്രക്കാരിയെ വെല്ലിങ്ടൺ എയർപോർട്ടിൽ പിടികൂടി പിഴയടപ്പിച്ചു. ബാഗിൽ ഗോമൂത്രം ഉണ്ടെന്ന കാര്യം വെളിപ്പെടുത്താത്തതിനാണ് ബോർഡർ ഉദ്യോഗസ്ഥർ ഇവരിൽ നിന്നു പിഴ ഈടാക്കിയത്. രണ്ടു കുപ്പി ഗോമൂത്രമാണ് ഇന്ത്യക്കാരി ബാഗിൽ സൂക്ഷിച്ചിരുന്നത്. ഇതിനുള്ള പിഴയായി 400 ന്യൂസിലാൻഡ് ഡോളർ ആണ് ഇവരി
ഓക്ക്‌ലാൻഡ്: ബാഗിൽ ഗോമൂത്രം സൂക്ഷിച്ച ഇന്ത്യക്കാരിയായ യാത്രക്കാരിയെ വെല്ലിങ്ടൺ എയർപോർട്ടിൽ പിടികൂടി പിഴയടപ്പിച്ചു. ബാഗിൽ ഗോമൂത്രം ഉണ്ടെന്ന കാര്യം വെളിപ്പെടുത്താത്തതിനാണ് ബോർഡർ ഉദ്യോഗസ്ഥർ ഇവരിൽ നിന്നു പിഴ ഈടാക്കിയത്. രണ്ടു കുപ്പി ഗോമൂത്രമാണ് ഇന്ത്യക്കാരി ബാഗിൽ സൂക്ഷിച്ചിരുന്നത്. ഇതിനുള്ള പിഴയായി 400 ന്യൂസിലാൻഡ് ഡോളർ ആണ് ഇവരിൽ നിന്ന് ഈടാക്കിയത്.
എയർപോർട്ടിൽ ഇറങ്ങിയ ഇന്ത്യക്കാരിയുടെ ബാഗ് പരിശോധിക്കവേയാണ് ഗോമൂത്രമടങ്ങിയ രണ്ടു കുപ്പികൾ ഉദ്യോഗസ്ഥർ കണ്ടെത്തുന്നത്. ലഗേജിന്റെ വിശദാംശങ്ങളിൽ ഗോമൂത്രത്തിന്റെ കാര്യം ഇവർ രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നില്ല. മരുന്നുണ്ടാക്കുന്നതിനാണ് ഇവർ ഗോമൂത്രം ഇന്ത്യയിൽ നിന്ന് ന്യൂസിലാൻഡിലേക്ക് കൊണ്ടുവന്നതെന്ന് പറയപ്പെടുന്നു.
കഴിഞ്ഞ മാസം ഉണ്ടായ സംഭവമാണെങ്കിലും അടുത്തിടെ പ്രസിദ്ധീകരിച്ച വ്യോമയാന വകുപ്പിന്റെ പ്രതിമാസ റിപ്പോർട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.