ർത്താവിന്റെ ആദ്യ ഭാര്യയിലുള്ള പന്ത്രണ്ടുവയസുകാരി മകളെ അത്രി ക്രൂരമായി പീഡിപ്പിച്ച കേസിൽ ന്യൂയോർ്ക്കിൽ താമസിക്കുന്ന ഇന്ത്യക്കാരിക്ക് പതിനഞ്ച് വർഷം ജയിൽ ശിക്ഷ. ന്യൂയോർക്കിൽ താമസിക്കുന്ന ഇന്ത്യൻ വംശജ ശീതൾ റാണോട്ടിനെയാണ് 15 വർഷത്തേക്ക് ജയിലിലടക്കുവാൻ ക്യൂൻസ് കോടതി വിധിച്ചത്.

ജൂലായ് 29 ന് ക്യൂൻസ് സുപ്രീം കോടതി ജഡ്ജി റിച്ചാർഡ്. എൽ. ബുച്ചർ ശീതൾ കുറ്റക്കാരിയാണെന്ന വിധിച്ചിരുന്നെങ്കിലും കഴിഞ്ഞ ദിവസമാണ് ശിക്ഷ വിധിച്ചത്. രാജേഷ് റാണോട്ട് എന്നയാളുടെ ഭാര്യയാണ് ശീതൽ. രാജേഷിന്റെ ആദ്യ ഭാര്യയിലുള്ള മായ എന്ന് പേരുള്ള പന്ത്രണ്ട് വയസു കാരിയാണ് പീഡനത്തിന് ഇരയായത്. മായയെ രണ്ടു വർഷമാണ് (10 മുതൽ 12 വയസ്സു വരെ) അതി ക്രൂരമായി പീഡിപ്പിച്ചതായാണ് കേസ്.

മായയ്ക്ക് ശരിയായ ഭക്ഷണമോ, വസ്ത്രമോ നല്കിയിരുന്നില്ലെന്നും തണുത്ത വെള്ളത്തിൽ കുളിക്കാൻ നിർബന്ധിക്കുക. കൈകൊണ്ടും,മറ്റു പല ഉപകരണങ്ങൾ കൊണ്ടും കുട്ടിയെ മർദ്ദിക്കുക എന്നതു ശീതളിന് ഒരു വിനോദമായിരുന്നതായി കോടതി കണ്ടെത്തി.

മായയെ കൂടാതെ 4 കുട്ടികളുള്ള ഇവർ ക്യൂൻസിഓസോൺ പാർക്കിനു സമീപമാണ് താമസിക്കുന്നത്. കുട്ടികൾ ഇപ്പോൾ എം. സി. എസ് കസ്റ്റഡിയിലാണ്.