- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഇന്ദിരാ ഗാന്ധി പോലും എന്നെ ഓഫാക്കി കളഞ്ഞു; ആകർഷകരല്ലാത്ത, ലൈംഗികതയില്ലാത്തവരാണ് ഇന്ത്യയിലെ സ്ത്രീകൾ; ഇവർക്ക് എങ്ങനെയാണ് പ്രത്യുൽപ്പാദനം നടത്താൻ കഴിയുക; ആഫ്രിക്കൻ ബ്ലാക്ക് വംശജർപോലും ഒരു മൃഗത്തെപോലെ ഭംഗിയുള്ളവരാണ്; എന്നാൽ ആ ഭംഗി പോലും ഇന്ത്യക്കാർക്ക് ഇല്ല; ദുരന്തമാണ് അവർ'; ഇന്ത്യാക്കാരെ അപമാനിക്കുന്ന റിച്ചാർഡ്സ് നിക്‌സന്റെ ഓഡിയോ പുറത്ത്
വാഷിങ്ങ്ടൺ: കടുത്ത വംശീയതയുടെ പേരിൽ ഏറെ വിമർശിക്കപെട്ടവരാണ് ട്രംപ് അടക്കമുള്ള നിരവധി അമേരിക്കൻ പ്രസിഡന്റുമാർ. ഇപ്പോഴിതാ സമാനമായ ആരോപണം മുൻ യുഎസ് പ്രസിഡന്റ് റിച്ചാർഡ് നിക്സണിന്റെ പേരിലും ഉയരുകയാണ്. ഇന്ത്യൻ സ്ത്രീകളെ ലോകത്തിലെ ഏറ്റവും ആകർഷണീയമല്ലാത്ത സ്ത്രീകളാണെന്നും ഏറ്റവും ലൈംഗികതയില്ലാത്തവരാണെന്നും നിക്സൻ വിശേഷിപ്പിച്ചതായാണ് പുതിയ വിവാദം. യുഎസ് പ്രൊഫസർ ഗാരി ജെ. ബാസ് ന്യൂയോർക്ക് ടൈംസിൽ എഴുതിയ ലേഖനമാണ് വിവാദങ്ങൾക്ക് തിരികൊളുത്തിയത്.
വൈറ്റ് ഹൗസിലെ ദേശീയ സുരക്ഷ സെക്രട്ടറിയായ ഹെന്ററി കിസ്സിംഗറുമായ സംഭാഷണത്തിലാണ് നിക്‌സന്റെ ഈ വിവാദ പരാമർശം. യുഎസ് പ്രസിഡന്റിന്റെ സംഭാഷണത്തിന്റെ പുതുതായി തരംതിരിക്കപ്പെട്ട ടേപ്പുകളിൽനിന്നാണ് ബാസ് ഈ ഉദ്ധരണികൾ എടുത്തത്. അമേരിക്കയുടെ 37-ാമത്തെ പ്രസിഡന്റായിരുന്നു നിക്സൺ 1969 മുതൽ 1974 വരെയുള്ള സംഭവബഹുലാമായ കാലട്ടത്തിലൂടെയാണ് അമേരിക്കയെ നയിച്ചത്. റിച്ചാർഡ് നിക്സൺ പ്രസിഡൻഷ്യൽ ലൈബ്രറിയും മ്യൂസിയവുമാണ് ടേപ്പുകൾ പുറത്തിറക്കിയതെന്ന് പ്രിൻസ്റ്റൺ സർവ്വകലാശാലയിലെ രാഷ്ട്രീയ, അന്തർദേശീയ വിഷയങ്ങളി വിദഗധ്നായ പ്രൊഫസറായ ബാസ് .'ഠവല ആഹീീറ ഠലഹലഴൃമാ: ചശഃീി, ഗശശൈിഴലൃ മിറ മ എീൃഴീേേലി ഏലിീരശറല.' എന്ന പുസ്തകത്തിന്റെ രചയിതാവുകൂടിയാണ്. പുലിറ്റ്‌സർ പ്രൈസിനുവേണ്ടി മൽസരിച്ച പുസ്തകം 1971 ലെ ഇന്ത്യ-പാക്കിസ്ഥാൻ യുദ്ധത്തെക്കുറിച്ചായിരുന്നു.
നിക്‌സൺ ഇന്ത്യൻ സ്ത്രീകളെ കറുത്ത സ്ത്രീകളുമായി താരതമ്യപ്പെടുത്തുന്ന സംഭാഷണങ്ങളും ഈ ടേപ്പുകളിലുണ്ട്. 'എല്ലാവരും ചോദിക്കും ആഫ്രിക്കൻ ബ്ലാക്ക് വംശജരുടെ കാര്യം. നിങ്ങൾക്ക് എന്തെങ്കിലും കഴിവുകൾ അവരിൽ കാണാൻ കഴിയും. ഊർജസ്വലതയുണ്ട്. ഒരു മൃഗത്തെ പോലുള്ള ഭംഗി അവർക്കുണ്ട്. എന്നാൽ ആ ഭംഗി പോലും ഇന്ത്യക്കാർക്ക് ഇല്ല. ദുരന്തമാണ് അവർ'- എന്നായിരുന്നു നിക്‌സന്റെ വാക്കുകൾ. മുൻപ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുമായി നടത്തിയ സംഭാഷണത്തെപ്പറ്റിയും ടേപ്പിൽ പരാമർശമുണ്ട്. 1971 നവംബർ നാലിന് നിക്‌സൺ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.'അവർ എന്നെ ഓഫാക്കി കളഞ്ഞു. ഹെന്ററി അവർ എങ്ങനെ മറ്റുള്ളവരെ ഓണാക്കും- എന്നാണ് നിക്‌സൺ പറഞ്ഞത്.
പിന്നീട് 1971 നവംബർ 12 ന്, കിസ്സിംഗറും അദ്ദേഹത്തിന്റെ സ്റ്റേറ്റ് സെക്രട്ടറി വില്യം പി. റോജേഴ്‌സുമായുമുള്ള ചർച്ചയ്ക്കിടയിൽ നിക്‌സൺ ഇത്തരത്തിലുള്ള പരാമർശം ആവർത്തിച്ചതായി ബാസ് പറയുന്നു. ഇന്ത്യ- പാക് യുദ്ധത്തെപ്പറ്റി ചർച്ച ചെയ്യുന്നതിനിടെയായിരുന്നു അത്. അവർ എങ്ങനെയാണ് പ്രത്യുൽപ്പാദനം നടത്തുന്നതെന്ന് മനസ്സിലാകുന്നില്ല എന്നാണ് അദ്ദേഹം ഇന്ത്യൻ സ്ത്രീകളെപ്പറ്റി പറഞ്ഞത്.
ബംഗ്ലാദേശ് യുദ്ധത്തിൽ അമേരിക്ക പാക്കിസ്ഥാന്റെ പക്ഷത്ത് ആയിരുന്നെന്നും ടേപ്പുകളിൽനിന്ന് വ്യക്തമാവുന്നുണ്ട്. 1971 ലെ ഇന്ത്യ-പാക്കിസ്ഥാൻ യുദ്ധത്തെ പരാമർശിച്ച് 'ഈ പുതിയ ടേപ്പുകൾ ശീതയുദ്ധത്തിന്റെ ഭീകരമായ എപ്പിസോഡുകളിലൊന്നാണ്' എന്നും ബാസ് പറയുന്നു.അക്കാലത്ത് ഇന്ത്യ സോവിയറ്റ് യൂണിയനിലേക്ക് കൂടുതൽ അടുത്തുപ്പാൾ, പാക്കിസ്ഥാനിലെ കൈ അയച്ച് പിന്തുണക്കയാണ് അമേരിക്ക ചെയ്തത്.ഒരു ടേപ്പിൽ, കിസ്സിംഗർ ഇന്ത്യക്കാരെ 'ചൂഷണം ചെയ്യുന്ന ആളുകൾ' എന്ന് വിളിക്കുന്നത് കേൾക്കാമെന്നും ബാസ് വ്യക്തമാക്കുന്നു.
മറുനാടന് ഡെസ്ക്